ഓപ്പറേഷൻ ഗംഗ: വിവേചനം കാണിക്കുന്നുവെന്ന് പരാതി, കേന്ദ്രത്തിന് കത്തയച്ച് എളമരം കരീം എംപി
ദില്ലി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനുളള ദൌത്യമായ ഓപറേഷന്‍ ഗംഗയിൽ യാത്രക്കാരുടെ മുന്‍ഗണനാ ക്രമം നിശ്ചയിക്കുന്നതില്‍ രാഷ്ട്രീയ - ഉദ്യോഗസ്ഥ ഇടപടലെന്ന പരാതിയിൽ പരിഹാരമുണ്ടാകണമെന്നും എംബസി ഇടപെടൽ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് എളമരം കരീം എംപി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച രക്ഷാ ദൗത്യമായ ഓപ്പറേഷൻ ഗംഗയിൽ വീഴ്ചകളുണ്ടാകുന്നുവെന്ന് വിമർശനം ഉയർന്നിരിക്കുകയാണെന്ന് കത്തിൽ പറയുന്നു.
'യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തിയിലേക്ക് സ്വന്തം നിലയിൽ സഞ്ചരിച്ച് എത്തുന്ന ഇന്ത്യക്കാർ മാത്രമാണ് പ്രധാനമായും ഇപ്പോഴത്തെ രക്ഷാ പ്രവർത്തനത്തിന്റെ ഗുണഭോക്താക്കൾ. യുദ്ധം ഏറ്റവും രൂക്ഷമായ സുമി, ഖാർകീവ്, കീവ്, എന്നിവിടങ്ങളിൽ ഇപ്പോഴും വിദ്യാർത്ഥികൾ ഉൾപ്പെടയുള്ള ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്തുന്നതിനാണ് കേന്ദ്ര സർക്കാർ പ്രാമുഖ്യം നൽകേണ്ടത്. എന്നാൽ ഇവരെ ബന്ധപ്പെടാൻ പോലും ഇതുവരെയായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല'.

'എംബസിയുടെ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചാൽ കൃത്യമായ മറുപടിയോ മാർഗ നിർദേശമോ ലഭിക്കുന്നില്ലെന്നാണ് എം പി യുടെ ഓഫീസിൽ ലഭിച്ച പരാതികളിൽ പറയുന്നത്. ഇത് കൂടാതെ നാട്ടിലേക്കുള്ള യാത്രക്കാരുടെ മുൻഗണനാ ലിസ്റ്റ് തയ്യാറാക്കുന്നതിലും വീഴ്ചയുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ - ഉദ്യോഗസ്ഥ തലത്തിൽ ഇടപെടൽ നടത്തി മുൻഗണന ക്രമം നിശ്ചയിക്കുന്നതിൽ വിവേചനം കാണിക്കുന്നുവെന്നാണ് പരാതികൾ. ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് രാജ്യത്തിന് തീരാകളങ്കമാണ്'.
കുട്ടിയുടുപ്പിട്ട് പുതിയ ലുക്കിൽ സായ് പല്ലവി, ഇതെന്ത് മാറ്റമെന്ന് ആരാധകർ, ചിത്രങ്ങൾ
'ഈ സാഹചര്യത്തിലാണ് യാത്രക്കാരുടെ മുന്‍ഗണനാ ക്രമം നിശ്ചയിക്കുന്നതില്‍ രാഷ്ട്രീയ - ഉദ്യോഗസ്ഥ ഇടപടലെന്ന പരാതിയിൽ പരിഹാരമുണ്ടാകണമെന്നും എംബസി ഇടപെടൽ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദേശ കാര്യ മന്ത്രി എസ് ജയ ശങ്കറിന് കത്തയച്ചത്. എംബസി ഉദ്യോഗസ്ഥരോട് രക്ഷാ പ്രവർത്തനത്തിന് ഫലപ്രദമായ ഇടപെടൽ നടത്താൻ നിർദേശം നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻഗണനാ ലിസ്റ്റ് തയ്യാറാക്കുന്നതിൽ പോരായ്മകൾ ഉണ്ടായിട്ടുണ്ടോയെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കണമെന്നും കത്തിൽ പറയുന്നു'.












Click it and Unblock the Notifications