ഒളിഞ്ഞിരിക്കുന്ന ഒരു തവള ഈ ചിത്രത്തിലുണ്ട്; 36 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തണം, വൈറലായി ചിത്രം
ഒപ്ടിക്കല്‍ ഇമേജ് ഇന്ന് ആഗോള തലത്തില്‍ തന്നെ ഒരു ഹരമാണ്. എന്താണ് ഏതാണ് ഇതിലെ രഹസ്യം എന്ന് അറിഞ്ഞിരിക്കാനുള്ള ഒരു ആവേശമാണ് ഈ ചിത്രങ്ങളെ വൈറലാകുന്ന ഘടകം. ഒപ്ടിക്കല്‍ ഇല്യൂഷന്‍ എന്നത് ഒരു മായാജാലം കൂടിയാണ്. ബ്രെയിന്‍ ടീസറെന്നും വിളിക്കാറുണ്ട്. അതിലേക്ക് ഏറ്റവും അനുയോജ്യമായി വരാറുള്ളത് ഒരു കാര്യം മൃഗങ്ങളാണ്.

ഏത് ജീവിയും ഒപ്ടിക്കല്‍ ഇമേജിന് അനുയോജമ്യമാണ്. കാരണം ചിത്രത്തില്‍ പലപ്പോഴും ഒളിഞ്ഞിരിക്കുന്ന ഇവയെ കണ്ടെത്തുക അസാധ്യമായി വരാറുണ്ട്. ക്ഷമയെ പരീക്ഷിക്കുന്ന കാര്യം കൂടിയാണിത്. ഇന്ന് അത്തരമൊരു ചിത്രമാണ് പരിശോധിക്കുന്നത്. ഒരു ജീവിയാണ് ഈ ഒളിഞ്ഞിരിക്കുന്നത്. വിശദമായി ഒന്ന് നോക്കാം....

ചിത്രം കടപ്പാട്-jagranjosh.com
ഇന്നത്തെ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു തവളയാണ്. അതിനെ കണ്ടെത്താന്‍ നിങ്ങള്‍ക്കുള്ള സമയം 36 സെക്കന്‍ഡുകളാണ്. ഇത് ഒരുപാട് സമയമുണ്ടല്ലോ എന്നൊന്നും ചിന്തിക്കണ്ട. കാരണം തവളയെ കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടുണ്ട്. എളുപ്പത്തിലൊന്നും അത് സാധ്യമല്ല. ഇതൊരു താമരക്കുളമാണ്. അതിന്റെ വീതിയിലുള്ള പച്ച ഇലകള്‍ക്ക് സമാനമായിരിക്കും ചിലപ്പോള്‍ തവള. അതിനിടയില്‍ നിന്ന് ഈ സമയം കൊണ്ട് തവളയെ കണ്ടെത്താന്‍ സാധാരണ കഴിവൊന്നും പോര. ചിട്ടി റോബോട്ട് തന്നെ ആവേണ്ടി വരും.

എന്തായാലും ഒന്ന് പരിശ്രമിച്ച് നോക്കാം. മനോഹരമായ ഒരു കുളമായിരിക്കും ഈ ചിത്രത്തില്‍ നിങ്ങള്‍ ആദ്യം കാണുക. ഇഷ്ടം പോലെ താമരകളും ഇതില്‍ കാണാം. ചില താമരകള്‍ പൂത്ത് വിരിഞ്ഞ് നില്‍ക്കുന്നത് കാണാം. ചില മൊട്ടിട്ട് വിരിയാന്‍ തുടങ്ങുന്നതേയുള്ളൂ. ഇതൊക്കെയാണ് ഒറ്റ നോട്ടത്തില്‍ ഈ കുളത്തില്‍ കാണാന്‍ സാധിക്കുക. നിരവധി താമര ഇലകളും വെള്ളത്തിലുണ്ട്. ഇതിന് പുറമേ ബ്രൗണ്‍ നിറത്തിലുള്ള ഇലകളും ഇതിനൊപ്പമുണ്ട്. താമരയ്ക്ക് വെള്ളമില്ലാതെ വളരാനുമാവില്ല എന്നതാണ് സത്യം.

