സെന്‍സിറ്റീവാണോ അതോ ഉപരിതല സ്പര്‍ശിയാണോ? ഈ ചിത്രത്തിലെ രഹസ്യം പറഞ്ഞാല്‍ അത് പരസ്യമാകും!!
ഒപ്ടിക്കല്‍ ഇമേജ് ചിത്രങ്ങള്‍ ഒരു പേഴ്‌സണാലിറ്റി ടെസ്റ്റ് കൂടിയാണ്. ഇപ്പോള്‍ എല്ലാവരും അതിന് പിന്നാലെയാണ്. പക്ഷേ സൂക്ഷിച്ചില്ലെങ്കില്‍, പ്രത്യേകിച്ച് ഒറ്റയ്ക്ക് ഇത് പരീക്ഷിച്ചില്ലെങ്കില്‍ സ്വഭാവ ഗുണങ്ങള്‍ പരസ്യമായി പോകും. ചിലപ്പോള്‍ വീക്ക്‌നെസ്സുകളുണ്ടെങ്കില്‍ അത് പുറത്താവുകയും ചെയ്യും. എന്നാല്‍ ഒരുപാട് ക്വാളിറ്റികളുണ്ടെങ്കില്‍ അത് ആരെയും കാണിക്കാവുന്നതാണ്.
അതുകൊണ്ടാണ് ഈ ചിത്രങ്ങള്‍ ഇപ്പോള്‍ എല്ലായിടത്തും ട്രെന്‍ഡിംഗായി നില്‍ക്കുന്നത്. സൈക്കോളജിക്കല്‍-ഫിസിക്കല്‍ ഒപ്ടിക്കല്‍ ചിത്രങ്ങളുമുണ്ട്. നമ്മുടെ മനസ്സിലെ ഉറങ്ങി കിടക്കുന്ന വ്യക്തിത്വം കൂടിയായിരിക്കും ഒപ്ടിക്കല്‍ ചിത്രങ്ങള്‍ പറഞ്ഞുതരിക. ഒരുപക്ഷേ നമുക്കും അതൊരു പുതിയ അറിവാകും. അത്തരമൊരു ചിത്രമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍

ചിത്രം കടപ്പാട്-jagranjosh.com
ഈ ചിത്രം പേഴ്‌സണാലിറ്റി ടെസ്റ്റിന് വേണ്ടി ഉണ്ടാക്കിയതാണ്. സര്‍റിയലിസ്റ്റ് പെയിന്റര്‍ ഒക്ടാവിയോ ഒക്കാമ്പോ ആണ് ഈ ചിത്രം വരച്ചത്. അദ്ഭുതകരമായ ചിത്രമാണിത്. മനോഹരമായൊരു പുഷ്പമാണിത്. വളരെ രൂപാന്തരങ്ങളായിട്ടുളള സ്റ്റൈലിന്റെ പേരില്‍ അറിയപ്പെടുന്ന കലാകാരനാണ് ഒക്കാമ്പോ. ഒരു ചിത്രത്തില്‍ റിയലിസ്റ്റിക്കും ഭാവനയും ചേര്‍ത്താണ് ഈ ചിത്രങ്ങള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് ഓരോ ചിത്രങ്ങളും യാഥാര്‍ത്ഥ്യവും മിഥ്യയുമായി തോന്നും.

ചിത്രം കടപ്പാട്-jagranjosh.com
ചിത്രത്തില്‍ നിങ്ങളെന്താണ് കാണുന്നത്. ഒരു പൂവ്, അല്ലെങ്കില്‍ ഒരു സ്ത്രീ. ഇത് രണ്ടുമാണ് കാണാന്‍ സാധിക്കും. ഇതില്‍ ഏതാണ് ആദ്യം കാണുന്നത് അതിനനുസരിച്ച് ഇരിക്കും നിങ്ങളുടെ വ്യക്തിത്വം. ഒന്നുകില്‍ ലോല മനസ്സുള്ളയാളായിരിക്കും നിങ്ങള്‍. അതല്ലെങ്കില്‍ ഉപരിപ്ലവമായി മാത്രം ചിന്തിക്കുന്ന വ്യക്തിയായിരിക്കും. രണ്ടായാലും കുറച്ച് ബുദ്ധിമുട്ടാണ്. ലോല മനസ്സാണെങ്കില്‍ എന്ത് പറഞ്ഞാലും നിങ്ങള്‍ അത് എടുക്കും. ഗൗരവമായി കാണുമ്പോള്‍ അതിന്റേതായ പ്രശ്‌നങ്ങളുമുണ്ടാവും. ഉപരിപ്ലവ മനസ്സാണെങ്കില്‍ ഒട്ടും ഗൗരവമില്ലാത്തയാളായിരിക്കും.

