ഈ ചിത്രത്തിലൊരു രാജ്ഞിയുണ്ട്, കണ്ടെത്താന്‍ 9 സെക്കന്‍ഡ്, വൈറലായി ഒപ്ടിക്കല്‍ ഇമേജ്

ഒപ്ടിക്കല്‍ ഇമേജ് തീര്‍ത്ത മായാപ്രപഞ്ചത്തിലാണ് ഇന്ന് ലോകത്തെ നല്ലൊരു വിഭാഗവുമുള്ളത്. വീഡിയോ ഗെയിം പോലുള്ളവയില്‍ മുഴുകി നില്‍ക്കുന്ന പുതുതലമുറയെ ചിന്താശേഷിയുള്ളവരായി മാറ്റാനും ഒപ്ടിക്കല്‍ ഇല്യൂഷന്‍ ഇമേജുകള്‍ക്ക് കഴിവുണ്ട്. ഒരു ഗെയിം കളിക്കുന്ന സൂക്ഷ്മതയോടെയും ബുദ്ധിയോടെയും കാണേണ്ട കാര്യമാണ് ഇല്യൂഷന്‍ ചിത്രങ്ങള്‍.

ഗെയിമിംഗിന്റെ ലോകത്ത് നിന്ന് പുറത്തിറങ്ങി ഇതൊരു ഗെയിമായി കണ്ടാല്‍ ശരിക്കും ആവേശമായിരിക്കും. അത്തരത്തില്‍ നിരവധി ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ അത്തരത്തിലൊരു ചിത്രമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. മറഞ്ഞിരിക്കുന്ന രാജ്ഞിയെയാണ് ഈ ചിത്രത്തില്‍ കണ്ടെത്തേണ്ടത്.

1

എവിടെയാണ് ഈ രാജ്ഞി ഒളിഞ്ഞിരിക്കുന്നത്. ഈ ഫോട്ടോയില്‍ ശരിക്കും നോക്കിയാല്‍ അത് കണ്ടെത്താന്‍ സാധിക്കും. അത് പക്ഷേ എളുപ്പമാണെന്ന് വിചാരിച്ച് ആരും പരിശോധിക്കേണ്ട. നിങ്ങള്‍ക്ക് ആ മറഞ്ഞിരിക്കാനുള്ള ആ രാജ്ഞിയെ കണ്ടെത്താനുള്ള സമയം വെറും 9 സെക്കന്‍ഡ് മാത്രമാണ്. അത് കൊണ്ട് രാജ്ഞിയെ കണ്ടെത്താന്‍ ആരായാലും ഒന്ന് പാട് പെടും. ഇനി നിങ്ങള്‍ക്ക് അതാവശ്യം നല്ല ഏകാഗ്രതയും ചിന്താശേഷിയുമുണ്ടെങ്കില്‍ ഒന്ന് ട്രൈ ചെയ്ത് നോക്കാവുന്നതാണ്.

2

ഈ ചിത്രം അങ്ങ് ആഗോള തലത്തില്‍ തന്നെ വൈറലായ ചിത്രമാണ്. നിരവധി പേര്‍ ഇത് കണ്ടെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇനി രാജ്ഞിയെ കണ്ടെത്തിയില്ലെങ്കിലും നിങ്ങള്‍ക്ക് നാണക്കേട് തോന്നേണ്ടതില്ല. ചിത്രത്തില്‍ ഒരാള്‍ ഒരു സ്ത്രീക്കൊപ്പം നില്‍ക്കുന്നതാണുള്ളത്. എന്തോ ചിത്രത്തിലെ വ്യക്തി നിരീക്ഷിക്കുന്നുണ്ട്. ഒരു കാട്ടില്‍ പിക്‌നിക്കിനായിട്ടാണ് ഈ സ്ത്രീയും പുരുഷനും എത്തിയിരിക്കുന്നതെന്നാണ് കരുതുന്നത്.

