Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് 10 മൃഗങ്ങള്‍, 15 സെക്കന്‍ഡില്‍ കണ്ടെത്തണം, ചിത്രം വൈറല്‍

ഒപ്ടിക്കല്‍ ചിത്രത്തിന്റെ പസില്‍ എല്ലാവര്‍ക്കും ഇപ്പോള്‍ ഇഷ്ട വിനോദമാണ്. സമയം പോകേണ്ടവര്‍ക്കും അത് പോകാനും, അതുപോലെ നമ്മുടെ ബൗദ്ധികതയെ അളക്കണമെങ്കില്‍ അങ്ങനെയും, ഈ ചിത്രത്തിലൂടെ സാധിക്കും. ഇനി മറ്റൊരു രഹസ്യം കൂടി പറയും. നല്ലൊരു വിഭാഗം ആളുകളും ഒപ്ടിക്കല്‍ ഇല്യൂഷന്‍ ഇമേജ് ചലഞ്ചില്‍ പരാജയപ്പെടാറാണ് പതിവ്. അത് അവരുടെ ബുദ്ധി മറ്റുള്ളവരെ പോലെ ഇല്ലാഞ്ഞിട്ടല്ല.

പക്ഷേ ഒരു ചിത്രത്തില്‍ അവര്‍ക്ക് കൂടുതല്‍ നേരം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ്. ഏകാഗ്രതയുണ്ടെങ്കില്‍ രഹസ്യങ്ങള്‍ ചിത്രത്തിലൂടെ കണ്ടെത്താന്‍ സാധിക്കും. ഇപ്പോള്‍ അത്തരമൊരു ചിത്രമാണ് നിങ്ങള്‍ക്ക് ഞങ്ങള്‍ പരിചയപ്പെടുത്താന്‍ പോകുന്നത്. വിശദമായി അതിനെ കുറിച്ച് പരിശോധിക്കാം...

നിത്യ മേനോന്‍ വിവാഹിതയാവുന്നു? വരന്‍ മലയാളത്തിലെ സൂപ്പര്‍ താരം, നടിയുടെ ചിത്രങ്ങൾ കാണാം

1

ചിത്രം കടപ്പാട്-jagranjosh.com

ഇന്നത്തെ ചിത്രത്തില്‍ പത്തോളം മൃഗങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. കൃത്യമായി പറഞ്ഞാല്‍ അത് കണ്ടെത്തണം. എന്നാല്‍ കൈയ്യിലുള്ളത് ആകെ പതിനഞ്ച് സെക്കന്‍ഡാണ്. ആ സമയത്തിനുള്ളില്‍ തന്നെ ഈ മൃഗങ്ങളെ കണ്ടെത്തണം. സിമ്പിളല്ലേ എന്ന് കരുതണ്ട. അത്ര എളുപ്പമല്ല. ലോകത്ത് തന്നെയുള്ള ഒപ്ടിക്കല്‍ ഇമേജ് രഹസ്യം കണ്ടെത്തുന്നതില്‍ വിദഗ്ധരായവര്‍ പോലും പരാജയപ്പെട്ട ടെസ്റ്റാണിത്. വെറും പത്ത് ശതമാനം ആളുകള്‍ മാത്രമാണ് ഇതില്‍ പത്ത് മൃഗങ്ങളുണ്ടെന്ന് കണ്ടെത്തിയത്. ആ പത്ത് ശതമാനത്തില്‍ നിങ്ങള്‍ വരുമോ?

2

ചിത്രം കടപ്പാട്-jagranjosh.com

വരും എന്ന് നിങ്ങള്‍ക്ക് ആത്മവിശ്വാസം പ്രകടിപ്പിക്കാം. ഞങ്ങളും അങ്ങനെ തന്നെ കരുതുന്നു. പക്ഷേ അതിന് മുമ്പ് ഈ ടെസ്റ്റ് നടത്തണം. ഇതൊരു ഒപ്ടിക്കല്‍ ചിത്രമാണ്. തകര്‍ന്ന് പോയി കിടക്കുന്ന ഒരു പ്രദേശമാണിത്. വരണ്ട ഭൂമിയാണെന്നും തോന്നാം. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഇവിടെ മരങ്ങള്‍ വളര്‍ന്ന് കിടപ്പുണ്ട്. പക്ഷേ ഒട്ടും അനുകൂലമായ ഇടമല്ല ചെടികള്‍ക്ക് വളരാന്‍. തരിശ് ഭൂമിയാണോ അതോ കൊടും വേനലാണോ എന്നും സംശയിക്കാം. പക്ഷേ ഇതിനിടയില്‍ കുറച്ച് മൃഗങ്ങള്‍ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്.

3

ചിത്രം കടപ്പാട്-jagranjosh.com

എത്ര മൃഗങ്ങളെ ഇതില്‍ കാണാന്‍ സാധിക്കും. ഈ ചിത്രത്തില്‍ നിങ്ങള്‍ക്ക് ഒന്നും കാണാന്‍ സാധിക്കുന്നില്ലേ. അത്രയ്ക്ക് അവ്യക്തമാണോ? പക്ഷേ പേടിക്കേണ്ട ഇത്രയും മൃഗങ്ങളെ പലര്‍ക്കും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇനി ഒന്നും കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ വിഷമിക്കേണ്ടതില്ല. ഞങ്ങളില്ലേ ഇക്കാര്യത്തില്‍ നിങ്ങളെ സഹായിക്കാന്‍. ഈ ചിത്രത്തില്‍ ആരൊക്കെയുണ്ടെന്ന് ആദ്യം പറഞ്ഞ് തരാം. തത്ത, കോഴി, കുറുക്കന്‍, ആന, കുതിര, മുതല, വാത്ത്, മാന്‍ എന്നിവയാണ് ഈ ചിത്രത്തിലുള്ള മൃഗങ്ങള്‍.

4

ചിത്രം കടപ്പാട്-jagranjosh.com

യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തില്‍ പതിനൊന്നോളം പേരുണ്ട്. ഒരാളും ഇതിനിടയില്‍ മറഞ്ഞിരിപ്പുണ്ട്. അയാളെ കാണാന്‍സാധിക്കുന്നുണ്ടോ? ഒരുപക്ഷേ മരത്തിന് മുകളിലായി അയാളുണ്ടാവും. മരങ്ങളിലോ പാറക്കൂട്ടങ്ങളിലോ ഒക്കെ തിരഞ്ഞ് നോക്കൂ, അവിടെ ഈ പറഞ്ഞ മൃഗങ്ങളെ കാണാന്‍ സാധിക്കും. മൃഗങ്ങളെല്ലാം കൃത്യമായി തന്നെ അവിടെയുണ്ട്. ഇനി ഇതില്‍ പറയാത്ത ഒരു കാര്യം കൂടി പറയാം. ടെസ്റ്റില്‍ പങ്കെടുത്ത പലരും ഈ ചിത്രത്തില്‍ ഒരു തവളയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. അത് ജയിച്ചവര്‍ക്ക് പോലും ഇല്ലാത്തൊരു നേട്ടമാണ്.

5

ചിത്രം കടപ്പാട്-jagranjosh.com

ഇനിയും ഒളിഞ്ഞിരിക്കുന്ന മൃഗങ്ങളെ കണ്ടെത്തിയില്ലെങ്കില്‍, സഹായം ഇനിയും ചെയ്യാം. തത്തയെ എവിടെ കണ്ടെത്താം. സ്വാഭാവികമായും അത് മരത്തിലാണല്ലോ ഉണ്ടാവുക. അവിടെ തന്നെ തിരയുക. തത്തയുടെ അടുത്ത് ഒരു പോത്തിനെ കണ്ടെത്താം. അത് ചിത്രത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. ആനയും മാനും ഒരുമിച്ചാണഅ ഉള്ളത്. അത് ചിത്രത്തിന്റെ മുന്നില്‍ തന്നെയുണ്ട്. ഇതിന് പിന്നിലായി ഒരു മുതലയുമുണ്ട്. അതിന് മുകളില്‍ കുതിരയെയും വാത്തിനെയും കാണാം. കുറുക്കനെയും കോഴിയെയും പുകവലിച്ച് കൊണ്ടിരിക്കുന്ന ആളുടെ അടുത്ത് തന്നെ കാണാന്‍ സാധിക്കും. ചിത്രത്തില്‍ മരത്തിന് അടുത്തായി ഇടതുവശത്താണ് തവളയുള്ളത്. ഇത്രയും നിങ്ങള്‍ കണ്ടെത്തിയെങ്കില്‍ നിങ്ങളൊരു ജീനിയസാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+