ഒട്ടകത്തിന്റെ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് റൈഡര്‍, 20 സെക്കന്‍ഡില്‍ കണ്ടെത്തണം, വൈറലായി ചിത്രം!!
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ പലതും ഒളിച്ച് വെക്കാറുണ്ട്. ചിലപ്പോള്‍ അത് വ്യക്തിത്വങ്ങളിലെ രഹസ്യങ്ങളും പുറത്തുപറയും. എന്നാല്‍ ഇന്നത്തെ ചിത്രം അത്തരത്തിലൊരു ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചിത്രമാണിത്. പക്ഷേ ഇപ്പോള്‍ അത് ഒപ്ടിക്കല്‍ ചിത്രമായി പരിണമിച്ചിരിക്കുകയാണ്. അതുകൊണ്ട് നിരവധി ആരാധകര്‍ ഈ ചിത്രത്തിനുണ്ട്.
ഈ ചിത്രത്തിലൊരു കാര്യം ഒളിഞ്ഞിരിപ്പുണ്ട്. അത് കണ്ടെത്തുകയാണ് ഈ ഒപ്ടിക്കല്‍ ചിത്രത്തിലെ ചലഞ്ച്. കേട്ടിട്ട് എളുപ്പമാണെന്ന് കരുതുകയേ വേണ്ട. പലരും തോറ്റ് മടങ്ങിയ ചലഞ്ചാണിത്. വിജയിച്ചാല്‍ നിങ്ങളുടെ ഐക്യു വേറെ ലെവലിലാണെന്ന് ഞങ്ങള്‍ സമ്മതിക്കും. ചിത്രം വിശദമായി പരിശോധിക്കാം.

ചിത്രം കടപ്പാട്-jagranjosh.com
ഇന്നത്തെ ചിത്രം ഒരു ഒട്ടകത്തെ കുറിച്ചുള്ളതാണ്. ഈ ചിത്രത്തിലുള്ളത് ഒട്ടകമാണ്. കുറ്റിയില്‍ കെട്ടിയിട്ട പോലെയാണ് ഈ ഒട്ടകം നില്‍ക്കുന്നത്. ഈ ചിത്രം 1880കളിലെ ഒരു സ്‌കെച്ചാണ്. എന്നാല്‍ ഈ ചിത്രം നൂറ്റാണ്ടിന് ശേഷം വീണ്ടും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഈ ചിത്രത്തിലൊരാള്‍ ഒളിഞ്ഞിരിപ്പുണ്ട്. അത് ഈ ഒട്ടകത്തെ തെളിക്കുന്ന റൈഡറാണ്. ഒട്ടക സവാരിക്കാരന്‍ എന്നും വിളിക്കാം. ഇതിനെ കണ്ടെത്തുകയാണ് ടാര്‍ഗറ്റ്. ഈ ചിത്രം കുട്ടികള്‍ക്കായി ഉണ്ടാക്കിയതാണ്.

ഇപ്പോള്‍ കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും ഒരുപോലെ ചിന്തിപ്പിക്കുകയാണ് ഈ ഒപ്ടിക്കല്‍ ചിത്രം. ഈ ചിത്രത്തിലേക്ക് നമ്മള്‍ എത്ര നോക്കിയാലും ഒട്ടകത്തെ മാത്രമാണ് കാണാന്‍ കഴിയുക. ചുറ്റുമുള്ളത്ത് മരുഭൂമിയാണോ എന്നൊന്നും പറയാനുമാവില്ല. എന്തായാലും കുറച്ചൊന്ന് ബുദ്ധിമുട്ടേണ്ടി വരും. ഇനി ഇതിലൊരാളെ കണ്ടെത്തുക എന്ന് പറയുന്നത് അതിലേറെ അസാധ്യമായൊരു കാര്യവും. ഈ ചിത്രത്തിലെ ആ ഒളിഞ്ഞിരിക്കുന്നയാളെ കണ്ടെത്താനാവാതെ പരാജയപ്പെടുമെന്ന് കരുതി ഭയപ്പെടേണ്ട. അത്തരത്തില്‍ നിരവധി പേര്‍ ആ ഉദ്യമത്തില്‍ പരാജയപ്പെട്ടിട്ടുണ്ട്.

