പൗരത്വ നിയമം മരവിപ്പിക്കണം: പ്രതിഷേധത്തിനിടെ രാഷ്ട്രപതിയെ കാണാന്‍ പ്രതിപക്ഷം
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ സഹാചര്യം ബോധ്യപ്പെടുത്താന്‍ രാഷ്ട്രപതിയെ കാണാനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ രാജ്യത്ത് സംഘര്‍ഷം സൃഷ്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. കൂടിക്കാഴ്ചയ്ക്കായി പാര്‍ട്ടികള്‍ സമയം തേടി.
സര്‍വ്വകലാശാല ക്യാമ്പസുകളില്‍ കയറിയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, പൗരത്വ നിയമ ഭേദഗതി മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുക എന്നീ ആവശ്യങ്ങള്‍ പ്രതിപക്ഷം രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കും. അതേസമയം പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നിയമത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനാണ് ബിജെപിയുടെ നീക്കം.

അതിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ വിവിധ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്. പശ്ചിമബംഗാളില്‍ പലയിടത്തും ആക്രമ സംഭവങ്ങള്‍ അരങ്ങേറി. പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളില്‍ ഇന്‍റര്‍മെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശങ്ങളിലും പ്രതിഷേധങ്ങള്‍ അയവില്ലാതെ തുടരുകയാണ്. പ്രതിഷേധങ്ങള്‍ രൂക്ഷമായോതെട മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം ലഖ്നൈ നദുവത്തുല്‍ ഉലമാ അറബിക് കോളേജിലും സംഘര്‍ഷം ഉടലെടുത്തിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നലേയും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. പോലീസ് സംഘം കോളേജിന് പുറത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണാസിയും അലിഗഡ് സര്‍വ്വകലാ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ചില പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.
Recommended Video
അതേസമയം പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതി രംഗത്തെത്തി. പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടി സമാധാനപരമായ പ്രതിഷേധങ്ങളോട് മാത്രമേ യോജിക്കാനാവൂയെന്നും വ്യക്തമാക്കി. ജാമിയ മിലിയ, അലിഗഢ് സര്‍വകലാശാലകളില്‍ അരങ്ങേറിയ സംഘര്‍ഷത്തില്‍ സ്വമേധയ കേസെടുക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കവേയായിരുന്നു കോടതിയുടെ പ്രതികരണം.












Click it and Unblock the Notifications