സാധാരണ താമര നിറഞ്ഞ് നില്ക്കുന്ന കുളത്തില്‍ ധാരാളമായി തവളകളെ കാണാറുണ്ട്. നേരിട്ടാണെങ്കില്‍ ഈ തവളെ കണ്ടെത്തുക എളുപ്പമാണ്. കാരണം പെട്ടെന്ന് ഇതിന്റെ ശബ്ദം കേള്‍ക്കാന്‍. ഇടയ്ക്കിടെ ശബ്ദം ഉണ്ടാക്കുന്ന ജീവികളാണ് തവള. പക്ഷേ ഇവിടെ അത് നടക്കില്ല. കാരണം ചിത്രമല്ലേ, അവിടെ ആളും അനക്കവുമൊന്നും ഉണ്ടാവില്ല. അതുകൊണ്ട് തിരഞ്ഞ് തന്നെ കണ്ടുപിടിക്കേണ്ടി വരും. ഒരുപക്ഷേ ഒറ്റനോട്ടത്തില്‍ തവളയെ കാണാതിരിക്കുന്നതിന് കാരണമുണ്ടാവും. ഫോട്ടോ എടുക്കുന്നത് ആ തവളയ്ക്ക് ഇഷ്ടപ്പെട്ട് കാണില്ല. അതുകൊണ്ട് മറഞ്ഞിരിക്കുന്നതാവും.

ഇതുവരെയും തവളയെ കണ്ടെത്താന്‍ സാധിച്ചില്ല അല്ലേ. എങ്കില്‍ ചില സൂചനകള്‍ തന്നെ ഞങ്ങള്‍ സഹായിക്കാം. ആദ്യ പത്ത് സെക്കന്‍ഡുകള്‍ ചിത്രത്തിലേക്ക് നോക്കുക. കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍, ഏറ്റവും മുകളില്‍നിന്ന് താഴേക്ക് നോക്കുക. ഏതെങ്കിലും ഭാഗത്ത് കാണാന്‍ സാധിക്കും. ഇലകള്‍ക്കിടയില്‍ തിരഞ്ഞ് നോക്കൂ. അവിടെയായി ചിലപ്പോള്‍ കണ്ടേക്കാം. ഒളിഞ്ഞിരിക്കാന്‍ പറ്റിയ ഏറ്റവും മികച്ച ഇടവും അത് തന്നെയായിരിക്കും. ഇത്രയും സൂചനകള്‍ തന്നിട്ടും കണ്ടെത്താന്‍ സാധിച്ചില്ലേ?

ചിത്രം കടപ്പാട്-jagranjosh.com
ഇനിയും വേണമെങ്കില്‍ സഹായിക്കാം. ചിത്രത്തിലുള്ള തവളുടെ നിറം പച്ചയാണ്. അപ്പോള്‍ പച്ച ഇലകള്‍ക്കിടയില്‍ മാത്രമേ ഈ തവള ഉണ്ടാകാന്‍ സാധ്യതയുള്ളൂ. ബ്രൗണ്‍ നിറത്തിലുള്ള ഇലകളില്‍ തിരയേണ്ടെന്ന് സാരം. ഒരുപക്ഷേ താമര ഇലകള്‍ പോലെയായിരിക്കും നിങ്ങള്‍ ഈ തവളയെ കാണുന്നത്. ചിത്രത്തിന്റെ നടുവിലായിട്ടാണ് ഈ തവളയുള്ളത്. ഇത് ശരിക്കും പരീക്ഷിക്കുന്ന ഒരു ചിത്രമാണ്. വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. ഈ തവളയെ നിങ്ങള്‍ കണ്ടെത്തിയില്ലെങ്കിലും കുറ്റം പറയാനാവില്ല. 36 സെക്കന്‍ഡിനുള്ളില്‍ നിങ്ങളെ ഈ തവളയെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍, നിങ്ങള്‍ ആളൊരു ജീനിയസാണെന്ന് സമ്മതിക്കേണ്ടി വരും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications