കാട്ടില്‍ ഒളിഞ്ഞിരിപ്പുണ്ട് വീറുള്ള ആന: കണ്ടെത്തിയാല്‍ ഒടുക്കത്തെ ബുദ്ധിയാണ്, വൈറല്‍ ചിത്രം
ഒപ്ടിക്കല്‍ ചിത്രത്തിന്റെ പല വേര്‍ഷനുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്. ആളുകളെ ഒരു ചിത്രത്തിലൂടെ ബുദ്ധിമുട്ടിക്കാനും ചിന്തിപ്പിക്കാനും ഈ ചിത്രങ്ങള്‍ ധാരാളമാണ്. സോഷ്യല്‍ മീഡിയയില്‍ അതുകൊണ്ട് ഓരോ ദിവസവും പുതിയ ചിത്രങ്ങളാണ് ആളുകള്‍ കൊണ്ടുവരുന്നത്. നല്ലൊരു വിഭാഗം ഇതൊരു ഫണ്‍ ഗെയിമായി കാണുന്നവരാണ്.
അതാണ് ഇവ വേഗം ആളുകളുമായി കണക്ട് ചെയ്യാന്‍ സഹായിക്കുന്നത്. നേരിട്ട് നോക്കുമ്പോള്‍ കാണുന്നത് മാത്രമല്ല, ഒരുപാട് അര്‍ത്ഥ തലങ്ങള്‍ ഉള്ളവയാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഒരു മൃഗത്തെ ഒളിപ്പിച്ച് വെച്ച ചിത്രമാണിത്. വിശദമായി പരിശോധിക്കാം...
ലവ് ഇന്‍ ബാഴ്‌സലോണ, വിക്കിക്കൊപ്പം നയന്‍താരയുടെ റൊമാന്റിക് സെല്‍ഫി, പുതിയ ചിത്രങ്ങള്‍ വൈറല്‍

ചിത്രം കടപ്പാട്-jagranjosh.com
ടിക് ടോക് യൂസറായ ഹെക്ടിക് നിക്കാണ് ഈ ചിത്രം ആദ്യം ഷെയര്‍ ചെയ്തത്. ഇതില്‍ ഒളിഞ്ഞിരിക്കുന്ന കാര്യം കണ്ടെത്തിയാല്‍ എത്രത്തോളം ബുദ്ധിമാനാണ് നിങ്ങളെന്ന് കണ്ടെത്താന്‍ സാധിക്കും. ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു ആനയാണ്. ഇതിനെകണ്ടെത്തുകയെന്ന സിമ്പിളായിട്ടുള്ള ഒരു ടാസ്‌ക് വിജയിച്ചാല്‍ മാത്രം മതി. എന്നാല്‍ ഇതൊക്കെ ഈസിയല്ലേ എന്ന് വിചാരിച്ചാല്‍ ഒന്നും കണ്ടെത്താന്‍ പോകുന്നില്ല. കാരണം ഒപ്ടിക്കല്‍ ചിത്രങ്ങളില്‍ ഏറ്റവും കടുപ്പമേറിയ ചിത്രമാണിത്.

ഈ ചിത്രം വളരെ കടുപ്പമേറിയതാണെന്ന് പറയാന്‍ കാരണമുണ്ട്. വെറും ഒരു ശതമാനം മാത്രമാണ് ഈ ഗെയിമില്‍ വിജയിച്ചിട്ടുണ്ട്. അതായത് 99 ശതമാനം പേരും ആനയെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടെന്ന് വ്യക്തം. ഇനി ചിത്രത്തിലേക്ക് ഒന്ന് നോക്കൂ. എന്താണ് ചിത്രത്തിലുള്ളത്. ഒരു വേട്ടക്കാരനെ കാണാന്‍ പറ്റുന്നുണ്ട് അല്ലേ. തോക്കുംപിടിച്ച്ഇയാള്‍ വേട്ടയാടാന്‍ വന്നതാണെന്ന് ഉറപ്പാണ്. മരങ്ങള്‍ തിങ്ങി നിറഞ്ഞ ഒരു കാടാണ് ഇത്. ദൂരെയായി വേറെയും വേട്ടക്കാരുണ്ടെന്ന് സൂക്ഷിച്ച് നോക്കിയാല്‍ കാണാന്‍ പറ്റും.

