Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ചിത്രത്തില്‍ 12 പാണ്ടകളുണ്ട്: 30 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താനാവുമോ? വൈറലായി ഒപ്ടിക്കല്‍ ചിത്രം

ഒപ്ടിക്കല്‍ ചിത്രം എപ്പോഴും ചിന്താശേഷിയെ മാത്രം വളര്‍ത്തുന്നതല്ല. അത് എന്റര്‍ടെയിന്‍മെന്റ് കൂടിയാണ്. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് അത്തരമൊരു ചിത്രമാണ്. പക്ഷേ ഈ ചിത്രത്തിലുള്ളത് പാണ്ടകളാണ്. അത് വേഗത്തില്‍ കണ്ടെത്തുകയാണ് ടാസ്‌ക്. ഇതൊരു വിനോദ പരിപാടി കൂടിയാണ്. എന്നാല്‍ വിനോദത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതുമല്ല. നിങ്ങളുടെ മനസ്സിന് ഒരു ഗെയിം ഫീല്‍ നല്‍കുന്നതാണ് ഈ ചിത്രങ്ങള്‍.

അതുകൊണ്ട് തന്നെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുന്നതല്ല ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങള്‍. സമയപരിധിയും ഈ ചിത്രത്തിന്റെ ടാസ്‌കിനുണ്ട്. വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ഈ ടാസ്‌കില്‍ വിജയിച്ചിട്ടുള്ളത്. വിശദമായി ഒന്ന് പരിശോധിക്കാം....

സാരിയില്‍ പൂര്‍ണ ചന്ദ്രനെ പോലെ തിളങ്ങി അനു സിത്താര, ശാലീന സുന്ദരിയെന്ന് പറഞ്ഞാല്‍ ഇതാണ്; ചിത്രങ്ങള്‍ വൈറല്‍

1

ചിത്രം കടപ്പാട്:Steve Read

ഈ ചിത്രത്തില്‍ 12 പാണ്ടകളാണ് ഉള്ളത്. പക്ഷേ അത് കണ്ടെത്തിയാല്‍ മാത്രം പോര. 30 സെക്കന്‍ഡിനുള്ളില്‍ ഈ 12 പാണ്ടകളെയും കണ്ടെത്തണം. അസാധ്യമെന്ന് പറയാവുന്ന കാര്യമാണ്. എങ്ങനെ തുടങ്ങണമെന്ന് വേണമെങ്കില്‍ പറയാം. ഒരു പെന്‍സിലോ സ്‌കെച്ച് പെന്നോ എടുക്കുക. വളരെ പെട്ടെന്ന് തന്നെ ചിത്രം പരിശോധിച്ച് കണ്ടെത്തുന്ന ഓരോ പാണ്ടയുടെയും സ്ഥലത്ത് വട്ടത്തില്‍ മാര്‍ക്ക് ചെയ്യുക. 30 സെക്കന്‍ഡ് ടൈമര്‍ വെക്കാനും മറക്കേണ്ട. ഇനി വേഗത്തില്‍ നോക്കി തുടങ്ങിക്കോളൂ.

2

ചിത്രത്തിലേക്ക് വളരെ സൂക്ഷിച്ച് നോക്കണം. എന്നാല്‍ മാത്രമേ കുറച്ചെണ്ണത്തിനെയെങ്കിലും കണ്ടെത്താന്‍ സാധിക്കൂ. ഓരോ മുക്കിലും മൂലയിലും പാണ്ഡെയെ പരതുന്നത് നന്നായിരിക്കും. പന്ത്രണ്ടെണ്ണം കണ്ടെത്തി എന്ന് മാത്രം പറയരുത്. അത് നുണയായിരിക്കുമെന്ന് അറിയാം. അതുകൊണ്ട് ടൈമര്‍ വെച്ച് വീണ്ടും ട്രൈ ചെയ്യാവുന്നതാണ്. വേണമെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. ഒറ്റ നോട്ടത്തില്‍ മൂന്നെണ്ണത്തിനെ നിങ്ങള്‍ക്ക് കണ്ടെത്താന്‍. ചിത്രത്തിന്റെ മുന്നില്‍ തന്നെ നല്ല വലിപ്പത്തില്‍ പാണ്ട കുടുംബത്തെ കാണാം. മൂന്ന് പേരും ആസ്വദിച്ച് ഇരിക്കുകയാണ്.

