കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് കാര്യങ്ങള്‍ എളുപ്പമല്ല.... പ്രതിപക്ഷം ബിജെപിക്കും മേലേ.... ഉപതിരഞ്ഞെടുപ്പില്‍ ഗംഭീര പ്രകടനം

ഉപതിരഞ്ഞെടുപ്പില്‍ ഗംഭീര വിജയവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

Google Oneindia Malayalam News

ലഖ്‌നൗ: ബിജെപിയുടെ രാഷ്ട്രീയ ഭാവി തിരുത്തിക്കുറിക്കുന്ന തരത്തിലുള്ള ഉപതിരഞ്ഞെടുപ്പുകളാണ് ഇപ്പോള്‍ നടന്നത്. അധികകാലം ആയുസ്സില്ല പാര്‍ട്ടിയുടെ ഭരണത്തിന് എന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍. നാല് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ രണ്ടെണ്ണം മാത്രമാണ് ബിജെപി ജയിച്ചത്. അതേസമയം 11 നിയസഭാ സീറ്റുകളിലെ തിരഞ്ഞെടുപ്പില്‍ വെറും ഒന്നില്‍ മാത്രമാണ് ബിജെപി ജയിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അത്ര എളുപ്പമാവില്ല എന്ന സൂചനയാണ് ഇത് നല്‍കുന്നത്.

അതോടൊപ്പം ബ്രാന്‍ഡ് മോദിക്ക് വളരെ ശക്തമായ തിരിച്ചടിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. മോദിയുടെ ബ്രാന്‍ഡ് മൂല്യത്തേക്കാളും മുകളിലാണ് പ്രതിപക്ഷത്തിന്റെ മൂല്യം എന്നതും വാസ്തവമാണ്. അതേസമയം കോണ്‍ഗ്രസിനും ഉണര്‍വ് നല്‍കുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രകടനം. മമതാ ബാനര്‍ജിയും അഖിലേഷും മായാവതിയും ഒന്നിച്ച് നിന്നാല്‍ വീണ്ടും അധികാരത്തിലെത്തുക എന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമായി അവശേഷിക്കും.

യുപിയില്‍ തകര്‍ത്തുവിട്ടു

യുപിയില്‍ തകര്‍ത്തുവിട്ടു

ഉത്തര്‍പ്രദേശിലാണ് പ്രതിപക്ഷം ഏറ്റവും ആദ്യം ഒന്നായത്. ദീര്‍ഘകാലത്തെ പിണക്കം മറന്ന് എസ്പിയും ബിഎസ്പിയും ഒന്നായതോടെ ബിജെപി ഫൂല്‍പൂരിലും ഗൊരഖ്പൂരിലും കണ്ടംവഴി ഓടേണ്ടി വന്നു. ഇപ്പോഴിതാ വീണ്ടും ബിജെപിയെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ് ഈ സഖ്യം. നൂര്‍പൂരിലും കൈരാനയിലും ചരിത്ര വിജയം നേടിയിരിക്കുകയാണ് പാര്‍ട്ടി. നൂര്‍പൂരില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് എസ്പി നേടിയിരിക്കുന്നത്. ഇവിടെ നയീം ഉള്‍ ഹസന് 92113 വോട്ടാണ് ലഭിച്ചത്. ആറായിരത്തിലേറെ വോട്ടുകള്‍ക്കായിരുന്നു ജയം. ഉപതിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമായ കൈരാനയില്‍ വമ്പന്‍ ഭൂരിപക്ഷത്തിനാണ് ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥി തബസും ഹസന്‍ വിജയിച്ചത്. 2014ല്‍ ബിജെപിയുടെ ഹുക്കും സിംഗ് രണ്ടു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലത്തിലാണ് ബിജെപി തകര്‍ടന്നടിഞ്ഞിരിക്കുന്നത്.

ബീഹാറില്‍ ശക്തം

ബീഹാറില്‍ ശക്തം

പ്രതിപക്ഷത്തെ മുഖ്യപാര്‍ട്ടികളൊന്നായ ആര്‍ജെഡി ബീഹാറില്‍ വിജയക്കൊടി പാറിച്ചിരിക്കുകയാണ്. നിതീഷിന്റെ ജെഡിയുവിനും അവരുടെ സഖ്യകക്ഷിയായ ബിജെപിക്കും കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ് ഈ ജയം. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന്റെ സര്‍ഫ്രാസ് ആലം വിജയിച്ച മണ്ഡലമാണ് ജോഗിഹട്ട്. ഇവിടെ കഴിഞ്ഞ നാലു തിരഞ്ഞെടുപ്പില്‍ ജെഡിയുവാണ് വിജയിച്ചത്. ജോഗിഹട്ടില്‍ 41000 വോട്ടിനാണ് ആര്‍ജെഡി സ്ഥാനാര്‍ത്ഥി ഷാനവാസ് ആലം ജെഡിയുവിന്റെ മുര്‍ഷിദ് ആലമിനെ പരാജയപ്പെടുത്തിയിരിക്കുന്നത്. ബിജെപിയുയുമായുള്ള ബന്ധമാണ് തോല്‍വിക്ക് കാരണം എന്ന് ഇപ്പോള്‍ തന്നെ ആര്‍ജെഡി ആരോപിക്കുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ ആര്‍ജെഡിക്ക് അനുകൂല തരംഗമാണുള്ളതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഒരിടത്തും രക്ഷയില്ല

