• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 സെക്കന്‍ഡ് തരാം, ഈ ചിത്രത്തിലെ രഹസ്യം കണ്ടെത്തുമോ? 99 ശതമാനവും തോറ്റു, ഒപ്ടിക്കല്‍ ചിത്രം വൈറല്‍

Google Oneindia Malayalam News

ഒപ്ടിക്കല്‍ ഇമേജുകള്‍ വീണ്ടും തരംഗമുണ്ടാക്കുകയാണ്. നിത്യവും നമ്മള്‍ വിചാരിക്കാത്ത ഓരോ ഗെയിമുകളും കൊണ്ടാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ കടന്നുവരുന്നത്. ഇന്നത്തെ ഒപ്ടിക്കല്‍ ഇമേജ് ചലഞ്ച്. ഒളിഞ്ഞുകിടക്കുന്ന ഒരു വസ്തു കണ്ടെത്തലാണ്. വേറൊന്നുമല്ല ഒരു റിമോട്ടാണ്. ഏതൊരു വീട്ടിലും സര്‍വസാധാരണമായി കാണുന്ന ഒന്നാണ് ഇത്. എന്നാല്‍ ഏറ്റവും കൂടുതല്‍ മിസാകുന്നതും ഈ റിമോട്ട് തന്നെയാകും.

പ്രണയബന്ധത്തില്‍ നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത്.... ഈ ഒപ്ടിക്കല്‍ ഇമേജ് പറയും ആ സത്യം, വൈറല്‍!!

ചിലപ്പോള്‍ എവിടൊക്കെ തിരഞ്ഞാലും റിമോട്ട് കിട്ടില്ല. ആവശ്യമുള്ള സമയം കൂടിയാവുമ്പോള്‍ അത് വല്ലാത്തൊരു പ്രശ്‌നമായി മാറും. ഒരുപാട് സമയമെടുക്കുമ്പോള്‍ നമുക്ക് ദേഷ്യവും വരാം. ഇതില്‍ എവിടെയാണ് റിമോട്ടുള്ളതെന്ന് നമുക്ക് പരിശോധിക്കാം.

1

20 സെക്കന്‍ഡാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. അതിനുള്ളില്‍ ഈ ഒപ്ടിക്കല്‍ ചിത്രത്തില്‍ നിന്ന് റിമോട്ട് കണ്ടുപിടിച്ചിരിക്കുകയാണ്. ഇനി ഇത് എളുപ്പമാണെന്ന് വെറുതെ കരുതേണ്ട. ഈ ചിത്രത്തിലേക്ക് നോക്കുമ്പോള്‍ തന്നെ തല ആകെ ചുറ്റും. അപ്പോള്‍ തന്നെ കണ്ടുപിടിക്കുന്ന കാര്യം കണ്‍ഫ്യൂഷനിലാവും. ഇനി മറ്റൊരു രഹസ്യം കൂടി പറഞ്ഞ് തരാം. ഈ ചിത്രത്തിന്റെ രഹസ്യം അന്വേഷിച്ചിറങ്ങിയതില്‍ 99 ശതമാനം ആളുകളും പരാജയപ്പെട്ടു. ജയിച്ചത് വെറും ഒരു ശതമാനം ആളുകളാണ്.

2

ആ ഒരു ശതമാനത്തില്‍ നിങ്ങള്‍ക്ക് വരുമോ, കണ്ട് തന്നെ അറിയേണ്ട കാര്യമാണത്. മൂന്ന് തരത്തിലുള്ള ഒപ്ടിക്കല്‍ ഇല്യൂഷനുകളാണ് ഉള്ളത്. ലിറ്ററല്‍ ഇല്യൂഷന്‍സ്, സൈക്കോളജിക്കല്‍ ഇല്യൂഷന്‍സ്, കോഗ്നിറ്റീവ് ഇല്യൂഷന്‍സ് എന്നിവയാണത്. ഒപ്ടിക്കല്‍ ഇല്യൂഷന്‍ എന്ന് പറയുന്നത് തലച്ചോറിന്റെ വിഷ്വല്‍ സിസ്റ്റം നമ്മളുടെ മുന്നില്‍ ഇല്ലാത്ത ഒരു കാര്യത്തെ നമുക്ക് ഉണ്ട് എന്ന് തോന്നിപ്പിക്കുന്നതാണ്. ഇത് ഒരു ഉത്തരം തേടുന്നയാളെ ശരിക്കും കണ്‍ഫ്യൂഷനിലാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

