Get Updates
Get notified of breaking news, exclusive insights, and must-see stories!

11 സെക്കന്‍ഡ് തരാം, ഈ ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന മൃഗത്തെ കണ്ടെത്താന്‍ സാധിക്കുമോ? വൈറല്‍!!

ഒപ്ടിക്കല്‍ ഇമേജ് ചിത്രങ്ങള്‍ പലതും ഇപ്പോള്‍ ആളുകള്‍ക്ക് പ്രിയപ്പെട്ടതാണ്. അത്തരമൊരു ചിത്രമാണ് ഇന്ന് നമ്മള്‍ പരിശോധിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ അമ്പരപ്പിക്കുന്ന രണ്ട് ചിത്രങ്ങളാണിത്. ഈ ചിത്രത്തില്‍ മറഞ്ഞിരിക്കുന്ന മൃഗങ്ങളുണ്ട്. അതിനെ കണ്ടെത്തുകയാണ് ഇന്നത്തെ ടാസ്‌ക്. ശരിക്കും ഈ ചിത്രങ്ങളിലുള്ള വസ്തുക്കളോട് ചേര്‍ന്ന് നില്‍ക്കുന്ന രീതിയലാണ് മൃഗങ്ങളുള്ളത്.

അതുകൊണ്ട് എന്തെങ്കിലും കണ്ടെത്താന്‍ സാധിക്കുകയെന്നത് അദ്ഭുതമാണ്. ഈ ഒപ്ടിക്കല്‍ ചിത്രം പകര്‍ത്തിയത് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരാണ്. അവരൊരിക്കലും വിചാരിക്കാത്ത ആംഗിളാണ് ഇതിന് ലഭിച്ചിരികത്കുന്നത്. അതാണ് ചിത്രം തരംഗമാകാന്‍ കാരണം. ചിത്രം ഒന്ന് പരിശോധിച്ച് നോക്കാം...

ഡോക്ടര്‍ മച്ചാനൊപ്പം പോസ്; ഗോപി സുന്ദറിനൊപ്പം സെല്‍ഫി, അമൃത സുരേഷിന്റെ വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

1

ചിത്രം കടപ്പാട്-jagranjosh.com

ഈ ഫോട്ടോ എടുത്തവര്‍ ഒരിക്കലും വിചാരിക്കാത്ത തരത്തിലുള്ള കാര്യങ്ങളാണ് ഇതില്‍ ഒളിഞ്ഞിരിക്കുന്നത്. ഈ മൃഗങ്ങള്‍ പശ്ചാത്തലമുപയോഗിച്ചാണ് ഇവിടെ മറഞ്ഞിരിക്കുന്നത്. ഒരു പാമ്പും ഒരു പക്ഷിയുമാണ് ഇതില്‍ മറഞ്ഞിരിക്കുന്നത്. നിങ്ങള്‍ക്ക് മുന്നിലുള്ളത് പതിനൊന്ന് സെക്കന്‍ഡാണ്. അതിനുള്ളില്‍ ചിത്രത്തിലെ പക്ഷിയെ കണ്ടെത്തണം. കുറച്ച് ബുദ്ധിമുട്ടേണ്ടി വരും. പാറക്കൂട്ടത്തിനിടയിലാണ് ഈ പക്ഷിയുള്ളത്. ഈ ചിത്രം പകര്‍ത്താവന്‍ വന്ന ഫോട്ടോഗ്രാഫര്‍ കുറച്ച് ബുദ്ധിമുട്ടിയിട്ടുണ്ട്.

2

പക്ഷിയുടെ ചിത്രം പകര്‍ത്താന്‍ നോക്കിയ ഫോട്ടോഗ്രാഫറെ കബളിപ്പിക്കുകയാണ് ഈ പക്ഷി. വളരെ സമര്‍ത്ഥമായി ഒളിഞ്ഞിരിക്കുകയാണ് ഈ പക്ഷി. അതാണ് ഒപ്ടിക്കല്‍ ഇല്യൂഷനായി മാറിയിരിക്കുന്നത്. അതാണ് ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നിലിരിക്കുന്ന ഒപ്ടിക്കല്‍ ഇല്യൂഷന്‍ ടെസ്റ്റ്. ഇനി ഈ ചിത്രത്തില്‍ എവിടെയാണ് ആ പക്ഷിയുള്ളതെന്ന് പറയണം. പക്ഷേ ഓര്‍ക്കണം, പതിനൊന്ന് സെക്കന്‍ഡാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. അതിനുള്ളില്‍ ഈ ചിത്രം കണ്ടെത്തണം.

