ഈ ചിത്രത്തില്‍ 25 മൃഗങ്ങളുണ്ട്; കണ്ടുപിടിക്കാനാവുമോ? 75 സെക്കന്‍ഡുകള്‍ തരാം, വൈറലായി ചിത്രം
ഒപ്ടിക്കല്‍ ഇല്യൂഷന്‍ ഇമേജുകള്‍ വൈറലാവാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇപ്പോള്‍ ദിവസവും അത്തരം ചിത്രങ്ങളുടെ ചാകരയാണ്. മനസ്സിലെ രഹസ്യങ്ങള്‍ അറിയുക എന്നതിന് എല്ലാവരും പ്രാധാന്യം കൊടുക്കുന്നുണ്ട്. എന്തിനേറെ പറയുന്നു പ്രകൃതിയാല്‍ രൂപപ്പെട്ട ഒപ്ടിക്കല്‍ ഇല്യൂഷന്‍ ഇമേജുകള്‍ വരെ ഇതിനിടയില്‍ വൈറലായി കഴിഞ്ഞു.
ഈ അഗ്നിപര്‍വതങ്ങളെ കണ്ടിട്ടുണ്ടോ? വരച്ചതല്ല, പ്രകൃതിയുടെ ഒപ്ടിക്കല്‍ ഇമേജുകള്‍, വൈറല്‍!!
ഇപ്പോള്‍ അത്തരമൊരും ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പകരം ഇതിന്റെ ഉത്തരം ആര് വിചാരിച്ചാലും കണ്ടെത്താന്‍ സാധിക്കില്ല. ഈ ചിത്രത്തില്‍ അത്രയേറെ രഹസ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. അത് കണ്ടെത്താന്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് 75 സെക്കന്‍ഡുകളാണ്. ചിത്രം ഒന്ന് വിശദമായി പരിശോധിക്കാം.

ഈ ചിത്രത്തില്‍ നിങ്ങള്‍ക്ക് ഒരാളുടെ മുഖമോ അതല്ലെങ്കില്‍ മൃഗങ്ങളെയോ കാണാന്‍ സാധിക്കും. ഒന്നോ രണ്ടോ മൃഗങ്ങളല്ല ഈ ചിത്രത്തില്‍ ഉള്ളതെന്ന് ഉറപ്പാണ്. എത്രയുണ്ടെന്ന് ആലോചിച്ച് ബുദ്ധിമുട്ടേണ്ട, അത് ഞങ്ങള്‍ പറഞ്ഞ് തരാം. ഈ ചിത്രത്തില്‍ 25 മൃഗങ്ങളുണ്ട്. ഒരാളുടെ മുഖത്തിന്റെ അറ്റങ്ങളിലായിട്ടാണ് ഈ മൃഗങ്ങളുള്ളത്. ഇനി നിങ്ങള്‍ക്കുള്ള ചലഞ്ച് പറഞ്ഞ് തരാം. ഈ 25 മൃഗങ്ങളെയും കണ്ടെത്തുകയെന്നതാണ് നിങ്ങള്‍ക്കുള്ള ചലഞ്ച്.

നിങ്ങള്‍ക്ക് 75 സെക്കന്‍ഡുകളാണ് മുന്നിലുള്ളത്. അതായത് ഒരു മിനുട്ടും പതിനഞ്ച് സെക്കന്‍ഡും ലഭിക്കും ഈ 25 മൃഗങ്ങളെ കണ്ടെത്താന്‍. ഇതൊരു ആഗോള തലത്തിലെ ചലഞ്ചാണ്. മറ്റൊരു ഞെട്ടിപ്പിക്കുന്ന കാര്യം കൂടി ഇതിനൊപ്പം പറയാം. ഈ ചലഞ്ചില്‍ പങ്കെടുത്ത 0.1 ശതമാനം പേര് മാത്രമാണ് ലോകത്ത് വിജയിച്ചിട്ടുള്ളത്. നിങ്ങള്‍ പറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും മൃഗങ്ങളെ കണ്ടെത്തിയാല്‍ അതിബുദ്ധിമാനാണെന്ന് ആഗോള തലത്തില്‍ തന്നെ അംഗീകരിക്കാം. അത്രയും കഠിനമായ ടാസ്കാണിത്.

