Get Updates
Get notified of breaking news, exclusive insights, and must-see stories!

ആളുകളെ നന്നായി മനസ്സിലാക്കുന്നയാളാണോ? എങ്കില്‍ ഈ ഒപ്ടിക്കല്‍ ചിത്രം പറയും അക്കാര്യം, വൈറല്‍ ചിത്രം!!

ഒപ്ടിക്കല്‍ ഇമേജ് ഇമേജ് ഇപ്പോള്‍ എല്ലാവരുടെയും നിത്യേനയുടെ ഒരു പസില്‍ ആയി മാറിയിരിക്കുകയാണ്. ചിന്താശേഷി മൂര്‍ച്ച കൂട്ടി എടുക്കാന്‍ എന്തുകൊണ്ടും ബെസ്റ്റാണ് ഇത്തരം ഇമേജുകള്‍. അതാണ് പലരെയും ഇത്തരമൊരു ഗെയിമിലേക്ക് ആകര്‍ഷിക്കുന്നത്. രണ്ട് തരത്തിലുള്ള ഇമേജുകളാണ് പ്രധാനമായും വരാറുള്ളത്. ഒന്ന് വിഷ്വല്‍ ഇല്യൂഷനാണ്.

ഇല്ലാത്ത ഒരു സംഗതി ഉണ്ടെന്ന് നിങ്ങളുടെ മസ്തിഷ്‌കത്തെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതാണ് ഈ ഇല്യൂഷന്‍. മറ്റൊന്ന് പേഴ്‌സണാലിറ്റി ടെസ്റ്റാണ്. നിങ്ങളുടെ ഉള്ളിലുള്ള രഹസ്യത്തെ പുറത്തുകൊണ്ടുവരാന്‍ ഒപ്ടിക്കല്‍ ചിത്രത്തിന് സാധിക്കും. ഇന്ന് അത്തരമൊരു ചിത്രമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രമാണിത്.

ഈ ലുക്കില്‍ നിന്ന് ആരും കണ്ണെടുക്കില്ല, മേക്കപ്പ്‌ലെസ്സില്‍ ക്യൂട്ടായി കീര്‍ത്തി സുരേഷ്, മാളവികയുടെ കമന്റ് വൈറല്‍

1

ചിത്രം കടപ്പാട്-jagranjosh.com

ഇന്നത്തെ ചിത്രം കടലിന് അടിത്തട്ടാണ്. ഇതില്‍ ഡൈവേഴ്‌സിനെ കാണാം. സമുദ്രത്തിനടിയിലെ കാഴ്ച്ചകള്‍ കാണാന്‍ എത്തിയവരാകാം ഇവര്‍. ഒപ്പം ധാരാളം മത്സ്യങ്ങളെയും കാണാം. അണ്ടര്‍ വാട്ടര്‍ കാഴ്ച്ചകളാണിത്. ആരെയും മയക്കുന്ന അതിമനോഹര ചിത്രങ്ങളാണിത്. ഓളങ്ങളും, മീനുകളും ഒക്കെ ഈ ചിത്രത്തില്‍ തിളങ്ങി നില്‍ക്കുന്നതായി കാണാം. ഇതിനൊക്കെ പുറമേ രണ്ട് മുഖങ്ങളെയും കാണാന്‍ സാധിക്കുന്നുണ്ടോ? ഒരു പുരുഷനും, ഒരു സ്ത്രീയുമാണത്. കാണാന്‍ സാധിക്കുന്നില്ല അല്ലേ.

2

ചിത്രം കടപ്പാട്-jagranjosh.com

വളരെ സൂക്ഷിച്ച് നോക്കിയാല്‍ ഈ ചിത്രത്തിലുള്ള മുഖങ്ങള്‍ കാണാന്‍ സാധിക്കും. രണ്ടാമത്തെ ഡൈവറിന് ചുറ്റും വലിയൊരു മീന്‍കൂട്ടത്തെ കാണാന്‍ സാധിക്കുന്നില്ല. അത് ഒരു പുരുഷന്റെ മുഖം പോലെയില്ലേ. അതിന് വലത് വശത്തായിട്ട് നിങ്ങള്‍ക്ക് സ്ത്രീയുടെ മുഖവും കാണാന്‍ സാധിക്കും. മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് ഈ ചിത്രങ്ങളിലെ ഒളിഞ്ഞ് കിടക്കുന്ന കാര്യങ്ങള്‍ കണ്ടെത്തുക അത്ര ദുഷ്‌കരമല്ല. എളുപ്പത്തില്‍ തന്നെ കണ്ടെത്താം. പക്ഷേ ഇത് കണ്ടെത്തിയതിന് ശേഷമുള്ള കാര്യങ്ങളാണ് പ്രസക്തം.

