• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു പച്ചത്തവള; 11 സെക്കന്‍ഡില്‍ കണ്ടെത്തണം, ചിത്രം വൈറല്‍

Google Oneindia Malayalam News

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അത് ചിത്രത്തിന്റെ നിഗൂഢതകള്‍ കാരണമാണ്. എന്തൊക്കെയാണ് ഈ ചിത്രങ്ങളില്‍ ഒളിപ്പിച്ചിരിക്കുന്നതെന്ന് പലപ്പോഴും കണ്ടെത്തുക ബുദ്ധിമുട്ടേറിയതാണ്. ഇന്ന് അത്തരമൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഇതും വളരെ കടുപ്പമേറിയ പരീക്ഷണം തന്നെയാണ്.

ഒന്നാമത്തെ കാരണം ഈ ചിത്രങ്ങളില്‍ നമ്മളൊന്ന് കാണുകയും പക്ഷേ മസ്തിഷ്‌കം അതിനെ വേറൊരു രീതിയില്‍ കാണുകയും ചെയ്യുന്നതാണ്. അതിലൂടെ വലിയ ആശയക്കുഴപ്പം തന്നെ ഒപ്ടിക്കല്‍ ചിത്രത്തിലേക്ക് നോക്കുന്നവരിലുണ്ടാവും. ഈ ചിത്രത്തെ വിശദമായി നമുക്കൊന്ന് പരിശോധിക്കാം...

1

ചിത്രം കടപ്പാട്-jagranjosh.com

പച്ച പൂപ്പല്‍ പോലെ മരത്തില്‍ പിടിച്ചിരിക്കുന്നതായി ഈ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിയാല്‍ കാണാം. ഈ ചിത്രം യുട്യൂബ് ചാനലായ ബ്രെയിന്‍ ഗെയിംസ് 4കെയിലൂടെയാണ് പ്രശസ്തമായത്. ഫോറസ്റ്റ് ബെഡ് എന്നറിയപ്പെടുന്ന കാര്യമാണ് ഈ ചിത്രത്തിലുള്ളത്. ഈ മരത്തിന് മുകളിലുള്ള പായലാണ്. പച്ചപരവതാനി പോലെയാണിത്. ഒരു പഴയ മരത്തിലാണ് ഈ പായല്‍ ഉള്ളത്. ചുറ്റും വേറൊന്നും കാണാന്‍ കഴിയുന്നില്ല. ഇതിലൊരു തവളയുണ്ട്. നല്ല അസ്സല് പച്ചത്തവള. അത് കണ്ടുപിടിക്കേണ്ടതുണ്ട്.

2

ഈ ലുക്കിന് പകരക്കാരില്ല, നോക്കിയിരുന്ന് പോകും, ക്യൂട്ടായി ഭാമയുടെ പുതിയ ചിത്രങ്ങള്‍, തിരിച്ചുവരവ് എന്നാണെന്ന് ആരാധകര്‍

ഈ പച്ചപായലില്‍ നിന്ന് കണ്ടെത്തേണ്ടത് തവളയെയാണെങ്കിലും, അതിനൊരു സമയപരിധിയുണ്ട്. പതിനൊന്ന് സെക്കന്‍ഡിനുള്ളില്‍ ഈ തവളയെ കണ്ടെത്തണം. എന്നാല്‍ ഇതൊരു കഠിനമായ ടാസ്‌കാണ്. ഇതുവരെ ശ്രമിച്ചത് പോലൊന്നുമല്ല, ഇതൊരല്‍പ്പം കടുത്ത വെല്ലുവിളിയാണ്. ഇതുവരെ തവളയെ കണ്ടെത്തിയവര്‍ വെറും ഒരു ശതമാനം മാത്രമാണ്. ബാക്കി 99 ശതമാനവും തവളയെ കണ്ടെത്തുന്ന വെല്ലുവിളി ഏറ്റെടുത്ത് പരാജയപ്പെട്ടവരാണ്. അതില്‍ നിന്ന് തന്നെ എത്രത്തോളം കഠിനമാണ് ടാസ്‌ക് എന്ന് മനസ്സിലാക്കാം.

