ഈ അഗ്നിപര്‍വതങ്ങളെ കണ്ടിട്ടുണ്ടോ? വരച്ചതല്ല, പ്രകൃതിയുടെ ഒപ്ടിക്കല്‍ ഇമേജുകള്‍, വൈറല്‍!!
ഒപ്ടിക്കല്‍ ഇമേജുകള്‍ മഹത്തായ കലാസൃഷ്ടിയാണ്. ഒരേസമയം ചിന്താശേഷി ഉണ്ടാക്കുന്നവയാണിത്. പലരും വളരെ സങ്കീര്‍ണതകള്‍ ഉള്ള ഒപ്ടിക്കല്‍ ചിത്രങ്ങളാണ് വരയ്ക്കാറുള്ളത്. ചിലരുടെ ഫോട്ടോ ക്ലിക്കും ഒപ്ടിക്കല്‍ ഇമേജായി മാറാറുണ്ട്. എന്നാല്‍ ഏതൊരു കലാകാരനെയും ഫോട്ടോഗ്രാഫറെയും വെല്ലുന്ന കഴിവ് പ്രകൃതിക്കുണ്ട്. അവിടെ നിന്ന് ഒരു ഒപ്ടിക്കല്‍ ഇമേജ് ഉണ്ടായാലോ?
നാല് സ്ത്രീകള്‍ ഈ ചിത്രത്തിലുണ്ട്? കണ്ടെത്താന്‍ സാധിക്കുമോ? വൈറലായി ചിത്രം
എന്താ കേട്ടിട്ട് അമ്പരപ്പ് തോന്നുന്നുണ്ടോ? എങ്കില്‍ സത്യമാണ് അത്. അഗ്നിപര്‍വതങ്ങളുടെ ചിത്രമാണിത്. യഥാര്‍ത്ഥത്തിലുള്ളവയാണ് ഇത്. എന്നാല്‍ ശരിക്കുമൊരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ പോലെയാണിത്. സോഷ്യല്‍ മീഡിയയിലും ഇത് വൈറലായി കഴിഞ്ഞു. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ഈ അഗ്നിപര്‍വത്തിന്റെ ചിത്രം നോക്കൂ. അത്‌ലാന്റിക് മഹാസമുദ്രത്തിലെ 200 മീറ്റര്‍ ഉയരമുള്ള മലയാണിത്. ഈ ചിത്രം ശരിക്കുമൊരു ആനയെ പോലെയുണ്ട്. ബസാള്‍ട്ടിന്റെയും വെള്ളത്തിലെ മാറ്റങ്ങളുടെയും ഫലമായി ഉണ്ടാവുന്നതാണ്. അതുകൊണ്ട് ഇതൊരു ആനയെ പോലെ തോന്നിക്കും. എന്നാല്‍ ഇത് വലിയൊരു പര്‍വതം കൂടിയാണ്. ശരിക്കും കാണുമ്പോള്‍ ഒരു കണ്‍ഫ്യൂഷനുണ്ടാക്കുന്നുണ്ട് അല്ലേ. ഇവിടെയാണ് കലാകാരന്മാരെ പ്രകൃതി കടത്തിവെട്ടുന്നത്.

ഈ ചിത്രത്തില്‍ നിങ്ങള്‍ ഒരാള്‍ മുങ്ങിപോകുന്നത് കാണുന്നുണ്ടോ? ഹവായിലെ ഡാന്റെയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. വെസ്റ്റ് കാമോകുനയിലെ തണുത്തുറഞ്ഞ ലാവ ഒരുപാട് മൃതദേഹം മണ്ണിലേക്ക് പുതഞ്ഞുപോകുന്നത് പോലെയാണ് തോന്നിപ്പിക്കുന്നത്. താഴോട്ട് വീഴുന്ന തരത്തിലാണ് ഈ ചിത്രമുള്ളത്. യഥാര്‍ത്ഥ ലാവ ഉരുകിയൊലിച്ചതാണ് ഇത്. എന്നാല്‍ തണുത്തുറഞ്ഞ് പോയതാണ് ഈ ലാവ്. താഴെയുള്ള ലാവാ ട്യൂബിലേക്കാണ് ഇത് ഒഴുകുന്നത്. താഴേയുള്ളത് യഥാര്‍ത്ഥ ലാവയാണ്. എന്നാല്‍ മുകളിലുള്ളത് കട്ടപിടിച്ച് പോയതാണ്. പക്ഷേ രൂപഭാവം മനുഷ്യന്റെ പോലെയാണ്.

