എയര്‍ ഇന്ത്യ ഏറ്റെടുക്കണമെങ്കില്‍ അപാരധൈര്യം വേണോ?ആനന്ദ് മഹീന്ദ്ര പറയുന്നത്...

Subscribe to Oneindia Malayalam

ദില്ലി: നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയെ ഏറ്റെടുക്കണമെങ്കില്‍ അപാര ധൈര്യം വേണമെന്നും കമ്പനിയെ ഏറ്റെടുക്കാന്‍ മാത്രം ധൈര്യം തനിക്കില്ലെന്നും ഇന്ത്യന്‍ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് മേധാവിയുമായ ആനന്ദ് മഹീന്ദ്ര. ഒരു ധൈര്യമുള്ള വ്യക്തിയായാണ് താന്‍ തന്നെത്തന്നെ കണക്കാക്കുന്നത്. പക്ഷേ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ മാത്രം ധൈര്യം തനിക്കില്ലെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ എയര്‍ ഇന്ത്യക്ക് വീട്ടിലേക്കുള്ള തിരിച്ചുപോക്കു കൂടിയായിരിക്കും അത്. ടാറ്റ എയര്‍ലൈന്‍സ് ആണ് പിന്നീട് എയര്‍ ഇന്ത്യയായി മാറിയത് എന്നുള്ളത് ചരിത്രം. 1953 ലാണ് ടാറ്റ എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയായി മാറുന്നതും സര്‍ക്കാര്‍ ഉടമസ്ഥതയിലാകുന്നതും. സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് എയര്‍ ഇന്ത്യയെ വാങ്ങാനുള്ള ശ്രമങ്ങള്‍ ടാറ്റ ആരംഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജുനൈദിന്റെ കൊലപാതകം!!! സോഷ്യൽ മീഡിയയിൽ പ്രതിഷോധം കത്തി പടരുന്നു!!!

 anand-mahindra

'ആകാശങ്ങളുടെ മഹാരാജ എന്നറിയപ്പെടുന്ന എയര്‍ ഇന്ത്യക്ക് നിലവില്‍
60,000 കോടിയോളം രൂപയുടെ കടമാണ് ഉള്ളത്. ഇതില്‍ 30,000 കോടി രൂപയുടെ കടം എഴുതിത്തള്ളാനാണ് നീതി ആയോഗിന്റെ നിര്‍ദ്ദേശം. നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയെ സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള തീരുമാനത്തിന് വ്യാഴാഴ്ച ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ചിരുന്നു. എത്ര ശതമാനം ഓഹരി വില്‍ക്കണം എന്നതു സംബന്ധിച്ച തീരുമാനം പിന്നീട് ഉണ്ടാകും.

English summary
Only the brave will take on Air India, says Anand Mahindra
Please Wait while comments are loading...