വളരെയധികം കടുപ്പമാണ് ഈ ഒളിഞ്ഞിരിക്കുന്ന ആളെ കണ്ടെത്തുന്നത് എന്നാണ് പലരുടെയും കമന്റ്. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവര്‍ പോലും ഈ ഒളിഞ്ഞിരിക്കുന്നവനെ തേടിയിറങ്ങി കണ്ടെത്താനാവാത്ത നിരാശയിലാണ്. ഇനി മറ്റൊരു കാര്യം കൂടി പറയാം. നിങ്ങളുടെ മുന്നില്‍ ആ ചിത്രത്തിലുള്ളയാളെ കണ്ടെത്താന്‍ വെറും 20 സെക്കന്‍ഡാണുള്ളത്. അതിനുള്ളില്‍ കണ്ടെത്തിയാല്‍ നിങ്ങളുടെ ബൗദ്ധിക നിലവാരം ലോകോത്തരമാണെന്ന് പറയാം. ഈ ഒട്ടകത്തിലേക്ക് കൂടുതല്‍ ഫോക്കസ് ചെയ്യുന്നത് കൊണ്ട് ഒളിഞ്ഞിരിക്കുന്നയാളെ എത്ര നോക്കിയാലും കണ്ടെത്താന്‍ സാധിക്കില്ല.

ചിത്രം കടപ്പാട്-jagranjosh.com
ഈ ഒട്ടകത്തിന്റെ റൈഡറെ കാണാനുള്ള സൂത്രം ഞങ്ങള്‍ പറഞ്ഞ് തരാം. ചിത്രത്തിന്റെ ഏറ്റവും അടിയിലായി വലത് ഭാഗത്തിരിപ്പുണ്ട് ഈ ഒട്ടകത്തെ തെളിക്കുന്നയാള്‍. മറഞ്ഞാണ് ഇരിക്കുന്നത്. അതായത് കാലിന് അടുത്തായിട്ടാണ് ഇയാള്‍ ഇരിക്കുന്നത്. പക്ഷേ ഇത് സാധാരണ രീതിയില്‍ നോക്കിയാല്‍ കാണാനേ പറ്റില്ല. കാരണം പ്രതലമെല്ലാം ഒരുപോലെയാണ്. ഇതില്‍ എന്തെങ്കിലും മറഞ്ഞിരിക്കുന്നതായിട്ട് നമുക്ക് തോന്നുകയേ
ഇല്ല. അപ്പോള്‍ പിന്നെങ്ങനെ ഒരാളെ ഇതിനുള്ളില്‍ നിന്ന് കണ്ടെത്താന്‍ സാധിക്കും.

ചിത്രം കടപ്പാട്-jagranjosh.com
ഞങ്ങളുടെ സഹായമില്ലാതെ ഈ മറഞ്ഞിരിക്കുന്നയാളെ നിങ്ങള്‍ കണ്ടെത്തിയെന്ന് കരുതുന്നു. അതും 20 സെക്കന്‍ഡിനുള്ളില്‍ തന്നെ ആ ദൗത്യം പൂര്‍ത്തിയാക്കിയെന്നാണ് കരുതുന്നത്. എങ്കില്‍ ഒന്ന് ഉറപ്പിച്ചോളൂ, അസാധ്യ ജീനിയസാണ് നിങ്ങള്‍. ഭയങ്കര ഏകാഗ്രത നിങ്ങള്‍ക്കുണ്ടാവും. അതായത് ഇത്തരം കഠിനമായ പസില്‍ കൊണ്ട് കളിക്കുമ്പോള്‍ നമ്മുടെ മസ്തിഷ്‌കം കൂടുതല്‍ വികാസം നേടുമെന്നാണ് ശാസ്ത്ര പഠനങ്ങള്‍ പറയുന്നത്. ഈ ചിത്രം നിങ്ങള്‍ കണ്ടെത്തിയെങ്കില്‍ ആ പറയുന്ന ഗണത്തില്‍ നിങ്ങളും വരും.












Click it and Unblock the Notifications