3

കാട്ടിനുള്ളിലേക്ക് ഈ ആണും പെണ്ണും നോക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാം. ചിത്രത്തില്‍ ഒരു നദിയും കുറച്ച് മരങ്ങള്‍ ചേര്‍ന്ന് ആ നദിയുടെ കാഴ്ച്ച മറയ്ക്കുന്നുണ്ട്. ചിത്രത്തില്‍ കാണുന്നയാള്‍ ഒരു പട്ടാളക്കാരനാണെന്ന് തോന്നുണ്ട്. അതേസമയം സ്ത്രീ വിക്ടോറിയന്‍ കാലഘട്ടത്തിലെ യുവതിയെ പോലെയുണ്ട്. ഈ സ്ത്രീയാണോ ചിത്രത്തിലെ യുവതിയെന്ന് നിങ്ങള്‍ കരുതുന്നുണ്ടാവണം, എങ്കില്‍ തെറ്റിപ്പോയെന്ന് ഇപ്പോഴേ ഉറപ്പിച്ചേക്കൂ. കുറച്ച് കൂടി കഷ്ടപ്പെട്ട് പരിശോധിക്കേണ്ടി വരും.

4

ആയിരത്തിലധികം പേര്‍ ഈ മത്സരം ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. നേരത്തെ ഒരു മിനുട്ടായിരുന്നു ഒളിഞ്ഞു കിടക്കുന്ന രാജ്ഞിയെ കണ്ടെത്താന്‍ എടുത്തത്. എന്നാല്‍ പിന്നീട് പന്ത്രണ്ട് സെക്കന്‍ഡിലൊക്കെ ഇത് കണ്ടെത്തിയവരുണ്ടായി. അതോടെയാണ് സമയം ഒന്‍പത് സെക്കന്‍ഡായി നിജപ്പെടുത്തി. തീര്‍ച്ചയായും ഈ സെക്കന്‍ഡിനുള്ളില്‍ ഇത് കണ്ടെത്താന്‍ സാധിക്കും. അഞ്ച് സെക്കന്‍ഡുകള്‍ കൊണ്ട് മറഞ്ഞിരിക്കുന്ന സുന്ദരിയായ രാജ്ഞിയെ കണ്ടെത്തിയവരുണ്ട്. ഇത്രയായിട്ടും നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ലേ.

5

ചിത്രത്തിലെ തൊപ്പിയും പിടിച്ച് നില്‍ക്കുന്ന പട്ടാളക്കാരന്‍ നോക്കുന്ന ഇടത്തേക്ക് ഒന്ന് നോക്കിയാല്‍ മതി. നിങ്ങള്‍ക്ക് ആളെ കണ്ടെത്താം. യഥാര്‍ത്ഥത്തില്‍ ഇയാള്‍ തൊപ്പി ഉയര്‍ത്തി രാജ്ഞിയെ അഭിവാദ്യം ചെയ്യുകയാണ്. അതുമല്ലെങ്കില്‍ ഇയാള്‍ രാജ്ഞിയെ കണ്ടിട്ടുണ്ടാവും. നിങ്ങളുടെ കണ്ണിന് മുന്നില്‍ തന്നെ ഈ ചിത്രമുണ്ടെന്ന് മനസ്സിലായില്ലേ. യഥാര്‍ത്ഥ അവിടെ അങ്ങനൊരു രൂപമില്ലെന്ന് നിങ്ങളുടെ മനസ്സിന് തോന്നുന്നതാണ്. അതാണ് ഒപ്ടിക്കല്‍ ഇല്യൂഷന്റെ മായാജാലം. മറ്റ് ഒപ്ടിക്കല്‍ ഇമേജുകളെ വെച്ച് നോക്കുമ്പോള്‍ ഇത് ശരിക്കും എളുപ്പമാണ്.

6

ഈ ചിത്രം എന്തുകൊണ്ട് കണ്ടെത്താന്‍ സാധിച്ചില്ലെന്ന് വിശദീകരിക്കാം. സാധാരണ തൊപ്പിയും ധരിച്ച് കൃത്യമായ ഒരു മുഖം രാജ്ഞിക്കുണ്ടാവും. ഇവിടെ അവര്‍ ഒളിഞ്ഞിരിക്കുകയാണ്. അത് നമ്മള്‍ പ്രതീക്ഷിക്കുന്നേയില്ല. അതാണ് പലര്‍ക്കും പ്രശ്‌നമുണ്ടാക്കുന്നത്. കാരണം നമ്മുടെ മനസ്സിലേക്ക് രാജ്ഞിയെന്ന് പറയുന്നുമ്പോള്‍ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ രൂപമൊക്കെയാണ് വരിക. യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന രാജ്ഞി അതുപോലെയല്ല. അതുകൊണ്ട് മനസ്സ് കൃത്യമായി അത്തരമൊരു രൂപത്തെയാവും തേടുക. നമുക്ക് അതിനെ കണ്ടെത്താനും സാധിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+