Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് മോദി നിശബ്ദന്‍, അദാനിയുമായുള്ള ബന്ധമെന്ത്? ചോദ്യങ്ങളുമായി രാഹുല്‍

മുംബൈ: പ്രതിപക്ഷം യോഗം ആരംഭിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. എന്താണ് മോദിയും അദാനിയും തമ്മിലുള്ള ബന്ധമെന്ന് രാഹുല്‍ ചോദിച്ചു. മോദിയും, അദാനിയും തമ്മില്‍ ബന്ധമുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടിനെ ചൂണ്ടിക്കാണിച്ചായിരുന്നു രാഹുലിന്റെ ചോദ്യങ്ങള്‍. എപ്പോഴൊക്കെ അദാനി വിഷയം ഉന്നയിക്കുന്നുവോ മോദി അപ്പോഴൊക്കെ പതറി പോകും.

കാരണം ഈ വിഷയങ്ങള്‍ പ്രധാനമന്ത്രി വളരെ അടുപ്പമുള്ള കാര്യങ്ങളാണ്. അദ്ദേഹം അദാനി വിഷയം ഉന്നയിക്കുമ്പോള്‍ പലപ്പോഴും അസ്വസ്ഥനാവാറുണ്ടെന്നും രാഹുല്‍ ആരോപിച്ചു. അദാനി വിഷയത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹം തന്നെയാണ് പറയേണ്ടതെന്നും രാഹുല്‍ പറഞ്ഞു.അദാനി വിഷയത്തില്‍ ശരിയായ അന്വേഷണം നടക്കണം. ഇന്ത്യയുടെ പ്രധാനമന്ത്രി ആരോപണം നേരിടുകയാണ്. അദ്ദേഹത്തിന് ഇതില്‍ പങ്കില്ലെന്ന് തെളിയിക്കേണ്ടതുണ്ട്. ഈ സംഭവത്തില്‍ എന്താണ് നടക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കണം.

rahul-gandhi-opposition-meet

ഏറ്റവും കുറഞ്ഞത്, ഒരു സംയുക്ത പാര്‍ലമെന്റ് സമിതി അന്വേഷണമെങ്കിലും നടത്തണം. അതിലൂടെ ശരിയായ അന്വേഷണം നടന്നുവെന്ന് ഉറപ്പാക്കാണെന്നും രാഹുല്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിലും രാഹുല്‍ അഭിപ്രായം അറിയിച്ചു. ചെറിയൊരു പതര്‍ച്ചയുടെ സൂചനയാണിത്. പാര്‍ലമെന്റില്‍ ഞാന്‍ സംസാരിച്ചപ്പോള്‍ കണ്ട അതേ പതര്‍ച്ചയാണിത്. അവര്‍ എന്റെ പാര്‍ലമെന്റ് അംഗത്വം അസാധുവാക്കിയ സമയത്തും ഇതേ പതര്‍ച്ച കണ്ടിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു.

എന്തുകൊണ്ട് പ്രധാനമന്ത്രി ഇത്ര മൗനം പാലിക്കുന്നു. അദ്ദേഹം എന്താണ് സംസാരിക്കാത്തത്. അദാനി ഗ്രൂപ്പ് സ്വന്തം ഓഹരികളില്‍ തന്നെ നിക്ഷേപം നടത്തിയിരുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നു. ഇതും രാഹുല്‍ ചൂണ്ടിക്കാണിച്ചു. അദാനി ഗ്രൂപ്പിന് മോദിയുമായി ബന്ധമുണ്ടെന്നും രാഹുല്‍ ആരോപിച്ചു. ജി20 ഇന്ത്യയുടെ സ്ഥാനം ലോകത്ത് എന്താണെന്ന് തെളിയിക്കുന്നതാണ്. അത് വളരെ പ്രധാനപ്പെട്ടതാണ്.

ഏത് കാര്യത്തിലും തുല്യമായ അവസരം ലഭിക്കണം. നമ്മുടെ സാമ്പത്തിക അന്തരീക്ഷത്തില്‍ അതുപോലെ സുതാര്യതയും ഉണ്ടാവണമെന്നും രാഹുല്‍ പറഞ്ഞു. ഇന്ന് രണ്ട് ആഗോള ധനകാര്യ മാധ്യമങ്ങള്‍ വളരെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. ഇവ ഏതെങ്കിലുമൊരു ദിനപത്രങ്ങള്‍ അല്ല. ഇന്ത്യയിലെ നിക്ഷേപങ്ങളെ തീര്‍ച്ചയായും ഇവ ബാധിക്കും. ഇന്ത്യയെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകളെ തന്നെ ഇവ ബാധിക്കുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം ഇന്ത്യാ പ്രതിപക്ഷ സഖ്യത്തിലെ നിരവധി നേതാക്കളും ബിജെപിക്കെതിരെ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരും ബിജെപിയും ചേര്‍ന്ന് രാജ്യത്തെ തകര്‍ക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. ഈ രാജ്യത്തെ വീണ്ടും കെട്ടിപ്പടുക്കുകയാണ് ഇന്ത്യാ സഖ്യത്തിന്റെ ലക്ഷ്യമെന്നും നേതാക്കള്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+