യുനെസ്‌കോയുടെ പൈതൃക കേന്ദ്രമാണ് ഗോറെം നാഷണല്‍ പാര്‍ക്ക്. ഇതിന്റെ ചിത്രം നോക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് കാണാന്‍ സാധിക്കും. ലാവ കൊണ്ടുള്ള തൂണുകളാണോ അതോ ചിമ്മിനികളാണോ. ഇത് അഗ്നിപര്‍വ സ്‌ഫോടനത്തെ തുടര്‍ന്ന് രൂപപ്പെട്ടതാണ്. അതിനെ തുടര്‍ന്നുണ്ടായ ഭൂപ്രദേശത്തെ നമുക്ക് വിവരിക്കാന്‍ പോലും സാധിക്കില്ല. 40 മീറ്റര്‍ നീളമുള്ള ഈ തുണുകള്‍ പെരിബാക്കലാറി അഥവാ ഫെയറി ചിമ്മിനികള്‍ എന്നാണ് അറിയപ്പെടുന്നത്. നിലവില്‍ സന്ന്യാസിമാര്‍ ഇത് തുരന്ന് അവിടെ താമസിക്കുന്നുണ്ട്.

യുഎസ്സില്‍ വയോമിംഗിലുള്ളതാണ് ഡെവിള്‍സ് ടവറിന്റെ ഈ ചിത്രം. ഭീമാകാരനായ ഒരു പല്ലിനെ പോലെയാണ് ഈ ചിത്രമുള്ളത്. അത് മറ്റൊരാളുടെ ബബിള്‍ഗമില്‍ നിന്ന് ഉണ്ടായത് പോലെയുണ്ട്. ഈ ഭൂപ്രദേശം വളരെ മനോഹരമാണ്. വിശേഷണങ്ങള്‍ക്കും അതീതമെന്ന് പറയാം. അഗ്നിപര്‍വ പ്ലഗാണ് ഇത്. ചുറ്റുമുള്ള പ്രദേശത്തിന്റെ മാറ്റത്തില്‍ നിന്നാണ് ഇത് രൂപപ്പെട്ടത്. അതുണ്ടായത് അഗ്നിപര്‍വത സ്‌ഫോടനത്തില്‍ നിന്നും. ഈ ചിത്രം അതുകൊണ്ട് തന്നെ വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞതാണ്.

ജയന്റ്‌സ് കോസ്‌വെ എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. നക്ഷത്രങ്ങള്‍ക്കിടയിലേക്ക് വഴികാട്ടുന്ന പ്രദേശമായി ഇതിനെ കാണാം.അതുമല്ലെങ്കില്‍ സ്വര്‍ഗത്തിലേക്കുള്ള റോഡായും കാണാം. അത്‌ലാന്റിക് മഹാസമുദ്രത്തിലെ അഗ്നിപര്‍വ സ്‌ഫോടനത്തില്‍ നിന്നാണ് ഇത് രൂപപ്പെട്ടത്. ലാവയുടെ വളരെ പതിയെയുള്ള തണുത്തുറയലിലൂടെയാണ് ഈ രൂപങ്ങള്‍ ഇന്ന് കാണുന്ന നിലയിലായത്. വളരെ മനോഹരമായൊരു പ്രകൃതി ഭംഗം കൂടിയാണിത്.












Click it and Unblock the Notifications