3

കാട്ടില്‍ ഒളിഞ്ഞിരിപ്പുണ്ട് വീറുള്ള ആന: കണ്ടെത്തിയാല്‍ ഒടുക്കത്തെ ബുദ്ധിയാണ്, വൈറല്‍ ചിത്രംകാട്ടില്‍ ഒളിഞ്ഞിരിപ്പുണ്ട് വീറുള്ള ആന: കണ്ടെത്തിയാല്‍ ഒടുക്കത്തെ ബുദ്ധിയാണ്, വൈറല്‍ ചിത്രം

ഇനിയൊന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ ചിലപ്പോള്‍ കണ്ടെത്താന്‍ സാധിച്ചേക്കും. ഒരുപക്ഷേ നിങ്ങളുടെ കണ്ണിനെ ഇക്കാര്യത്തില്‍ വിശ്വസിക്കാന്‍ കഴിയില്ല. കാരണം മസ്തിഷ്‌കം എന്താണോ തരുന്നത് അത് മാത്രമേ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കൂ. അങ്ങനെയുള്ളപ്പോള്‍ ചിലപ്പോള്‍ തവളയെ കണ്ടെത്തിയാലും നിങ്ങള്‍ക്ക് അങ്ങനെ തോന്നില്ല. പായലും പൂപ്പലുമൊക്കെയായിട്ടേ തോന്നൂ. അതാണ് ഒപ്ടിക്കല്‍ ഇല്യൂഷന്റെ മാന്ത്രിക ശക്തി.

4

ചിത്രം കടപ്പാട്-jagranjosh.com

ഈ ചിത്രത്തിലെ അന്തരീക്ഷം മറഞ്ഞിരിക്കാന്‍ ഈ തവളയ്ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതാണ്. പ്രകൃതിയാല്‍ മൃഗങ്ങള്‍ക്കും ജീവികള്‍ക്കും അതാത് ചുറ്റുവട്ടങ്ങളില്‍ ഒളിഞ്ഞിരിക്കാന്‍ പ്രകൃതി തന്നെ വഴിയൊരുക്കാറുണ്ട്. മരങ്ങള്‍ക്കും ജീവികള്‍ക്കും ചിലപ്പോള്‍ ഒരേ നിറമായിരിക്കും. ഓന്ത് പ്രതലത്തിന് അനുസരിച്ച് നിറം മാറുന്നത് പ്രകൃതി നല്‍കിയ വരം കാരണമാണ്. ഈ തവളയെ വേട്ടയാടാന്‍ വന്നവരില്‍ നിന്നാണ് ഇത് ഒളിഞ്ഞിരിക്കുന്നത്. അതോടൊപ്പം തനിക്കുള്ള ഇരയെ മറഞ്ഞിരുന്ന് വായിലാക്കാനും ഇവയ്ക്ക് സാധിക്കും.

5

ചിത്രം കടപ്പാട്-jagranjosh.com

ശരിക്കും നോക്കിക്കോളൂ. സമയം അടുത്ത് വരികയാണ്. ആകെ പതിനൊന്ന് സെക്കന്‍ഡ് മാത്രമേയുള്ളൂ. പ്രകൃതിയോട് ഇഴച്ചേര്‍ന്ന് നില്‍ക്കുകയാണ് ഈ തവള. ഈ മരത്തിന്റെ നടുവിലായിട്ടാണ് തവളയിരിക്കുന്നത്. ഇനിയും കണ്ടെത്താനാവുന്നില്ലേ. ആ പറഞ്ഞ സ്ഥലത്ത് തന്നെ സൂക്ഷിച്ച് നോക്കൂ. തീര്‍ച്ചയായും തവളയെ കണ്ടെത്താം. കണ്ടെത്തിയെങ്കില്‍ മികച്ച നിരീക്ഷണ പാടവം നിങ്ങള്‍ക്കുണ്ടെന്ന് ഉറപ്പിക്കാം. ഈ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിയാലും തവളയെ കാണാം.

കല്യാണത്തിന് 70 സഹപ്രവര്‍ത്തകരെ വിളിച്ചു, വന്നത് ഒരാള്‍, ഓഫീസിലെത്തി യുവതി ചെയ്തത് ഞെട്ടിക്കും!!കല്യാണത്തിന് 70 സഹപ്രവര്‍ത്തകരെ വിളിച്ചു, വന്നത് ഒരാള്‍, ഓഫീസിലെത്തി യുവതി ചെയ്തത് ഞെട്ടിക്കും!!

English summary
optical illusion image that hides a frog goes viral, can you find it in 11 seconds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X