പ്രതിപക്ഷ നിരയ്ക്ക് അതുകൊണ്ട് മാത്രം ബിജെപിയെ വീഴ്ത്താനാവില്ല, മുന്നറിയിപ്പുമായി വീരപ്പ മൊയ്ലി
ബെംഗളൂരു: പ്രതിപക്ഷ നിരയ്ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് വീരപ്പ മായ്ലി. വെറും മോദി വിരുദ്ധത കൊണ്ട് ബിജെപിയെ വീഴ്ത്തുക പ്രതിപക്ഷ സഖ്യത്തിന് പിടിച്ച് നില്‍ക്കാനാവില്ലെന്ന് വീരപ്പ മൊയ്ലി പറഞ്ഞു. പ്രതിപക്ഷം കൃത്യമായ ഒരു പൊതു മിനിമം പരിപാടി രൂപീകരിച്ച്, ആ നയവുമായി മുന്നോട്ട് പോയാല്‍ മാത്രമേ ബിജെപിയെ നേരിടാനാവൂ എന്നും വീരപ്പ മൊയ്ലി വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികള്‍ ദേശീയ തലത്തില്‍ സഖ്യവുമായി മുന്നോട്ട് പോകുമ്പോഴാണ് വീരപ്പ മൊയ്ലി ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്.

കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പ് കൂടിയായിട്ടാണ് മൊയ്ലിയുടെ പ്രസ്താവന. നേരത്തെ മോദിയെ വിമര്‍ശിക്കുന്ന രീതിയിലായിരുന്നു കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്. 2019ല്‍ മോദി വിരുദ്ധത മാത്രം മുന്നില്‍ വെച്ചുള്ള കോണ്‍ഗ്രസിന്റെ പ്രചാരണം വലിയ തിരിച്ചടിയാവുകയും ചെയ്തിരുന്നു. അത്തരമൊരു പ്രതിപക്ഷം സഖ്യത്തെ ഏത് രാഷ്ട്രീയ പാര്‍ട്ടി നയിക്കുമെന്നോ ആരാകും അതിന്റെ നേതാവെന്നോ ചര്‍ച്ച ചെയ്താല്‍, സഖ്യം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നില്ലെന്നും മൊയ്ലി മുന്നറിയിപ്പ് നല്കി.
നേതൃത്വത്തെ കുറിച്ച് ചിന്തിക്കേണ്ട കാര്യം ഇപ്പോഴില്ലെന്ന് മൊയ്ലി വ്യക്തമാക്കി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണാനെത്തിയത് നല്ല കാര്യമാണ്. അതിനെ സ്വാഗതം ചെയ്യുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന മമതയുടെ വാക്കുകളെ അംഗീകരിക്കുന്നു. പക്ഷേ മോദി വിരുദ്ധതയെ കേന്ദ്രീകരിച്ച് പ്രതിപക്ഷത്തിന് മുന്നോട്ട് പോകാനാവില്ല. വ്യക്തിക്കെതിരെയല്ല ഒരു രാഷ്ട്രീയ മുന്നണിയും പോരാടേണ്ടതെന്നും മൊയ്ലി പറയുന്നു. അതൊരിക്കലും വിജയിക്കില്ലെന്നും വീരപ്പ മൊയ്ലി പറഞ്ഞു.
മുമ്പ് പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യമുണ്ടാക്കിയത് വ്യക്തികളെ ആക്രമിച്ച് കൊണ്ടായിരുന്നു. ഇന്ദിരാ ഗാന്ധി വിരുദ്ധതയായിരുന്നു മുമ്പ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയത്. അത് വിജയിക്കാത്തതിന് കാരണവും വ്യക്തി വിരുദ്ധത കാരണമാണ്. വ്യക്തിപരമായ വിഷയങ്ങള്‍ ഒരിക്കലും പ്രതിപക്ഷത്തിന്റെ അജണ്ടയാവരുത്. പ്രത്യയശാസ്ത്രപരമായ കാര്യങ്ങളായിരിക്കണം എപ്പോഴും പ്രതിപക്ഷത്തെ നയിക്കേണ്ടത്. നെഗറ്റീവ് സമീപനം പ്രതിപക്ഷത്തിന് ഉണ്ടാവരുത്. കൃത്യമായ പദ്ധതികള്‍ പ്രതിപക്ഷത്തിനുണ്ടാവണം. അതില്‍ നിന്ന് ജനങ്ങള്‍ വിശ്വസിക്കേണ്ടതുണ്ടെന്നും മൊയ്ലി പറഞ്ഞു.
Recommended Video
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ











Click it and Unblock the Notifications