Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയത്തില്‍ വല്ലാത്ത ഫീലുണ്ടോ? ഭയമുണ്ടോ? ഈ ചിത്രം പറയും ആ രഹസ്യം, ഒപ്ടിക്കല്‍ ചിത്രം വൈറല്‍!!

പ്രണയം എന്ന് പറയുന്നത് എല്ലാവര്‍ക്കും വല്ലാത്തൊരു ഫീല്‍ നല്‍കുന്ന കാര്യമാണ്. ചിലര്‍ അത് തുറന്ന് പ്രകടിപ്പിക്കാം. ചിലര്‍ക്കത് മനസ്സില്‍ വെച്ചായിരിക്കും ശീലം. പക്ഷേ എത്രയൊക്കെ പറഞ്ഞാലും പ്രണയവുമായി ബന്ധപ്പെട്ട് ചില രഹസ്യങ്ങള്‍ നമ്മുടെ ഉള്ളിന്റെ ഉള്ളിലും ഉണ്ടാവും. ചിലപ്പോള്‍ നമ്മള്‍ അറിയാത്ത രഹസ്യങ്ങളും മനസ്സില്‍ ഒളിഞ്ഞ് കിടക്കുന്നുണ്ടാവും.

അത്തരം രഹസ്യങ്ങളെ കണ്ടെത്താനുള്ള ഒരു മാര്‍ഗമാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. ഏത് രഹസ്യത്തെയും ഇത് പുറത്തെത്തിക്കും. അതുകൊണ്ട് തന്നെ അത്തരം ചിത്രങ്ങള്‍ക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്. ഇന്ന് അത്തരമൊരു ചിത്രമാണ് നമ്മള്‍ പരിശോധിക്കുന്നത്. ലോകം മുഴുവന്‍ ഈ ചിത്രം ട്രെന്‍ഡിംഗാണ്. വിശദമായി ഒന്ന് പരിശോധിച്ച് നോക്കാം.

ഹാപ്പി മൂഡില്‍ അമൃത സുരേഷ്, ഒന്നൊന്നര ചിത്രത്തില്‍ ഗോപി അണ്ണനും, പാപ്പുക്കുട്ടി എവിടെയെന്ന് ആരാധകര്‍, ചിത്രം വൈറല്‍

1

ചിത്രം കടപ്പാട്-jagranjosh.com

പ്രമുഖ ആര്‍ട്ടിസ്റ്റായ ഒലെക് ഷുപ്ലിയാക്കാണ് ഈ ചിത്രം പെയിന്റ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ ചിത്രങ്ങള്‍. എന്താണ് ഈ ചിത്രത്തില്‍ നിങ്ങള്‍ കാണുന്നത്. ഈ ചിത്രം പ്രണയത്തെ കുറിച്ചാണ് പറയുന്നത്. പ്രണയത്തിലാണെങ്കില്‍ അതില്‍ ഏറ്റവും ഭയപ്പെടുന്നത് എന്തിനെയാണെന്ന് ഇതിലൂടെ കണ്ടെത്താന്‍ സാധിക്കും. ഒറ്റനോട്ടത്തില്‍ ഈ ചിത്രത്തില്‍ ഒരാളുടെ മുഖം, പുസ്തകമേന്തിയ സ്ത്രീ, മേല്‍ത്തൊപ്പിയണിഞ്ഞ ഒരാള്‍, ദൂരെ നില്‍ക്കുന്ന ഒരു സ്ത്രീ, വീടുകള്‍, സംഗീതോപകരണം എന്നിവയാണ് ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുക.

2

ചിത്രത്തില്‍ ഇതില്‍ ഏതാണ് നിങ്ങള്‍ ആദ്യം കാണുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും പ്രണയത്തിന്റെ കാര്യം. ഒരാളുടെ മുഖമാണ് കണ്ടതെങ്കില്‍, ശരിക്കും കുടുങ്ങിയത് തന്നെ. എന്താണ് ഭയമെന്ന് പോലും നിങ്ങള്‍ക്ക് അറിയുന്നുണ്ടാവില്ല. അജ്ഞാതമായ ഭയമായിരിക്കും പ്രണയത്തില്‍ നിങ്ങള്‍ക്കുണ്ടാവുക. അതുകൊണ്ട് പല കാര്യങ്ങളും നിങ്ങളെ ശരിക്കും ഭയപ്പെടുത്തുന്നുണ്ടാവും. സ്വയം പ്രതിരോധത്തിലാവുക എന്ന കാര്യവും നിങ്ങളുടെ വ്യക്തിത്വത്തിന് ചേര്‍ന്നതായിരിക്കും. എന്നാല്‍ നിങ്ങളുടെ പങ്കാളി ഇതിനെ എങ്ങനെ സ്വീകരിക്കുമെന്നതും ഉറപ്പില്ലാത്ത കാര്യമാണ്. അജ്ഞാത ഭയങ്ങളെ നേരിടുകയാണ് ഏറ്റവും നല്ല മാര്‍ഗം.

