ഇലകള്‍ക്കിടയില്‍ മറഞ്ഞ് സുന്ദരി പക്ഷി; 7 സെക്കന്‍ഡില്‍ കണ്ടെത്തണം, ഒപ്ടിക്കല്‍ ചിത്രം വൈറല്‍
ഇന്നത്തെ ഒപ്ടിക്കല്‍ ചിത്രം ഒരല്‍പ്പം കടുപ്പമേറിയതും അതേസമയം ലളിതവുമാണ്. അതിനെ എങ്ങനെ നിങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. ചില സമയങ്ങളില്‍ വിരസതയെ നമുക്ക് മറികടക്കാന്‍ കഴിയില്ല. ആ സമയത്ത് മൂടല്‍ മഞ്ഞ് കൊണ്ട് പുതഞ്ഞ് നില്‍ക്കുന്നത് പോലെയായിരിക്കും നമ്മുടെ ചിന്താശേഷി. എന്ത് കണ്ടാലും കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല.
ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ നമ്മുടെ മൂഡും നിര്‍ണായകമാണ്. പക്ഷേ ഇന്നത്തെ ചിത്രം നിങ്ങളുടെ ഏകാഗ്രതയെയും ആവേശത്തെയും വര്‍ധിപ്പിക്കുന്നതാണ്. ചിത്രത്തില്‍ മറഞ്ഞിരിക്കുന്ന കാര്യം തന്നെയാണ് കണ്ടെത്തേണ്ടത്. പക്ഷേ അതൊരു രസകരമായ രീതിയിലാണ്. വിശദമായി പരിശോധിക്കാം....

ചിത്രം കടപ്പാട്-jagranjosh.com
ഒളിഞ്ഞിരിക്കുന്ന ഒരു പക്ഷിയെയാണ് ഇന്ന് കണ്ടെത്തേണ്ടത്. എപ്പോഴും കലപില ശബ്ദം ഉണ്ടാക്കി നടക്കുന്ന പക്ഷികളെ കണ്ടെത്താന്‍ ശരിക്കും എളുപ്പമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവയ്ക്ക് ഒളിഞ്ഞിരിക്കാനാവുമോ? ഒപ്ടിക്കല്‍ ഇല്യൂഷനില്‍ സാധിക്കുമെന്നതാണ് സത്യം. വസന്തത്തിലെ പുഷ്പങ്ങള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുകയാണ് ഈ പക്ഷി. പക്ഷേ കണ്ടുപിടിക്കാന്‍ കുറച്ച് ബുദ്ധിമുട്ടേണ്ടി വരും. കാരണം ഇലയ്ക്കും പക്ഷിക്കും ഒരേ നിറമാണ്.

ചിത്രം കടപ്പാട്-jagranjosh.com
പക്ഷി ഈ സൗകര്യം ഉപയോഗിച്ചാണ് മറഞ്ഞിരിക്കുന്നത്. ആര്‍ക്കും കണ്ടെത്താനാവില്ല. വേട്ടയാടപ്പെടാതിരിക്കാന്‍ പ്രകൃതി തന്നെ നല്‍കുന്നതാണ് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമെല്ലാം ഈ സൗകര്യം. ചില ടിപ്‌സ് ഞങ്ങള്‍ പറഞ്ഞ് തരാം ആദ്യം കുറച്ച് നേരം കണ്ണടച്ച് പിടിക്കൂ. എന്നിട്ട് ചിത്രത്തിലേക്ക് കണ്ണോടിക്കാനായി തയ്യാറെടുക്കൂ. ഇനി കണ്ടെത്താനുള്ള സമയം കൂടി പറഞ്ഞ് തരാം. ഏഴ് സെക്കന്‍ഡാണ് ഈ പക്ഷിയെ കണ്ടെത്താനുള്ള സമയം. അതൊരു ടൈമറില്‍ സെറ്റ് ചെയ്യുന്നത് നന്നായിരിക്കും.