3

ഇനിയും ചിത്രത്തില്‍ പക്ഷിയെ കണ്ടെത്താന്‍ സാധിച്ചില്ലേ എങ്കില്‍ വിഷമിക്കേണ്ടതില്ല. ഞങ്ങള്‍ അതിന് സഹായിക്കും. ഇടതുവശത്തേക്ക് നോക്കൂ. നിങ്ങള്‍ക്ക് ഇപ്പോള്‍ പാറയുടെ മുകളില്‍ ഇരിക്കുന്ന പക്ഷിയെ കാണാന്‍ സാധിക്കുന്നുണ്ട്. ഇടതുവശത്ത് ഏറ്റവും താഴെയായിട്ടാണ് പക്ഷി ഇരിക്കുന്നത്. ഈ ചിത്രത്തില്‍ നിങ്ങള്‍ പക്ഷിയെ ഇപ്പോഴും കണ്ടെത്തിയില്ലെങ്കില്‍ പേടിക്കേണ്ട മറ്റൊരു ചിത്രം കൂടി നിങ്ങള്‍ക്ക് താരം. അതില്‍ ഒളിഞ്ഞിരിക്കുന്ന ജീവിയെ കണ്ടെത്തിയാല്‍ മാത്രം മതി.

4

ഈ ചിത്രത്തിലെ ജീവിയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് മുന്നിലുള്ളത് പതിനൊന്ന് സെക്കന്‍ഡാണ്. ഒരു പാമ്പാണ് ഈ ഇല്ലിക്കാടിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നത്. പക്ഷേ ഇത് പക്ഷിയെ കണ്ടെത്തുന്നതിനേക്കാള്‍ ബുദ്ധിമുട്ടേറിയതാണ്. ഈ ചിത്രത്തിലൂടെ ഒരു കാര്യം മനസ്സിലാക്കാം, കൈയ്യും വീശി കാല്‍നടയായി ഒരു കാട്ടിലൂടെ നടക്കുന്നത് അപകടകരമാണെന്ന് ഉറപ്പാണ്. കരിയിലകള്‍ക്കിടയില്‍ ഇഴജന്തുകള്‍ മറഞ്ഞിരിക്കുന്നത് നമ്മള്‍ കാണില്ല. അതും ഏറ്റവും അപകടകാരിയായിരിക്കും ഇവ. ഇതില്‍ നിങ്ങള്‍ കണ്ടെത്തേണ്ടതും അത്തരമൊരു പാമ്പിനെയാണ്.

5

ചിത്രം കടപ്പാട്-jagranjosh.com

ഈ പാമ്പ് നിലത്ത് തന്നെയായിരിക്കില്ല കിടക്കുന്നത്. മരത്തിന്റെ കൊമ്പിലൊക്കെ ഈ പാമ്പിനെ തിരയാവുന്നതാണ്. മാറി നില്‍ക്കുന്ന മരക്കൊമ്പ് പോലെ തോന്നാനും സാധ്യതയുണ്ട്. ഇനി ചോദ്യമാണ്. കണ്ടെത്തിയോ? ഇല്ലെങ്കില്‍ ചിത്രത്തിന്റെ വലതുഭാഗത്തേക്ക് ഒന്ന് സൂക്ഷിച്ച് നോക്കിയാല്‍ മതി. പാറക്കഷ്ണങ്ങള്‍ക്ക് മുകളില്‍ നില്‍ക്കുന്ന പാമ്പിനെ കാണാന്‍ സാധിക്കും. കരിയിലക്കും ചില്ലകള്‍ക്കും കരിങ്കല്ലുകള്‍ക്കുമൊക്കെ ഒരേ നിറമായത് കൊണ്ട് ഈ ചിത്രത്തിലെ പാമ്പുകളെ കണ്ടുപിടിക്കുക അതീവ ദുഷ്‌കരമാണ്. എങ്കിലും കണ്ടെത്തിയാല്‍ നിങ്ങള്‍ മിടുക്കനാണെന്ന് ഉറപ്പിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+