3

ഇനിയാണ് യഥാര്‍ത്ഥ ചലഞ്ച് തുടങ്ങുന്നത്. ബാക്കിയുള്ളത് എവിടെയാണെന്ന് കണ്ടെത്താനും ഞങ്ങള്‍സഹായിക്കും. വലത് വശത്തിനടിയില്‍ ഒരു മൂലയ്ക്കായി വലിയ പാണ്ടയ്ക്ക് അടുത്തായി ഒരു കുഞ്ഞ് പാണ്ടയെ കാണാം. അതിന് ചുറ്റും ശലഭങ്ങളുമുണ്ട്. അതിന് മുകളിലായി ഒരു ചെറിയ പാറയ്ക്ക് മുകളില്‍ മറ്റൊന്ന് കൂടി ഇരിക്കുന്നുണ്ട്. ഓറഞ്ച് നിറത്തിലുള്ള ചിത്രശലഭങ്ങള്‍ അതിന് മുകളില്‍ ഇരിക്കുന്നത് കാണാം. ഏറ്റവും താഴെയായി നേര്‍ത്ത ഇലകള്‍ക്കിടയില്‍ മറ്റൊന്ന് കൂടി ഇരിക്കുന്നതായി കാണാം. ഈ പാണ്ട ഒരു തീറ്റപ്രാന്തനാണെന്ന് തോന്നുന്നുണ്ട്.

4

ഇനി പിന്നിലായുള്ള വെള്ളച്ചാട്ടത്തിനടുത്തേക്ക് ഒന്ന് നോക്കൂ. അവിടെ ഒരു ചെറിയ പാണ്ട കുഞ്ഞിനെ കാണാം. ഇനി വെള്ളച്ചാട്ടത്തില്‍ നനയുന്ന പാണ്ടയെയും കാണാം. മറ്റൊന്ന് സ്വര്‍ഗത്തില്‍ നിന്ന് ചിത്രങ്ങളെടുക്കുകയാണോ എന്ന് തോന്നുന്ന മറ്റൊരു പാണ്ടയാണ് തൊട്ടടുത്ത് തന്നെയുള്ളത്. ചിത്രത്തിലെ മഞ്ഞ ചിത്രശലഭത്തെ നോക്കൂ. ഒന്‍പതാമത്തെ പാണ്ട കരിമ്പ് മുളങ്കഷ്ണം തിന്നുന്നത് കാണാം. ആ പിങ്ക് പൂക്കള്‍ക്ക് മുകളിലായി മറ്റൊന്നിനെയും കാണാം. വെളുത്ത പൂക്കള്‍ക്ക് അടുത്തായും ഒന്നിനെ കാണാം.

5

ചിത്രം കടപ്പാട്:Steve Read

പന്ത്രണ്ടാമനെ കണ്ടെത്തണമെങ്കില്‍ കുറച്ചത് ബുദ്ധിമുട്ടേണ്ടി വരും. ബൈനോക്കുലറുകള്‍ വേണ്ടിവരും. പക്ഷിയുടെ ശരീരത്തില്‍ ഇരിക്കുന്നതാണ് പന്ത്രണ്ടാമന്‍. ഇതെല്ലാം നിങ്ങള്‍ 30 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ പാടായിരിക്കും. വെറും 10 ശതമാനം ആളുകള്‍ മാത്രമാണ് അത് കണ്ടെത്തിയിരിക്കുന്നത്. ഇനി കണ്ടെത്തിയിട്ടുണ്ടെങ്കില്‍ വളരെയധികം ശ്രദ്ധ നിങ്ങള്‍ക്കുണ്ടാവും. അതുകൊണ്ടാണ് പലതും കണ്ടെത്താന്‍ സാധിക്കുന്നത്. ഏകാഗ്രത വേണ്ട വെബ് ഡെവലെപ്‌മെന്റ്, എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്, മെക്കാനിക്‌സ്, സര്‍ജന്‍, തുടങ്ങിയ ജോലികള്‍ക്കെല്ലാം നിങ്ങളെ നിയോഗിക്കാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+