നിങ്ങള്‍ക്ക് രഹസ്യമായ ഭയമുണ്ടോ? ഈ ചിത്രം പറയും ആ രഹസ്യം, വൈറലായി ഒപ്ടിക്കല്‍ ചിത്രം
ഒപ്ടിക്കല്‍ ഇല്യൂഷന്‍ ഇമേജുകള്‍ പല രഹസ്യങ്ങളും പുറത്തേക്ക് കൊണ്ടുവരാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ ചര്‍ച്ച ഒപ്ടിക്കല്‍ ചിത്രങ്ങള്‍ക്ക് അത്തരത്തിലുള്ള കഴിവുകളെ കുറിച്ചാണ്. നമ്മുടെ മനസ്സിന്റെ വിദൂര കോണില്‍ ഉറങ്ങി കിടക്കുന്ന. നമ്മള്‍ അറിയാത്ത കാര്യങ്ങള്‍ പോലും ഒപ്ടിക്കല്‍ ചിത്രം കണ്ടെത്തി. അതായത് ഒരു മനശ്ശാസ്ത്രജ്ഞനെ പോലെയാണ് ഈ ചിത്രമെന്ന് പറയേണ്ടി വരും.
പലര്‍ക്കും ഇത്തരം ഒപ്ടിക്കല്‍ ചിത്രങ്ങള്‍ മനസ്സില്‍ ഉറങ്ങി കിടക്കുന്ന കാര്യങ്ങള്‍ പറയുന്നത് സഹായകരമാണ്. അത് മാത്രല്ല ജനങ്ങളുടെ ആഗ്രഹങ്ങളും ഭയങ്ങളും അറിയാനും ഇത് നമ്മളെ സഹായിക്കും. ഒരുപക്ഷേ ഉറക്കെ പറയാന്‍ പറ്റാത്ത രഹസ്യം പോലും ഇത് കണ്ടെത്താന്‍ സഹായിക്കും. ഇന്ന് അത്തരമൊരു ചിത്രമാണ് നമ്മള്‍ക്ക് മുന്നിലുള്ളത്. സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഈ ചിത്രം.

ജീവിതത്തിലെ ഭയത്തെ കുറിച്ചാണ് ഈ ചിത്രം വെളിപ്പെടുത്തുക. ആര്‍ക്കും ഭയത്തെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമുണ്ടാവില്ല. എന്നാല്‍ ഒപ്ടിക്കല്‍ ചിത്രം അക്കാര്യം പരസ്യമാക്കും. നിങ്ങളുടെ മനസ്സിലേക്ക് എല്ലാം ഓടിയെത്തുന്ന ഒന്നാണ് ഭയം. ചിലപ്പോള്‍ അത് മനസ്സില്‍ ഒളിഞ്ഞിരിക്കുകയും ചെയ്യും. ഈ ചിത്രത്തില്‍ എന്താണ് കാണുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ഭയം.

ചിത്രം കടപ്പാട്-jagranjosh.com
ആര്‍ട്ടിസ്റ്റായ വ്‌ളാദിമിര്‍ കുഷിന്റെ ചിത്രത്തിന്റെ തനി പകര്‍പ്പാണ് ഈ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമെന്ന് പറയാം. ഒരു ആപ്പിള്‍, ഒരു കത്തി, പൂമ്പാറ്റ അല്ലെങ്കില്‍ പൂമ്പാറ്റ പുഴു എന്നിവയെ കാണാന്‍ സാധിക്കും. പക്ഷേ ഇതില്‍ ആദ്യം ഏതാണ് നിങ്ങള്‍ കാണുന്നത് എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങളുടെ കിടപ്പാണ്. നിങ്ങളുടെ ഭയവും ആദ്യം എന്തിനെയാണ് കാണുന്നത് എന്നതിനെ ആശ്രയിച്ചാണ്.

കത്തിയാണ് കാണുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഭയമുണ്ട് എന്ന് ഉറപ്പിക്കാം. തെര്‍മല്‍ സംബന്ധമായ രോഗങ്ങളെയും അതേ തുടര്‍ന്നുള്ള മരണങ്ങളെയുമാണ് കത്തി കാണുന്ന ഒരു വ്യക്തി ഭയക്കുന്നുണ്ടാവുക. ഇത് നിങ്ങള്‍ പുറമേക്ക് കൊണ്ടുനടക്കുന്ന ഭയമായിരിക്കില്ല. ജീവിതത്തില്‍ ഇടയ്ക്കിടെ പരസ്യമായി കാണിക്കുന്ന ഭയവുമാകാന്‍ സാധ്യതയില്ല. പകരം മനസ്സിന്റെ അടിത്തട്ടിലുള്ള ഭയമായിരിക്കും. പ്രായമാകുന്നതും, അനാരോഗ്യം കാരണം മരിക്കുന്നതും നിങ്ങള്‍ ഇഷ്ടപ്പെടുന്നേയുണ്ടാവില്ല.

ചിത്രശലഭ പുഴുവിനെയാണ് ആദ്യം കാണുന്നതെങ്കില്‍ നിങ്ങള്‍ പ്രേതങ്ങളെയും പിശാചുകളെയും ഭയക്കുന്നയാളായിരിക്കും. പ്രത്യേകിച്ച് ദുഷ്ട ശക്തികളെ. പ്രേതം എന്ന് കേട്ടാല്‍ തന്നെ നിങ്ങള്‍ ഭയക്കും. പക്ഷേ മുന്നില്‍ കാണാത്ത കാര്യങ്ങളെയാവും നിങ്ങള്‍ ഭയക്കുക. പ്രേതങ്ങള്‍ നിങ്ങളെ വേട്ടയാടുന്നതായി തോന്നാം. കാറ്റില്‍ വാതില്‍ അടഞ്ഞാല്‍ പോലും നിങ്ങള്‍ ഭയന്ന് വിറയ്ക്കും. അതും പ്രേതമാണെന്ന് പോലും കരുതാം.

ചിത്രശലഭത്തെയാണ് കാണുന്നതെങ്കില്‍ ആന്തരിക ഭയം ധാരാളമായി നിങ്ങള്‍ക്കുണ്ടാവാം. ഏറ്റവും അടുത്തയാളുകള്‍ ചതിക്കുന്നത് നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടാവും. നിങ്ങള്‍ ആരെയും വിശ്വസിക്കുന്നുണ്ടാവില്ല. ഒരു ബന്ധവും നിങ്ങള്‍ക്ക് നീണ്ടുനില്‍ക്കില്ല. ജീവിതത്തില്‍ ഒരുപാട് വഞ്ചിക്കപ്പെടലുകള്‍ നേരിട്ടത് കൊണ്ടാവാം നിങ്ങള്‍ ആരെയും വിശ്വസിക്കാതിരിക്കുന്നത്. പലയിടത്തും നിന്നും ഒഴിവാക്കപ്പെടലുകള്‍ നിങ്ങള്‍ നേരിട്ടിട്ടുണ്ടാവും. അതുകൊണ്ട് തന്നെ ആന്തരിക ഭയം കൂടുതലായുണ്ടാവും.

ചിത്രം കടപ്പാട്-jagranjosh.com
ഇനി ആപ്പിളാണ് കാണുന്നതെങ്കില്‍ മരിക്കുന്നതില്‍ ഭയം നിങ്ങള്‍ക്കുണ്ടാവും. എന്തിനേക്കാളുമേറെ മരണത്തെയാവും നിങ്ങള്‍ ഭയക്കുന്നത്. നിങ്ങള്‍ ഇഷ്ടപ്പെടാത്ത യാഥാര്‍ത്ഥ്യം കൂടിയായിരിക്കും ഇത്. അടുത്ത് തന്നെ ഏറ്റവും പ്രിയപ്പെട്ടയാളെ നഷ്ടമായത് കൊണ്ടാവാം ഇത്. അടുത്തത് നിങ്ങളാവാം എന്ന ചിന്ത ഈ സംഭവം കൊണ്ടുണ്ടായിട്ടുണ്ടാവാം. ആരെയെങ്കിലും നഷ്ടമാകുന്നത് നിങ്ങള്‍ക്ക് സഹിക്കാനാവില്ല. നിങ്ങളുടെ മുന്നിലെ ദുസ്വപ്‌നമായിരിക്കും മരണം.












Click it and Unblock the Notifications