രാജ്യസഭാ ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം, പ്രതിഷേധം കടുപ്പിക്കും
ദില്ലി: രാജ്യസഭയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഉറപ്പിച്ച് പ്രതിപക്ഷം. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. പാര്‍ലമെന്റ് സമ്മേളനം രണ്ടാഴ്ച്ചയായി ആരംഭിച്ചിട്ടെങ്കിലും ഇതുവരെ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. പെഗാസസ് വിഷയത്തില്‍ പ്രതിപക്ഷം ഒന്നിച്ചതോടെ സഭ തുടര്‍ച്ചയായി തടസ്സപ്പെടുകയാണ്. കാര്‍ഷിക നിയമം പ്രതിഷേധം, എന്നിവയെല്ലാം സഭയെ തടസ്സപ്പെടുത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ അവിശ്വാസ പ്രമേയവുമായി രംഗത്ത് വരാന്‍ ഒരുങ്ങുന്നത്.

പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ; സുപ്രിയയെകുറിച്ച് പൃഥ്വിരാജ്
തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, കോണ്‍ഗ്രസ്, എന്നിവര്‍ ചേര്‍ന്നാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുക. ഇതിനെ മറ്റ് കക്ഷികള്‍ പിന്തുണയ്ക്കുമെന്നാണ് സൂചന. ജൂലായ് 19നാണ് മണ്‍സൂണ്‍ സെഷന്‍ ആരംഭിച്ചത്. പെഗാസസ്, വാക്‌സിന്‍, അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന്റെ പ്രതികരണത്തിനായി എല്ലാ ദിവസവും പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കാറുണ്ട്. എന്നാല്‍ കേന്ദ്രം അതൊന്നും പരിഗണിക്കുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. അതേസമയം കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ചേര്‍ന്ന് പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് ബിജെപി ആരോപിക്കുന്നത്.
Recommended Video
കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് തൃണമൂലിന്റെ ഡെറെക് ഒബ്രയന്‍ പറഞ്ഞു. നേരത്തെ തൃണമൂലിന്റെ എംപി ശന്തനു സെന്നിന് സസ്‌പെന്‍ഷന്‍ കിട്ടിയിരുന്നു. ഇതോടെ അടുത്തയാഴ്ച്ചയും പാര്‍ലമെന്റ് സമ്മേളനം കടുത്ത ഏറ്റുമുട്ടലിന് വഴിയൊരുക്കുമെന്ന് വ്യക്തമായിരിക്കുകയാണ്. രണ്ടാഴ്ച്ചയ്ക്കിടെ രാജ്യസഭയുടെ 40 മണിക്കൂറാണ് നഷ്ടപ്പെട്ടത്. ആകെ 50 മണിക്കൂറാണ് പ്രവര്‍ത്തിച്ചിരുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്നാണ് സഭ തടസ്സപ്പെട്ടത്. രണ്ടാമത്തെ ആഴ്ച്ചയില്‍ രാജ്യസഭയുടെ പ്രവര്‍ത്തനം 13.70 ശതമാനമായി ഇടഞ്ഞിരിക്കുകയാണ്.
ആദ്യ ആഴ്ച്ചയില്‍ പ്രൊഡക്ടിവിറ്റി 32.20 ശതമാനമായിരുന്നു. 39 മണിക്കൂര്‍ 52 മിനുട്ട് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നാണ് തടസ്സപ്പെട്ടത്. ഒരു മണിക്കൂര്‍ 12 മിനുട്ട് അധിക സമയമായി കണ്ട് രാജ്യസഭ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇതില്‍ വിചാരിച്ച കാര്യങ്ങളൊന്നും നടന്നിരുന്നില്ല. രണ്ടാഴ്ച്ചയ്ക്കിടെയുള്ള ഒമ്പത് സിറ്റിംഗുകളില്‍ ഒരു മണിക്കൂര്‍ 38 മിനുട്ട് മാത്രമാണ് ചോദ്യത്തോരവേള നടന്നത്. പാര്‍ലമെന്റിന്റെ ആധികാരിക ഉറപ്പുവരുത്തുന്ന വേളയാണിത്. കൊവിഡ് സംബന്ധമായ വിഷയങ്ങള്‍ നാല് മണിക്കൂര്‍ 37 മിനുട്ട് സഭ ചര്‍ച്ച ചെയ്യതത്. ഇത് ആദ്യ ആഴ്ച്ചയിലായിരുന്നു.












Click it and Unblock the Notifications