ചിത്രം കടപ്പാട്-jagranjosh.com
നിങ്ങള്‍ ആദ്യം പൂവാണ് കാണുന്നതെങ്കില്‍ വളരെ മൃദുലമായ മനസ്സുള്ള, അതേസമയം തന്നെ നല്ല അവബോധമുള്ള വ്യക്തിയായിരിക്കും. പലതിനെയും കുറിച്ചുള്ള ആത്മജ്ഞാനം നിങ്ങള്‍ക്കുണ്ടാവും. എന്ത് കാര്യവും വളരെ മികച്ച രീതിയില്‍ ശ്രദ്ധിക്കുന്ന വ്യക്തിത്വം നിങ്ങള്‍ക്കുണ്ടാവും. അതോടൊപ്പം ചെയ്യുന്ന എന്ത് കാര്യത്തിലും ഫോക്കസുണ്ടാവും. പ്രത്യേകിച്ച് അക്കാര്യങ്ങള്‍ അര്‍ത്ഥവത്തായിരിക്കും നിങ്ങളുടെ ജീവിതത്തില്‍. വളരെ മൃദുലവും സിംപിളുമായിരിക്കും നിങ്ങള്‍. അതാണ് പൂവ് സൂചിപ്പിക്കുന്നത്.

ചിത്രം കടപ്പാട്-jagranjosh.com
വളരെ ദയയുള്ള വ്യക്തിയും അവബോധമുള്ളയാളും ഇഷ്ടപ്പെടുന്നവരെ പിന്തുണയ്ക്കാനായി എന്തും ചെയ്യുന്നയാളുമായിരിക്കും. ഇനി ഒരു സ്ത്രീയെയാണ് നിങ്ങള്‍ കാണുന്നതെങ്കിലും നല്ല വശങ്ങള്‍ നിങ്ങള്‍ക്കുണ്ട്. മനോബലം നിങ്ങള്‍ക്ക് ശക്തമായിരിക്കും. ഉള്‍ക്കരുത്തായിരിക്കും നിങ്ങളുടെ ബലം. വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാവുന്നത് നിങ്ങള്‍ ഇഷ്ടപ്പെടും. ഓരോ കഷ്ടപ്പാടുകള്‍ വരുന്നതിന് അനുസരിച്ച് നിങ്ങള്‍ കൂടുതല്‍ മനോഹരനായ വ്യക്തിയായി മാറും. ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ അനുഭവിച്ചയാളായിരിക്കും നങ്ങള്‍. അതാണ് സ്ത്രീയെ ആദ്യം കാണുന്നത് കൊണ്ട് സൂചിപ്പിക്കുന്നത്.

ചിത്രം കടപ്പാട്-jagranjosh.com
അത് മാത്രമല്ല നിങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വം എല്ലാവര്‍ക്കും അറിയണമെന്നില്ല. നിങ്ങളെ മനസ്സിലാക്കുന്നവര്‍, എത്ര നല്ല വ്യക്തിയാണെന്ന് തുറന്ന് പറയുകയും ചെയ്യും. ഈ ഒപ്ടിക്കല്‍ ചിത്രം കൊണ്ട് ഇത്രയും കൃത്യമായി ഒരാളുടെ വ്യക്തിത്വത്തെ പറയാന്‍ സാധിക്കും. കാരണം ഇതൊരു സൈക്കോളജിക്കല്‍ അനാലിസിസ് കൂടിയാണ്. നിങ്ങളുടെ വ്യക്തിത്വത്തെ ചിത്രത്തിലൂടെ അനലൈസ് ചെയ്യലാണിത്. സാധാരണ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നിങ്ങളെ വട്ടം ചുറ്റിക്കാറുണ്ട്. എന്നാല്‍ ഈ ചിത്രം ചില രഹസ്യങ്ങളെയാണ് പുറത്തുകൊണ്ടുവരിക.












Click it and Unblock the Notifications