ഒരിടത്തും രക്ഷയില്ല

പ്രതിപക്ഷം ശക്തമായപ്പോള്‍ ഒരിടത്തും രക്ഷയില്ലെന്ന അവസ്ഥയിലാണ് ബിജെപി. മേഘാലയയിലെ അമ്പതിയില്‍ കോണ്‍ഗ്രസിന്റെ മിയാനി ഡി ഷിരയാണ് ജയിച്ചത്. ജാര്‍ഖണ്ഡില്‍ ജെഎംഎം എന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ തിരിച്ചുവരവാണ് കണ്ടത്. കര്‍ണാടകത്തിലെ ആര്‍ആര്‍ നഗറില്‍ കോണ്‍ഗ്രസിന്റെ മുനിരത്‌ന, പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, പഞ്ചാബില്‍ കോണ്‍ഗ്രസ് എന്നിവര്‍ തകര്‍പ്പന്‍ ജയം നേടി. ഇതില്‍ മഹാരാഷ്ട്രയില്‍ പാല്‍ഗഡില്‍ നേടിയ വിജയം മാത്രമാണ് ബിജെപിക്ക് ആശ്വസിക്കാനുള്ളത്. ഉത്തരാഖണ്ഡിലെ തരളിയിലും ബിജെപി ജയിച്ചിട്ടുണ്ട്. പക്ഷേ ഒട്ടും ആശ്വസിക്കാവുന്ന കാര്യങ്ങളല്ല ഈ വോട്ടെടുപ്പില്‍ പ്രതിഫലിച്ചത്.

മോദി തരംഗമുണ്ടാവില്ല

മോദി തരംഗമുണ്ടാവില്ല

ഉപതിരഞ്ഞെടുപ്പ് ഫലങ്ങളോടെ പ്രതിപക്ഷത്തിന്റെ പെര്‍ഫോമന്‍സ് ഗ്രാഫ് കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി കഷ്ടിച്ച് ഒരുവര്‍ഷം മാത്രം ശേഷിക്കെ മോദി തരംഗമുണ്ടാവില്ല എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും. കാര്യങ്ങളൊന്നും മാറിമറയാനും സാധ്യതയില്ല. യുപി പിടിക്കുക എന്നത് ഇപ്പോള്‍ അസാധ്യ കാര്യമായിരിക്കുകയാണ്. യോഗി സര്‍ക്കാരിന്റെ കീഴില്‍ യുപി അത്രയധികം നശിച്ച് കഴിഞ്ഞു എന്നും ഉറപ്പായിരിക്കുകയാണ്. അതേസമയം ഇനിയും പ്രതിപക്ഷത്തിന്റെ ഭാഗമാവാത്തവര്‍ കൂടി ഇതിനൊപ്പം ചേര്‍ന്നാല്‍ ബിജെപി തരിപ്പണമാകും. ചാണക്യനായ അമിത് ഷായ്ക്ക് ഇതുവരെ കളിച്ച തന്ത്രങ്ങളൊന്നും മതിയാവില്ല. കാരണം സ്വന്തം തട്ടകത്തില്‍ പോലും അവര്‍ക്ക് കാലിടറി തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ശിവസേന കാലുവാരിയാല്‍ ബിജെപി അവിടെയും വീഴും.

നിതീഷിനെ ബീഹാര്‍ കൈവിട്ടു.... ബിജെപിക്കൊപ്പം പോയത് മറന്നിട്ടില്ല, തിരിച്ചടി ആവശ്യമെന്ന് തേജസ്വി!!നിതീഷിനെ ബീഹാര്‍ കൈവിട്ടു.... ബിജെപിക്കൊപ്പം പോയത് മറന്നിട്ടില്ല, തിരിച്ചടി ആവശ്യമെന്ന് തേജസ്വി!!

നൂര്‍പൂരില്‍ തകര്‍ന്നടിഞ്ഞ് ബിജെപി.... എസ്പിക്ക് 6211 വോട്ടിന്റെ ജയം!! കരുത്തുകാട്ടി പ്രതിപക്ഷ ഐക്യം നൂര്‍പൂരില്‍ തകര്‍ന്നടിഞ്ഞ് ബിജെപി.... എസ്പിക്ക് 6211 വോട്ടിന്റെ ജയം!! കരുത്തുകാട്ടി പ്രതിപക്ഷ ഐക്യം

English summary
opposition strong perfomance in bypolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X