3

ഇന്നത്തെ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രം പക്ഷേ രഹസ്യങ്ങളൊന്നും കണ്ടെത്തുന്നതല്ല. ഒരു ഫണ്‍ എന്ന നിലയില്‍ കാണാവുന്ന കാര്യമാണ്. ഈ ചിത്രം പരിശോധിക്കും മുമ്പ് ചില അടിസ്ഥാന നിയമങ്ങള്‍ പാലിക്കണം. ആദ്യം അഞ്ച് സെക്കന്‍ഡ് കണ്ണടിച്ച് ഇരിക്കുക. ഇത് ചിത്രം നോക്കുന്നതിന് മുമ്പ് ചെയ്യേണ്ട കാര്യമാണ്. മനസ്സ് ഏറ്റവും ക്ലീനാക്കുക. വേറൊന്നും നിങ്ങളുടെ മനസ്സില്‍ ഇല്ല. ഇനി കണ്ണ് തുറക്കുക. ചിത്രത്തിലേക്ക് ഇരുപത് സെക്കന്‍ഡുകള്‍ നോക്കുക. എത്രസെക്കന്‍ഡിലാണോ നിങ്ങള്‍ റിമോട്ട് കാണുന്നത് ആ നിമിഷം കമന്റ് ബോക്‌സില്‍ അത് അറിയിക്കുക.

4

ചിത്രത്തില്‍ ഒരുപാട് ഫര്‍ണിച്ചര്‍ ഭാഗങ്ങള്‍ കാണാന്‍ സാധിക്കും. സോഫ സെറ്റുകള്‍, കസേരകള്‍, കുഷ്യനുകള്‍, ചെടികള്‍, വിളക്കുകള്‍ എന്നിവ ചിത്രത്തില്‍ കാണാം. പരവതാനികള്‍, കണ്ണാടികള്‍, ടോര്‍ച്ചുകള്‍, എന്നിവയും കാണാം. പക്ഷേ റിമോര്‍ട്ട് മാത്രം കാണാന്‍ സാധിക്കുന്നില്ല അല്ലേ. അടുത്ത 20 സെക്കന്‍ഡില്‍ നിങ്ങള്‍ക്ക് അത് കണ്ടെത്താന്‍ സാധിക്കുമെന്ന് കരുതുന്നത്. പലര്‍ക്കും ഇത് ഇരുപത് സെക്കന്‍ഡില്‍ കണ്ടെത്താന്‍ സാസധിക്കാറില്ല. 40 സെക്കന്‍ഡ് ശരാശരിയിലാണ് ഈ ചിത്രം കണ്ടെത്താന്‍ സാധിക്കാറുള്ളത്. പക്ഷേ ഇരുപത് സെക്കന്‍ഡാണ് നിങ്ങള്‍ക്കുള്ളത്.

5

ഇനി റിമോട്ട് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെങ്കില്‍ ഒരു ക്ലൂ തരാം. മുകളില്‍ നിന്ന് താഴേക്ക് നോക്കുന്നതാണ് നല്ലത്. ഇതിനിടയില്‍ എവിടെയും തിരയാം. എന്നിട്ടും കണ്ടെത്താന്‍ സാധിക്കുന്നില്ലേ. അതിന് കാരണം ഒപ്ടിക്കല്‍ ഇല്യൂഷനാണ്. ശരിക്കും നിങ്ങള്‍ അതിന്റെ മായാജാലത്തില്‍ വീണുപോയതാണ്. ചിത്രത്തിന്റെ ഏറ്റവും അടിയില്‍ നടുഭാഗത്തായി മറഞ്ഞിരിക്കുന്നതാണ് റിമോട്ട്. ഇപ്പോള്‍ നിങ്ങള്‍ക്ക് കൃത്യമായി മനസ്സിലായിട്ടുണ്ടാവും. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ കമ്പനി എസ്‌സിഎസ് ആണ് ഈ ചിത്രം ആദ്യം ഷെയര്‍ ചെയ്തത്.

പിസി ജോര്‍ജിന്റെ ഭാര്യയുടെ ഉഗ്രശാപമേറ്റു? കൊന്തയുടെ പവര്‍, പിണറായി സര്‍ക്കാരിന് ആദ്യ നഷ്ടംപിസി ജോര്‍ജിന്റെ ഭാര്യയുടെ ഉഗ്രശാപമേറ്റു? കൊന്തയുടെ പവര്‍, പിണറായി സര്‍ക്കാരിന് ആദ്യ നഷ്ടം

English summary
optical image that challenge you to find hidden remote in 20 seconds goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X