Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം; 'വോട്ടവകാശം ഇല്ലാതാക്കാനുള്ള ഗൂഢാലോചന'

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ എതിർപ്പുമായി പ്രതിപക്ഷ ഭരണം നടക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഈ സംസ്ഥാനങ്ങളുൾപ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായിരുന്നു എസ്‌ഐആർ നടത്താൻ കമ്മീഷൻ തീരുമാനിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ആദ്യം എതിർപ്പുമായി രംഗത്തെത്തിയത് തമിഴ്‌നാട് ആയിരുന്നു.

ഈ നടപടി സംസ്ഥാനത്തെ വോട്ടവകാശങ്ങൾ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണെന്ന് എംകെ സ്‌റ്റാലിൻ നേതൃത്വം നൽകുന്ന ഡിഎംകെ സർക്കാർ വിശേഷിപ്പിച്ചു. നവംബർ 2ന് ഈ വിഷയം ചർച്ച ചെയ്യാൻ ഒരു സർവ്വകക്ഷിയോഗം വിളിച്ചു ചേർക്കാനും സർക്കാർ തീരുമാനിച്ചു. നേരത്തെ ബിഹാറിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എസ്‌ഐആർ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്‌തത്‌തുമുതൽ പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ രംഗത്തുവന്നിരുന്നു.

electioncommissionofindia

നവംബറിനും ഫെബ്രുവരിക്കും ഇടയിൽ എസ്‌ഐആർ നടത്തുന്നതിനെക്കുറിച്ചുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഡിഎംകെയും സഖ്യകക്ഷികളും ചെന്നൈയിൽ യോഗം ചേർന്നു.
ബിജെപി സർക്കാർ ജനാധിപത്യത്തെ തകർക്കാനും അട്ടിമറിക്കാനും ശ്രമിക്കുകയാണെന്ന് അവർ ആരോപിച്ചു. വടക്കുകിഴക്കൻ മൺസൂൺ കാലയളവായ നവംബറിലും ഡിസംബറിലും ഇത്രയും ബൃഹത്തായ നടപടി നടപ്പിലാക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് സഖ്യം അഭിപ്രായപ്പെട്ടു.

'വോട്ടർ പട്ടിക പുതുക്കേണ്ടെന്ന് ഞങ്ങൾ പറയുന്നില്ല. പക്ഷേ, ഇത് ധൃതിയിൽ ചെയ്യരുത്. ഏപ്രിലിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇപ്പോൾ ഇത് തുടങ്ങുന്നത് ശരിയല്ല' സഖ്യം പ്രസ്‌താവനയിലൂടെ വ്യക്തമാക്കി . ബിഹാറിലെ നടപടി മുസ്ലീങ്ങളെയും പട്ടികജാതിക്കാരെയും സ്ത്രീകളെയും ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നും അവർ ആരോപിച്ചു. അത്തരം ഗൂഢാലോചനകൾ ഒന്നും തമിഴ്‌നാട് അനുവദിക്കില്ലെന്നും അവർ അറിയിച്ചയ്.

പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും കേരളത്തിലെ സിപിഎം സർക്കാരും ഈ നീക്കത്തെ രൂക്ഷമായി വിമർശിച്ചു. അടുത്ത വർഷം ഏപ്രിൽ-മേയ് മാസങ്ങളിലാണ് തമിഴ്‌നാട്, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. അത് കൂടി കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ പദ്ധതി നടപ്പിലാക്കുന്നത്.

ബിജെപിയുടെ നിർദ്ദേശപ്രകാരം യോഗ്യരായ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കാൻ ശ്രമങ്ങൾ നടന്നേക്കുമെന്ന് ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ആശങ്ക പ്രകടിപ്പിച്ചു. ഇത് അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി. യഥാർത്ഥ വോട്ടർമാരെ നീക്കം ചെയ്യാനുള്ള ഏതൊരു ശ്രമത്തെയും പാർട്ടി ജനാധിപത്യപരമായി എതിർക്കുമെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് പറഞ്ഞു.

എന്നാൽ എസ്‌ഐആറിനെ അനുകൂലിച്ചു കൊണ്ട് ബിജെപി രംഗത്ത് വന്നു, മാത്രമല്ല പ്രതിപക്ഷത്തെ വിമർശിക്കുകയും ചെയ്‌തു. വോട്ടർപട്ടിക പുതുക്കൽ വിഷയത്തിൽ പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യമിടുന്നത്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ തോൽവിക്ക് ഒരു ഒഴിവുകഴിവ് കണ്ടെത്താൻ വേണ്ടിയാണെന്ന് ബിജെപി തിരിച്ചടിച്ചു. പ്രതിപക്ഷത്തെ അതൃപ്‌തരായ ആത്മാക്കളുടെ കൂട്ടമാണെന്നും ബിജെപി കുറ്റപ്പെടുത്തി.

അതേസമയം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പുതുക്കൽ നടത്തുന്നത്. നവംബർ 4ന് ആരംഭിക്കുന്ന ഈ പ്രക്രിയ ഡിസംബർ 4 വരെ തുടരും. ഡിസംബർ 9ന് കരട് വോട്ടർ പട്ടികയും ഫെബ്രുവരി 7ന് അന്തിമ വോട്ടർ പട്ടികയും കമ്മീഷൻ പ്രസിദ്ധീകരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+