വേട്ടക്കാരനെയും തോക്കിനെയും നമുക്ക് വ്യക്തമായി കാണാം. പക്ഷേ ആനയുടേതിന് തുല്യമായ ഒന്നും ഈ ചിത്രത്തില്‍ കാണാന്‍ കഴിയുന്നില്ല. അതാണ് ഈ ഒപ്ടിക്കല്‍ ചിത്രത്തെ കഠിനമാകുന്നത്. മുകള്‍ ഭാഗം മുതല്‍ താഴെ വരെ ആദ്യമൊന്ന് പരിശോധിച്ച് നോക്കാവുന്നതാണ്. കണ്ടെത്താന്‍ സാധിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. ഇനി സൂചനകള്‍ ഓരോന്നായി തരാം. ഈ മത്സരത്തില്‍ പങ്കെടുത്ത പലരും ആനയെ കണ്ടെത്താനാവാതെ ബുദ്ധിമുട്ടിയിരുന്നു.

ഇതിന് കാരണം പറഞ്ഞ് തരാം. നമ്മുടെ ഫോക്കസ് മുഴുവന്‍ ചിത്രത്തിന്റെ പ്രധാന ഫ്രെയിമില്‍ വരുന്ന വേട്ടക്കാരനിലാണ്. നോക്കുമ്പോള്‍ മുഴുവന്‍ ശ്രദ്ധയും അതിനെ ചുറ്റിപ്പറ്റിയാണ്. ചിത്രത്തിനടുത്ത് ആനയുണ്ടാവുമെന്ന് നമ്മുടെ മനസ്സ് ഒരിക്കലും കരുതുന്നുമില്ല. പിന്നെ ശ്രദ്ധ പോകുന്നത് മരത്തിനോട് ചേര്‍ന്നാണ്. എന്നാല്‍ അവിടെയൊന്നും ഈ ആന ഒളിഞ്ഞിരിപ്പില്ല എന്നതാണ് സത്യം. അതുകൊണ്ട് ഫോക്കസ് ഈ രണ്ട് കാര്യത്തില്‍ നിന്നും മാറ്റണം. എങ്കില്‍ തിരച്ചില്‍ എളുപ്പമാകും.

ചിത്രം കടപ്പാട്-jagranjosh.com
അപ്പോഴും രഹസ്യ സ്വഭാവം ഈ ചിത്രത്തിലുണ്ട്. എളുപ്പമാര്‍ഗം ഈ ചിത്രം തല തിരിച്ച് വെക്കുകയാണ്. അതിലൂടെ സൂചനകളെ കൂട്ടിയോജിപ്പിക്കാന്‍ സാധിക്കും. ഇനി ശരിക്കൊന്ന് നോക്കൂ. തിരിച്ച് പിടിച്ച ചിത്രത്തിന്റെ മുകള്‍ ഭാഗത്ത് ഇടത് വശത്തായി ആനയുടെ കണ്ണുകള്‍ കാണാം. നടുവിലായി കൊമ്പുകള്‍ കാണാം. വേട്ടക്കാരന്റെ തൊപ്പിയുടെ പിറകിലായി ആനയുടെ കാലുകള്‍ കാണാം. അയാളുടെ തോക്കിന് അടുത്തായി വാലുകളും കാണാം. യഥാര്‍ഥത്തില്‍ രണ്ട് വലിയ മരങ്ങള്‍ ഇതിന്റെ കാലുകളായിരുന്നു. മരങ്ങള്‍ക്കിടയിലാണ് ഈ ആനയുണ്ടായിരുന്നത്. കൊമ്പ് ഇവിടെയുള്ള ചെറിയ മരങ്ങളായിരുന്നു.












Click it and Unblock the Notifications