3

പുസ്തകം പിടിച്ച് നില്‍ക്കുന്ന യുവതിയാണെങ്കില്‍, മറ്റൊരാളോട് സ്വന്തം വ്യക്തിത്വം നഷ്ടമാകുമോ എന്നായിരിക്കും നിങ്ങളുടെ ഭയം. പ്രണയിക്കുക എന്നത് നിങ്ങള്‍ക്ക് ഒരുപാട് ഇഷ്ടമുള്ള കാര്യമായിരിക്കും. നിങ്ങളുടെ മനസ്സിനെ ശരിക്കും മനസ്സിലാക്കുന്നയാളായിരിക്കണം അതെന്ന് നിര്‍ബന്ധമുണ്ടാവും. അതുകൊണ്ട് പ്രണയത്തില്‍ അകപ്പെട്ടാല്‍ അത് വളരെ ഭ്രാന്തവും ആഴത്തിലുള്ളതുമായിരിക്കുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നുണ്ടാവും. മുമ്പ് നിങ്ങള്‍ക്ക് ബന്ധങ്ങളിലും പ്രണയങ്ങളിലും അത്തരം കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടാവും. അത് ആവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടാവില്ല.

4

തൊപ്പിയണിഞ്ഞുള്ള ഒരാളെയാണ് കാണുന്നതെങ്കില്‍ പ്രണയത്തില്‍ നിങ്ങള്‍ ഭയക്കുന്നത് സ്വന്തമായി ഒരു മോശം മുഖമുള്ളതായിരിക്കും. എല്ലായ്‌പ്പോഴും വളരെ അനുതാപമുള്ളയാളായിരിക്കും എല്ലാവരും നിങ്ങളെ കാണുക. എന്നാല്‍ എപ്പോഴും പോസിറ്റീവായി നില്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല. ചില സമയത്ത് പലരോടും സംസാരിക്കേണ്ടി വരും. എന്നാല്‍ ഒരു ബന്ധമുണ്ടാവുമ്പോള്‍ നിങ്ങളുടെ എല്ലാ സ്വഭാവങ്ങളും പുറത്തുവരും എന്ന ഭയം അതിലൂടെ നിങ്ങള്‍ക്കുണ്ടാവും. പ്രണയിക്കുന്നയാള്‍ക്ക് നിങ്ങളുടെ മോശം വശവും കാണേണ്ടി വരും. നിങ്ങള്‍ കാണിക്കുന്ന അതേ സ്‌നേഹം പങ്കാളികളുണ്ടെങ്കില്‍ തീര്‍ച്ചയായും അത് അംഗീകരിക്കും.

5

ഇനി നിങ്ങള്‍ ഒരു സ്ത്രീയെയാണ് ദൂരെയായി കാണുന്നതെന്ന് കരുതുക, അങ്ങനെയെങ്കില്‍ ഒരു പ്രണയിതാവിനെ കണ്ടെത്താന്‍ സാധിക്കുന്നില്ല എന്നതായിരിക്കും ഏറ്റവും വലിയ വിഷമം. ഏകാന്തത ഒരു കത്തി പോലെയായിരിക്കും നിങ്ങള്‍ക്ക് തോന്നുക. മുന്‍ ബന്ധങ്ങള്‍ തകര്‍ന്ന് പോയത് കൊണ്ട് തനിക്ക് പ്രണയ ജീവിതം വിധിച്ചിട്ടില്ല എന്നാവും നിങ്ങള്‍ കരുതുന്നുണ്ടാവുക. ഭാവിയിലും നിങ്ങളെ തേടി പ്രണയം എത്താനിടയില്ലെന്നും വിശ്വസിക്കുന്നുണ്ടാവും. എന്നാല്‍ ഇത്തരമൊരു ചിന്ത കൊണ്ടുവരാന്‍ എളുപ്പമാണ്. എന്നാല്‍ പ്രണയത്തെ കണ്ടെത്തുകയാണ് വിഷമമുള്ള കാര്യം. പോസിറ്റീവായി മുന്നേറുമ്പോള്‍ തന്നെ നിങ്ങളെ തേടി പ്രണയമെത്തും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+