ചിത്രം കടപ്പാട്-jagranjosh.com
ഇനി ശരിക്കും ചിത്രത്തിലേക്ക് ഒന്ന് നോക്കിക്കൊള്ളൂ. കണ്ടെത്തിയോ? ഇല്ലല്ലേ. എങ്കില്‍ ഞങ്ങള്‍ സഹായിക്കാം. ഇലകളുടെ അതേ നിറത്തിലാണ് പക്ഷിയുമുള്ളത്. ഇത് തന്നെ വലിയ സൂചനയാണ്. ഈ പക്ഷി ആളൊരു സൂത്രശാലിയാണ്. ഇലകള്‍ക്ക് പിന്നിലായിട്ടാണ് ഇത് മറഞ്ഞിരിക്കുന്നത്. ഇത് രണ്ടാമത്തെ സൂചനയാണ്. ഇത്രയും പറഞ്ഞ തരുമ്പോള്‍ തന്നെ ഏഴ് സെക്കന്‍ഡുകള്‍ തീരും. ചിത്രത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വരുന്ന ഭാഗത്താണ് പക്ഷി ഇരിപ്പുറപ്പിച്ചിരിക്കുന്നത്. കടുപ്പമാണ് ഇത് കണ്ടെത്താന്‍.

ചിത്രം കടപ്പാട്-jagranjosh.com
ഇനി രസകരമായ മറ്റൊരു കാര്യംകൂടി പറയാം. ഈ ചിത്രത്തില്‍ ഒരു പക്ഷി മാത്രമല്ല ഉള്ളത്. ഈ ഒപ്ടിക്കല്‍ ചിത്രം വലിയ ട്വിസ്റ്റുകള്‍ അടങ്ങിയതാണ്. ഇതിനുള്ളില്‍ വേറെയും പക്ഷികളുണ്ട്. ഒപ്ടിക്കല്‍ ഇല്യൂഷനില്‍ നിഗൂഢതകള്‍ പലതും ഒളിപ്പിച്ച് വെക്കാമെന്നൊരു സ്വാതന്ത്ര്യമുണ്ട്. സൂക്ഷിച്ച് നോക്കൂ, ഈ ചിത്രത്തില്‍ ഒരു വവ്വാലിനെ കാണാന്‍ സാധിക്കും. ചിറക് വിടര്‍ത്തി നില്‍ക്കുന്ന വവ്വാലാണിത്. കണ്ടിട്ട് വവ്വാലിനെ പോലുണ്ടെങ്കിലും അങ്ങനെയാണോ? ഒരു ചെറിയ അണ്ണാനെ പോലെ തോന്നുന്നുണ്ട് അല്ലേ.

രണ്ടാമത്തേത് വവ്വാലോ അണ്ണാന്റെ മുഖമാണോ എന്ന കാര്യത്തില്‍ വലിയ ആശയക്കുഴപ്പമുണ്ട്. അതില്‍ മാത്രം തീരുമെന്ന് കരുതരുത്. ചിത്രത്തിന്റെ ഏറ്റവും അടിയിലായിട്ടാണ് ഈ അപൂര്‍വും അജ്ഞാതവുമായ ഒരു ജീവിയുടെ മുഖമുള്ളത്. മൂന്നാമത്തെ ചിത്രം ഇടതുഭാഗത്തായിട്ടാണ് ഉള്ളത്. സൂക്ഷിച്ച് നോക്കൂ ഇതൊരു ഓന്തിനെ പോലെ ഇല്ലേ. അപ്പോള്‍ നിരവധി ജീവികള്‍ ഈ ചിത്രത്തില്‍ ഒന്നിച്ച് സംഗമിച്ചു എന്നാണ് വ്യക്തമാകുന്നത്. എന്തായാലും കിളിയെ കണ്ടെത്തിയാലും ബാക്കിയുള്ളത് കണ്ടെത്തുക അതിലേറെ ബുദ്ധിമുട്ടായിരിക്കും.












Click it and Unblock the Notifications