കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6730 വോട്ടുകള്‍.... ബിജെപിയുടെ ഭൂരിപക്ഷം ഇല്ലാതാക്കിയത് ഇതാണ്!! 9 സീറ്റിലെ തോല്‍വി ഭരണം ഇല്ലാതാക്കി

Only 6730 Votes Could Have Got BJP a Clear Majority in Karnataka

Google Oneindia Malayalam News

ബെംഗളൂരു: ബിജെപിയെ സംബന്ധിച്ച് ഏറ്റവും ഗതികെട്ട ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് അവര്‍ക്ക്. ഒടുവില്‍ ഭരണം കിട്ടാന്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടും കാര്യമുണ്ടായില്ല. അവിടെ നിന്നും തിരിച്ചടി ലഭിച്ചിരിക്കുകയാണ്. ഏത്രയും വേഗം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് കോടതിയുടെ ആവശ്യം. എന്നാല്‍ ഭൂരിപക്ഷം കിട്ടാത്തതിന് സ്വയം പഴിക്കുക മാത്രമാണ് ഇനി ബിജെപിയുടെ മുന്നിലുള്ള ഏക വഴി. ഒമ്പത് സീറ്റുകളിലെ തോല്‍വിയാണ് ബിജെപിയുടെ തലവരെ തന്നെ മാറ്റിമറിച്ചിരിക്കുന്നത്.

1

ഈ 9 സീറ്റുകളിലും കൂടി വെറും 6730 സീറ്റുകള്‍ക്കാണ് ബിജെപി പരാജയപ്പെട്ടത്. അതായത് വെറും തുച്ഛമായ വോട്ടുകള്‍ക്ക് എന്ന് സാരം. ഈ സീറ്റുകളെല്ലാം കോണ്‍ഗ്രസിന്റെ കോട്ടകളായിരുന്നു. ഇവിടെ കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ഉണ്ടായിട്ടും വേണ്ടത്ര മുതലെടുക്കാത്തതാണ് ബിജെപിക്ക് തിരിച്ചടിയായത്. മാസ്‌കി, ഹിരേക്കരൂര്‍, കുണ്ട്‌ഗോള്‍, യെല്ലാപൂര്‍, ബദാമി, ഗഡഗ്, ശ്രിങ്കേരി, അത്താനി, ബെല്ലാരി റൂറല്‍ എന്നിവയാണ് ഈ സീറ്റുകള്‍. മൈാത്തം പോള്‍ ചെയ്ത വോട്ടിന്റെ വെറും 1.5 ശതമാനം മാത്രമാണ് ബിജെപിക്ക് കുറവുള്ളത്. ഈ സീറ്റുകളിലെല്ലാം ബിജെപിക്ക് അനുകൂലമായ തരംഗമായിരുന്നു ഉണ്ടായിരുന്നത്.

മസ്‌കിയില്‍ 213 സീറ്റിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. ഹിരേക്കരൂറില്‍ ബസവനഗൗഡ പാട്ടീല്‍ ജയിച്ചത് വെറും 555 വോട്ടുകള്‍ക്കാണ്. ശ്രീങ്കേരിയില്‍ രാജഗൗഡ 1989 വോട്ടുകള്‍ക്ക് ജയിച്ചപ്പോള്‍ ബദാമിയില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വെറും 1696 വോട്ടുകള്‍ക്കാണ് ജയിച്ചത്. ഈ പറഞ്ഞ പ്രമുഖരൊക്കെ തോല്‍ക്കാന്‍ എല്ലാ സാധ്യതയുള്ളവരായിരുന്നു. എന്നാല്‍ വളരെ ഭാഗ്യം കൊണ്ടാണ് ജയിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

യെദ്യൂരപ്പയ്ക്ക് ജയിച്ചേ തീരൂ....15 ദിവസമില്ല...24 മണിക്കൂര്‍!! ഇനി സഭയില്‍ കാണാമെന്ന് രാഹുല്‍!!യെദ്യൂരപ്പയ്ക്ക് ജയിച്ചേ തീരൂ....15 ദിവസമില്ല...24 മണിക്കൂര്‍!! ഇനി സഭയില്‍ കാണാമെന്ന് രാഹുല്‍!!

കാത്തിരുന്നുണ്ടാക്കിയ ട്രോളുകള്‍ കാറ്റില്‍ പോയി! കൊച്ചിയിലെ റിസോര്‍ട്ടും കുമ്മനവും അമിട്ടും!!കാത്തിരുന്നുണ്ടാക്കിയ ട്രോളുകള്‍ കാറ്റില്‍ പോയി! കൊച്ചിയിലെ റിസോര്‍ട്ടും കുമ്മനവും അമിട്ടും!!

English summary
Only 6730 Votes Could Have Got BJP a Clear Majority in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X