3

ചിത്രം കടപ്പാട്-jagranjosh.com

നിങ്ങള്‍ ആദ്യം മത്സ്യങ്ങളെയും ഡൈവേഴ്‌സിനെയുമാണ് കാണുന്നതെങ്കില്‍ നിങ്ങളുടെ ധാരണ അത്ര ആഴത്തിലുള്ളതായിരിക്കില്ല. ഒരു പുസ്തകത്തിന്റെ കവര്‍ കണ്ട് ഇഷ്ടപ്പെട്ട് അത് വാങ്ങുന്നത് പോലെയായിരിക്കും നിങ്ങള്‍. ഉള്ളിലുള്ളത് എന്താണെന്ന് അറിയില്ല. അതുകൊണ്ട് നിങ്ങളെ ആളുകള്‍ എളുപ്പത്തില്‍ കബളിപ്പിക്കും. നിങ്ങള്‍ യുക്തിപരമായും ലോജിക്കലായും ചിന്തിക്കുന്ന വ്യക്തിയായിരിക്കും. നിങ്ങളെ ഒരാള്‍ എങ്ങനെ നോക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും അയാളെ നിങ്ങള്‍ വിലയിരുത്തുക. ഒരാളുടെ വ്യക്തിത്വത്തെ അറിയാന്‍ ആഴത്തിലേക്ക് നിങ്ങള്‍ ഒരിക്കലും സഞ്ചരിക്കില്ല.

4

ചിത്രം കടപ്പാട്-jagranjosh.com

സ്വന്തം കാര്യം നോക്കുന്നതിനായിരിക്കും നിങ്ങള്‍ പ്രാധാന്യം നല്‍കുക. വളരെ ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാവും. വ്യക്തിപരമായി പരുക്കനായിരിക്കും നിങ്ങള്‍. ഒന്നുകില്‍ അധികാരം അല്ലെങ്കില്‍ പരസ്പരം മനസ്സിലാക്കല്‍ ഇതിനായിരിക്കും നിങ്ങള്‍ പ്രാധാന്യം നല്‍കുക. കാണുന്ന എല്ലാവരെ കുറിച്ച് നിങ്ങള്‍ അറിയാന്‍ താല്‍പര്യമുണ്ടാവില്ല. പക്ഷേ വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരുടെ കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കും.

5

ചിത്രം കടപ്പാട്-jagranjosh.com

ഇനി മനുഷ്യ മുഖങ്ങളാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ ക്രിയേറ്റീവായി ചിന്തിക്കുന്നയാളായിരിക്കും നിങ്ങള്‍. മറ്റുള്ളവര്‍ ഒഴിവാക്കുന്ന ഏതൊരു കാര്യവും നിങ്ങള്‍ സൂക്ഷമമായി പരിശോധിക്കും. ഒരു വ്യക്തി എങ്ങനെയാണെന്ന് പെട്ടെന്ന് മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അയാള്‍ എന്ത് മുഖംമൂടിയണിഞ്ഞാണ് നില്‍ക്കുന്നതെന്നും മനസ്സിലാവും. കലാപരമായോ സംഗീതപരമായോ നിങ്ങള്‍ക്ക് കഴിവുകളുണ്ടാവും. ഇമോഷന്‍സിനെ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. വളരെ യൂനീക്കായ ചിന്തകള്‍ നിങ്ങള്‍ എപ്പോഴും പങ്കുവെക്കും. അത് മറ്റുള്ളവരെ ഞെട്ടിക്കുകയോ ആകര്‍ഷിക്കുകയോ ചെയ്യും. ഒരുപക്ഷേ നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+