മഞ്ഞുപുതഞ്ഞ കാട്ടില്‍ ഒളിഞ്ഞിരിപ്പുണ്ട് ചെന്നായ, 18 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താമോ? ചിത്രം വൈറല്‍
ഒപ്ടിക്കല്‍ ഇല്യൂഷന്‍ ദിവസവും ഓരോ ചലഞ്ചാണ് ആളുകള്‍ക്ക് നല്‍കുന്നത്. ഇന്ന് അത്തരമൊരു വൈറല്‍ ചിത്രമാണ് പരിചയപ്പെടുത്തുന്നത്. ഈ ചിത്രത്തിലൊരു ചെന്നായ ഒളിഞ്ഞുകിടപ്പുണ്ട്. ഒരു ഇരപിടിയനായ ചെന്നായ ആണിത്. മഞ്ഞിനാല്‍ മൂടപ്പെട്ട കാടാണിത്. അതുകൊണ്ട് ആ അന്തരീക്ഷത്തെ ഉപയോഗിപ്പെടുത്തിയാണ് ചെന്നായ മറഞ്ഞിരിക്കുന്നത്.
കുറച്ചൊന്ന് ബുദ്ധിമുട്ടേണ്ടി വരും ആ ചെന്നായയെ കണ്ടെത്താം. നിങ്ങള്‍ക്ക് ആരുടെയെങ്കിലും സഹായം തേടാം, അതിനൊക്കെ പുറമേ സ്വന്തമായി ഒന്ന് ചിന്തിച്ച് കുറച്ച് പരിശ്രമിച്ച് ആ ചെന്നായയെ കണ്ടെത്താം. പക്ഷേ സമയം വളരെ കുറവാണ് ലഭിക്കുക. ശരിക്കുമൊന്ന് തിരഞ്ഞാല്‍ നിങ്ങള്‍ക്ക് ഒളിഞ്ഞിരിക്കുന്ന ആ വേട്ടക്കാരനെ കണ്ടെത്താം.

ചിത്രം കടപ്പാട്-jagranjosh.com
ഈ ചെന്നായയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് മുന്നിലുള്ളത് 18 സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ കണ്ടെത്തണം. വിചാരിച്ചതിലും നേരത്തെ ചെന്നായയെ കണ്ടെത്താന്‍ സാധിക്കുന്നുണ്ടോ? ഇല്ലെങ്കില്‍, ഒന്ന് കൂടി പരിശോധിക്കാവുന്നതാണ്. ഈ ചിത്രം ദീര്‍ഘകാലമായി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നതാണ്. അടുത്തിടെ വലിയ വൈറലായിരിക്കുകയാണ് ചിത്രം. ചിത്രം ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുകയും, ഈ ചലഞ്ച് പലരും ഏറ്റെടുക്കുകയും ചെയ്തതാണ്. എന്നാല്‍ ഇത് എളുപ്പത്തില്‍ വിജയിക്കാന്‍ കഴിയുമെന്ന് ആരും കരുതണ്ട.

18 സെക്കന്‍ഡിന് മുമ്പേ ഈ ചലഞ്ച് പൂര്‍ത്തിയാക്കിയാല്‍ ആഗോള തലത്തില്‍ നിങ്ങള്‍ വലിയൊരു ചലഞ്ച് വിജയിച്ചുവെന്ന നേട്ടം സ്വന്തമാക്കാം. പക്ഷേ ഇതുവരെ പരിശ്രമിച്ച് നോക്കിയ ഒരു ശതമാനം ആളുകള്‍ മാത്രമാണ് വിജയിച്ചത്. അതില്‍ നിന്ന് തന്നെ ഈ ഒപ്ടിക്കല്‍ ഇല്യൂഷന്‍ നിങ്ങള്‍ക്കൊരു വെല്ലുവിളിയാവുമെന്ന് വ്യക്തം. ചിത്രത്തിലേക്ക് നിങ്ങള്‍ സൂക്ഷിച്ച് നോക്കിയാല്‍ ചെന്നായയോട് രൂപസാദൃശ്യമുള്ള കാര്യങ്ങള്‍ പലയിടത്തുമായി കാണാന്‍ സാധിക്കും. എന്നാല്‍ അതൊന്നുമായിരിക്കില്ല യാഥാര്‍ത്ഥ്യം. ഇതെല്ലാം ചിത്രത്തില്‍ മഞ്ഞ് പൊഴിയുന്നത് കൊണ്ട് നിങ്ങള്‍ക്ക് തോന്നുന്ന ഇല്യൂഷനാണ്.

ചിത്രം കടപ്പാട്-jagranjosh.com
ഇനി ചിത്രത്തിന്റെ വിശകലനത്തിലേക്ക് വരാം. മനോഹരമായൊരു കാടാണ് ചിത്രത്തിലുള്ളത്. അതിലെല്ലാം മഞ്ഞ് വീണ് പുതഞ്ഞ് കിടക്കുകയാണ്. കുറച്ച് നേരം മുമ്പ് മാത്രം പെയ്തതാണ് ഈ മഞ്ഞെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാവും. മൃഗങ്ങളെല്ലാം മഞ്ഞ് കാരണം അവരുടെ ഗുഹകളില്‍ തന്നെ ഒളിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഈ ചെന്നായ ഒരു ഒറ്റയാനാണ്. വനത്തിലാകെ ഭക്ഷണത്തിനായി അലഞ്ഞ് നടക്കുകയാണ് ഈ ചെന്നായ. എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ചെന്നായയേയും, ചെന്നായക്ക് സ്വന്തം ഭക്ഷണത്തെയും കണ്ടെത്താന്‍ സാധിക്കാത്തത്.

സമയമെടുത്ത് കണ്ടെത്താമെന്ന് വിചാരിക്കേണ്ട. മുന്നിലുള്ളത് പതിനെട്ട് സെക്കന്‍ഡുകളാണെന്ന ഓര്‍മ വേണം. അത്ര എളുപ്പമല്ല ഈ ചെന്നായയെ കണ്ടെത്താന്‍. കാരണം മഞ്ഞുകൊണ്ട് മൂടിയിരിക്കുകയാണ് ഇവിടം. ഈ ചിത്രമെടുത്ത ഫോട്ടോഗ്രാഫറും അത്ര സമര്‍ത്ഥനല്ല. അദ്ദേഹത്തിന് പോലും ഈ ചിത്രത്തിലെ ചെന്നായയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് ഈ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രം നിര്‍മിച്ചത് തന്നെ. ഫോട്ടോഗ്രാഫറെ പോലും കബളിപ്പിച്ച ആ ചെന്നായയെ കണ്ടെത്താന്‍ സാധിച്ചോ? ഇനി ഉത്തരം പറയൂ.

ചിത്രം കടപ്പാട്-jagranjosh.com
ഇനിയും കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ കുറച്ച് സൂചനകള്‍ ഞങ്ങള്‍ തരാം. ഈ ചിത്രത്തില്‍ നേരെ തന്നെയുണ്ട് ചെന്നായ. അത് നിങ്ങള്‍ക്ക് നേരെ തുറിച്ച് നോക്കുന്നുണ്ട്. ചിത്രത്തിന്റെ എല്ലാഭാഗത്തുമായി ഒന്ന് നോക്കൂ. താഴത്ത് നിന്ന് തുടങ്ങി മുകള്‍ ഭാഗം വരെ പരിശോധിക്കാം. മഞ്ഞില്‍ പുതഞ്ഞ് കിടക്കുകയല്ല ചെന്നായ. ഇതൊരു ഹിമ ചെന്നായയുമല്ല. അതുകൊണ്ട് വെളുത്ത നിറത്തില്‍ ഉള്ളതല്ല ചെന്നായയെന്ന് വ്യക്തം. ഇനിയും കണ്ടെത്താന്‍ സാധിച്ചില്ലേ? എങ്കില്‍ സോറി.ഇനി പറഞ്ഞ് തരാം ക്ലൂ ഇല്ല. ചിത്രത്തിന്റെ മധ്യഭാഗത്തായി നോക്കിയാല്‍ ചെന്നായയെ കാണാന്‍ സാധിക്കും.












Click it and Unblock the Notifications