ഒരു ശതമാനം ആളുകള്‍ക്ക് പോലും കണ്ടെത്താന്‍ സാധിക്കാത്ത ഈ ചിത്രത്തിലെ മൃഗങ്ങളെ കണ്ടെത്തുകയെന്നത് ഇനി നിങ്ങളുടെ ജോലിയാണ്. അത് സാധിക്കുമോ. ഒന്ന് ട്രൈ ചെയ്ത് നോക്കൂ. മുന്നിലുള്ള സമയം എത്രയെന്ന് മറന്ന് പോകരുത്. കണ്ടെത്താനുള്ള സഹായങ്ങളെല്ലാം ഞങ്ങള്‍ നല്‍കാം. 16ാം നൂറ്റാണ്ടിലെ സ്റ്റൈല്‍ പിടിച്ചാണ് ഈ ചിത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇറ്റാലിയന്‍ കലാകാരനായ ഗുസെപ്പെ ആര്ക്കിംബോള്ഡോയാണ് ഇത് ഡിസൈന്‍ ചെയ്തത്.

ഭക്ഷ്യസാധനങ്ങള്‍ കൊണ്ട് മനുഷ്യരുടെ തല ഉണ്ടാക്കുന്നതില്‍ പ്രശസ്തനായ വ്യക്തിയാണ് ഗുസെപ്പെ. ഈ ചിത്രത്തിലെ മൃഗങ്ങള്‍ ഏതൊക്കെയാണെന്ന് ആദ്യം പറയാം. മയില്‍, കുതിര, തിമിംഗലം, കരടി, കങ്കാരു, കടുവ, ഒറാങ് ഉട്ടാന്, പരുന്ത്, മുയല്, ആമ, കുതിര, കുറുക്കന് എന്നിവയാണ് നിങ്ങള്‍ കണ്ടെത്താന്‍ സാധിക്കുക. ഇത് പ്രാഥമികമായ നോട്ടത്തില്‍ കാണാം കഴുകന് കണ്ണാണ് ഉള്ളതെങ്കില്‍ കുട്ടിതേവാങ്, പുല്‍ച്ചാടി, പഞ്ചവര്‍ണതത്ത, ഒച്ച്, എന്നിവയെ കൂടി കണ്ടെത്താന്‍ സാധിക്കും. കണ്മുന്നില് തന്നെ ഈ ചിത്രങ്ങളുണ്ട്.

കണ്മുന്നിലുള്ള ചിത്രം പല നിറങ്ങളുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് കാണാന്‍ സാധിക്കാത്തത്. വളരെ ബുദ്ധിമുട്ടായിരിക്കും അത് കണ്ടെത്തുകയെന്നത്. ഒരാള്‍ക്ക് ആനയെയും ഡോള്‍ഫിനെയും ഒപ്പമൊരു പല്ലിയെയും എളുപ്പത്തില്‍ കണ്ടെത്താം. എന്നാല്‍ പഞ്ചവര്ണതത്തയെ എളുപ്പത്തില്‍ കണ്ടെത്താനാവില്ല. ഇത് ചിത്രത്തിന്റെ നടുവിലാണ്. മുയലില്‍ നിന്ന് തുടങ്ങുന്ന മൂക്കിലാണ് ഇതുള്ളത്. ഒരു ചെമ്മരിയാടിനെ പോലൊരു ജീവിയെയും, തര്ക്കി കോഴിയെയും കാണാം. ഒരു കൂറയെയും നക്ഷത്ര മത്സ്യത്തെയും മുത്തിനുള്ളിലുള്ള ജീവിയെയും കാണാന്‍ സാധിക്കും. ആനയുടെ പിന്നിലൊരു പാമ്പുണ്ട്. മുന്‍ഭാഗത്ത് കുട്ടിതേവാങിനെയും കാണാം. ഇതെല്ലാം 75 സെക്കന്‍ഡിനുള്ളില്‍ നിങ്ങള്‍ കണ്ടെത്തിയെന്ന് കരുതുന്നു. ഇല്ലെങ്കില്‍ വിഷമിക്കേണ്ടതുമില്ല.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications