മോദി ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാകു.... പെഗാസസില്‍ വീഡിയോയുമായി പ്രതിപക്ഷം
ദില്ലി: പാര്‍ലമെന്റ് തുടര്‍ച്ചയായി സ്തംഭിക്കുന്ന സാഹചര്യത്തില്‍ മോദിയെ അഭിസംബോധന ചെയ്യുന്ന രീതിയില്‍ വീഡിയോ പുറത്തുവിട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍. മോദി ഞങ്ങള്‍ പറയുന്നത് കേള്‍ക്കൂ എന്നാണ് ഈ വീഡിയോക്ക് നല്‍കിയിരിക്കുന്ന പേര്. മണ്‍സൂണ്‍ സെഷന്റെ അവസാന ആഴ്ച്ചയാണ് വരാന്‍ പോകുന്നത്. ഇതുവരെ പാര്‍ലമെന്റില്‍ ക്രിയാത്മകമായ കാര്യങ്ങളൊന്നും നടന്നിട്ടില്ല. എല്ലാ ചര്‍ച്ചകളും പെഗാസസിലും കര്‍ഷക പ്രശ്‌നങ്ങളിലും തട്ടി അവസാനിക്കുകയായിരുന്നു. ബിജെപി പ്രതിപക്ഷത്തെ കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നായിരുന്നു പരാതി.
കലക്കൻ ഫൊട്ടോസുമായി ദിലീപിന്റെ മകൾ; മീനാക്ഷികുട്ടിയെ വളഞ്ഞ് ആരാധകർ

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമചിത്തത നഷ്ടപ്പെട്ടുവെന്നാണ് തോന്നുന്നത്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ക്ക് അദ്ദേഹം എന്തുകൊണ്ട് മറുപടി നല്‍കുന്നില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ എല്ലാ നടപടികളും തടയുകയാണ്. അതിലൂടെ സത്യം ജനങ്ങള്‍ അറിയുന്നില്ലെന്നും മല്ലികാര്‍ജുന്‍ ഗാര്‍ഗെ പറഞ്ഞു. പെഗാസസ് വിഷയത്തില്‍ ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റ് സമ്മേളനത്തിന്റെ തുടക്കം മുതല്‍ ആവശ്യപ്പെടുന്നത്.
അതേസമയം പെഗാസസ് വിഷയം ചര്‍ച്ച ചെയ്യേണ്ട ആവശ്യമേ ഇല്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. മുന്നൂറോളം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തിലാണ് പ്രതിപക്ഷം വിശദീകരണം ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രതിപക്ഷത്തിന് ചര്‍ച്ചയ്ക്കുള്ള അവസരം പോലും സര്‍ക്കാര്‍ സഭയില്‍ നല്‍കിയിട്ടില്ല. ഇതാണ് സഭ സ്തംഭിക്കുന്ന അവസ്ഥയിലേക്ക് എത്തിയത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ബഹളത്തില്‍ അതൃപ്തി അറിയിക്കുകയും ചെയ്തു. ഗാര്‍ഗെ പങ്കുവെച്ച വീഡിയോ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രയനും പങ്കുവെച്ചിട്ടുണ്ട്.
കേരള സാരിയിൽ കലക്കൻ ലുക്കിൽ തമിഴ് ബിഗ് ബോസ് താരം ഓവിയ; ചിത്രങ്ങൾ കാണാം
പ്രതിപക്ഷ നേതാക്കള്‍ പെഗാസസ്-കാര്‍ഷിക നിയമ വിഷയങ്ങളില്‍ സംസാരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. രാജ്യസഭയില്‍ ബില്ലുകളില്‍ മേലുള്ള ചര്‍ച്ചയിലാണ് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. ഇത് തന്ത്രപരമായ നീക്കമായിരുന്നു. കാര്‍ഷിക വിഷയങ്ങള്‍ പ്രതിപക്ഷത്തിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ജനങ്ങളുമായി ബന്ധപ്പെടാനുള്ള പുതിയ മാര്‍ഗമാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. ജനങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ അവരെ അറിയിക്കുമെന്നും ഡെറിക് ഒബ്രയന്‍ പറഞ്ഞു. പാര്‍ലമെന്റില്‍ പ്രതിപക്ഷം സംസാരിച്ച കാര്യങ്ങള്‍ ജനങ്ങളെ അറിയിച്ച് ബിജെപിയെ പ്രതിരോധത്തിലാക്കുകയാണ് കോണ്‍ഗ്രസിന്റെ അടക്കം ലക്ഷ്യം.












Click it and Unblock the Notifications