ജീവിതത്തില്‍ മാറ്റങ്ങള്‍ ഇഷ്ടമാണോ? 15 സെക്കന്‍ഡുകള്‍ കൊണ്ട് പറയും ഈ ഒപ്ടിക്കല്‍ ചിത്രം, വൈറല്‍!!
ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ഇന്ന് ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകം കൂടിയാണ്. പലതും കണ്ടെത്താനും നമ്മളെ തന്നെ തിരിച്ചറിയാനുമൊക്കെ ഇപ്പോള്‍ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ സഹായിക്കാറുണ്ട്. അതാണ് ഇവയ്ക്ക് ജനപ്രീതി വര്‍ധിക്കാന്‍ കാരണം. പേഴ്സണാലിറ്റി ടെസ്റ്റായി കൂടി ജനങ്ങളെ ഒപ്ടിക്കല്‍ ചിത്രങ്ങളെ കാണുന്നുണ്ട്.
ഒരാളുടെ മനസ്സിലേക്കുള്ള വലിയൊരു ജാലകമാണ് ഈ ചിത്രങ്ങള്‍ എന്ന് സോഷ്യല്‍ മീഡിയ യൂസര്‍മാരും പറയുന്നു. ഇന്ന് അത്തരത്തില്‍ പ്രശസ്തമായൊരു ചിത്രമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഇത് നിങ്ങളുടെ വ്യക്തിത്വം ഏത് തരത്തിലുള്ളതാണെന്ന് പറയുന്നത്. ചിത്രത്തെ കുറിച്ച് വിശദമായി പരിശോധിക്കാം...
റിതു... ഇത് മന്ത്രമോ മായമോ; എഴുതാത്ത കഥയിലെ രാജകുമാരിയാണോ? ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ പറഞ്ഞാല്‍ നിങ്ങളുടെ വ്യക്തിത്വം എന്താണെന്ന് കൃത്യമായി പറയാന്‍ സാധിക്കും. ഇത് പരീക്ഷിച്ച് വിജയിച്ചവരുണ്ട്. അവരുടെ തന്നെ സാക്ഷി മൊഴിയുണ്ട്. ഈ ചിത്രത്തില്‍ ഒരു ചെമ്മരിയാടും ഒരു കുറുക്കനുമാണ് ഉള്ളത്. എന്നാല്‍ ഈ ചിത്രത്തിലേക്ക് ആദ്യം നോക്കുമ്പോള്‍ എന്തിനെയാണ് കാണുന്നത്. ആദ്യം എന്തിനെയാണോ ശ്രദ്ധിക്കുന്നത് അതിനനുസരിച്ചാവും നിങ്ങളുടെ വ്യക്തിത്വം. ഒരുപക്ഷേ ഈ രണ്ടിനെയും കണ്ടെത്താനാത്ത അവസ്ഥയും നിങ്ങളുണ്ടാവാം.

ഒപ്ടിക്കല്‍ ഇല്യൂഷന്‍ എന്ന് പറയുന്നത് തന്നെ ബ്രെയിന്‍ ടീസറാണ്. ഈ ചിത്രത്തിലേക്ക് നോക്കുമ്പോള്‍ നിങ്ങള്‍ക്ക് വേറെ പലതും കാണുന്നതായും തോന്നാം. അതുകൊണ്ട് തന്നെ കണ്ഫ്യൂഷന് നല്ല രീതിയില്‍ ഉണ്ടാവും. ഒരുപക്ഷേ കാണുന്നത് പോലും മിഥ്യയായി മാറാം. അതാണ് ഒപ്ടിക്കല്‍ ഇല്യൂഷന്റെ മായാജാലം. പക്ഷേ മറ്റുള്ള ഒപ്ടിക്കല്‍ ചിത്രങ്ങളെ അപേക്ഷിച്ച് ഇത് അത്ര പാടുള്ളതല്ല. ശരിക്കുമൊന്ന് നോക്കിയാല്‍ കണ്ടെത്താന്‍ സാധിക്കും.

ചിത്രം കടപ്പാട്-jagranjosh.com
ചെമ്മരിയാടിനെയാണ് നിങ്ങള്‍ ആദ്യം കാണുന്നതെന്ന് കരുതുക. ജീവിതത്തിലെ മാറ്റങ്ങളെ സ്വീകരിക്കാനും, അതിനനുസരിച്ച് ജീവിക്കാനും നിങ്ങള്‍ താല്പര്യപ്പെടുന്നയാളായിരിക്കും. ജീവിതത്തില്‍ കാര്യങ്ങള്‍ മാറി കൊണ്ടിരിക്കുന്നത് നിങ്ങള്‍ വളരെ ഇഷ്ടപ്പെടും. അതില്‍ വല്ലാത്തൊരു സന്തോഷവും സംതൃപ്തിയും നിങ്ങള്‍ക്കുണ്ടാവും. ഒരേ കാര്യം കുറേ കാലം ചെയ്താല്‍ ജീവിതത്തില്‍ ഒന്നും ചെയ്യാനാവാതെ കുടുങ്ങി കിടക്കുന്നയാളായി നിങ്ങള്‍ക്ക് തോന്നാം. ഇത് ഈ വ്യക്തിത്വമുള്ളവര്‍ക്ക് തോന്നുന്ന പ്രധാനപ്പെട്ടൊരു കാര്യമാണ്.

ഇങ്ങനെ ഒരേ കാര്യം കൂടുതലായി ചെയ്യാന്‍ താല്പര്യമില്ലാത്തത് കൊണ്ട് ജോലിയുടെ തിരഞ്ഞെടുപ്പിലും നിങ്ങള്‍ വ്യത്യസ്തത പുലര്‍ത്തും. ഒരുപാട് യാത്ര ചെയ്യുന്ന തരത്തിലുള്ള ജോലിയോ, ഉത്തരവാദിത്തങ്ങള്‍ കൈമാറി വരുന്നതോ, തന്റെ കൈയ്യിലുള്ള ചുമതലകള്‍ മറ്റൊരാള്‍ക്ക് നല്‍കുന്നതിലോ നിങ്ങള്‍ക്ക് താല്പര്യമുണ്ടാവും. സെയില്‍സോ അതോ മാര്‍ക്കറ്റിംഗോ ആയ ജോലികളിലായിരിക്കും നിങ്ങള്‍ കൂടുതല്‍ ഉണ്ടാവുക. ഒരു ബന്ധത്തില്‍ ഉറച്ച് നില്ക്കാന് പോലും ഈ വ്യക്തിത്വമുള്ളവര്‍ ഇഷ്ടപ്പെടില്ല. മാറ്റം നിങ്ങള്‍ക്ക് നല്ലതായിരിക്കും. അതുകൊണ്ട് അവയെ തടയാനും നിങ്ങള്‍ നില്‍ക്കില്ല.

ഇനി കുറുക്കനെയാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ മാറ്റത്തെ നിങ്ങള്‍ എതിര്‍ക്കും. ജീവിതത്തിലെ ഏതൊരു മാറ്റത്തെയും എതിര്‍ക്കുന്നത് പോലെയായിരിക്കും അത്. മാറ്റമെന്നത് നിങ്ങളുടെ മനസ്സില്‍ വലിയൊരു സംഘര്‍ഷമുണ്ടാകും. അത് ജീവിതത്തിലുമുണ്ടാവും. കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്ത് കടക്കാനേ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. എല്ലാത്തിനെയും അതേ പോലെ തന്നെ കാണാനും, വ്യത്യസ്തമായി ഒന്നും ആഗ്രഹിക്കാനും നിങ്ങള്‍ക്ക് താല്പര്യമുണ്ടാവില്ല. മാറ്റം നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നത് കൊണ്ടാണ് അതിനെ നിങ്ങള്‍ സ്വീകരിക്കാത്തത്. നിങ്ങളുടെ മനസ്സിലുള്ളത് മാറ്റം നല്ലതല്ലെന്ന സങ്കല്‍പ്പമായിരിക്കാം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications