നിങ്ങള്‍ പെര്‍ഫെക്ഷനിസ്റ്റാണോ അതോ തട്ടിക്കൂട്ടാണോ? രണ്ടായാലും ഈ ഒപ്ടിക്കല്‍ ഇമേജ് പറയും, വൈറല്‍!!

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ഇമേജ് എന്ന് കേട്ടാല്‍ ഇന്ന് ലോകത്തുള്ളവരെല്ലാം ഒരു അദ്ഭുതമാണ്. നമ്മളുമായി ബന്ധപ്പെട്ട എന്തും പറഞ്ഞ് തരാന്‍ ഈ ചിത്രങ്ങള്‍ക്കാവും. സ്വഭാവം മുതല്‍ വ്യക്തിത്വം വരെ ഇതില്‍ വരും. അതുകൊണ്ട് തന്നെ ഒപ്ടിക്കല്‍ ഇമേജുകള്‍ എപ്പോഴും വൈറലാണ്. ഇപ്പോള്‍ അതുപോലൊരു ചിത്രമാണ് വൈറലായിരിക്കുന്നത്.

നിങ്ങള്‍ പെര്‍ഫെക്ഷനിസ്റ്റാണോ അതോ തട്ടിക്കൂട്ടാണോ? രണ്ടായാലും ഈ ഒപ്ടിക്കല്‍ ഇമേജ് പറയും, വൈറല്‍!!

നിങ്ങളുടെ സ്വഭാവം ഏത് തരത്തിലുള്ളതാണെന്നാണ് ഈ ചിത്രം പറയുന്നത്. പെര്‍ഫെക്ഷനിസ്റ്റാണോ അല്ലയോ എന്ന് നിമിഷ നേരം കൊണ്ട് ഈ ചിത്രത്തിലെ കാര്യങ്ങളിലൂടെ കണ്ടെത്താം. ഇതിനോടകം സോഷ്യല്‍ മീഡിയ ഈ ചിത്രം വൈറലാക്കി കഴിഞ്ഞു. നമുക്കും ഈ ചിത്രത്തെ കുറിച്ച് ഒന്ന് പരിശോധിക്കാം.

1

ഈ ചിത്രത്തിലൂടെ നിങ്ങള്‍ പെര്‍ഫെക്ഷനിസ്റ്റാണോ അതല്ലെങ്കില്‍ പരാതി പറയുന്നയാളാണോ എന്നും ചിത്രത്തിലൂടെ കണ്ടെത്താം. ഈ ചിത്രം ശരിക്കുമൊരു വ്യക്തിത്വ പരിശോധന നടത്തുന്നത് കൂടിയാണ്. ഈ ചിത്രം കാണാന്‍ ഭംഗിയുള്ള ഒന്നാണ്. എന്നാണ് ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കൂ എന്താണ് കാണുന്നത്. ശരിക്കും കണ്‍ഫ്യൂഷനാവുന്നുണ്ട് അല്ലേ. ഒരുപാട് കാര്യങ്ങള്‍ ഇതില്‍ ഉള്ള പോലെയുണ്ട്. പക്ഷേ എന്താണ് നിങ്ങള്‍ ആദ്യം കാണുന്നത്. ചുണ്ടുകള്‍, മരങ്ങള്‍, വേരുകള്‍ അങ്ങനെ പലതുമുണ്ട്.

2

ടിക് ടോക്കില്‍ ആര്‍ട്ടിസ്റ്റ് റോസ് ഷെയര്‍ ചെയ്ത ചിത്രമാണിത്. എന്താണ് നിങ്ങള്‍ ഈ ചിത്രത്തില്‍ കാണുന്നതെന്നും റോസ് ചോദിച്ചിട്ടുണ്ട്. ആദ്യം നിങ്ങള്‍ ഈ ചിത്രത്തില്‍ എന്താണോ കാണുന്നത് അതിനനുസരിച്ചായിരിക്കും നിങ്ങളുടെ സ്വഭാവം. ഈ ചിത്രത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ഒരുപാട് ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് പല അര്‍ത്ഥ തലങ്ങള്‍ തേടേണ്ടതില്ല. ശരിക്കുമൊന്ന് ചിത്രത്തിലേക്ക് നോക്കുക, എന്താണ് ആദ്യത്തെ നോട്ടത്തില്‍ കാണുന്നതെന്ന് പറയുക. അത് മാത്രം മതി.

3

നിങ്ങള്‍ ആദ്യം കാണുന്നത് ചുണ്ടുകളാണെങ്കില്‍ എന്ത് കാര്യവും മുഖവിലയ്‌ക്കെടുക്കുന്നയാളായിരിക്കും നിങ്ങള്‍. ആദ്യ കാണുന്നതെന്തോ അത് വിശ്വസിക്കുന്നയാളായിരിക്കും. ഒരുപാട് ഉള്ളിലേക്ക് ഇറങ്ങി ചെന്ന് പല അര്‍ത്ഥങ്ങള്‍ തേടാന്‍ നിങ്ങള്‍ താല്‍പര്യപ്പെടില്ല. യഥാര്‍ത്ഥ മൂല്യം അറിഞ്ഞായിരിക്കും ഏതൊരു കാര്യത്തെയും നിങ്ങള്‍ കാണുക. ഇത്തരത്തിലുള്ള ഒരാളാണ് നിങ്ങളെങ്കില്‍ ഒട്ടും മാറാന്‍ നിങ്ങള്‍ കൂട്ടാക്കില്ല. മറ്റൊരാളെ മാറ്റാനോ സാഹചര്യങ്ങള്‍ മാറ്റാനോ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടാവില്ല.

4

ഇനി നിങ്ങള്‍ മരങ്ങളാണ് ആദ്യം കാണുന്നതെന്ന് ഒരു തരം പെര്‍ഫെക്ഷനിസ്റ്റ് തന്നെയായിരിക്കും നിങ്ങള്‍. ഏതൊരു നെഗറ്റീവ് സാഹചര്യത്തിലും പോസിറ്റീവ് കണ്ടെത്താനാവും ശ്രമം. ഇത്തരക്കാരനായ ഒരാളാണ് നിങ്ങളെങ്കിലും, ഏത് കാര്യത്തിലും നിങ്ങളുടെ കൈയ്യില്‍ പരിഹാരമുണ്ടാകും. ഏതൊരു കാര്യത്തെയും നിങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റിയെടുത്ത് മനഹോരമാക്കാനും സാധിക്കും. എന്ത് കാര്യത്തിനും ഒരു ഓപ്ഷന്‍ നിങ്ങളുടെ കൈയ്യിലുണ്ടാവുമെന്ന് ചുരുക്കം.

5

ഇനി ഈ ചിത്രത്തില്‍ നിങ്ങള്‍ വേരുകളാണോ കാണുന്നത്. യഥാര്‍ത്ഥത്തില്‍ നല്ലൊരു ശതമാനം ആളുകളും വേരുകള്‍ കാണാറില്ല. ഇനി അങ്ങനെ നിങ്ങള്‍ കാണുന്നുണ്ടെങ്കില്‍, നിങ്ങള്‍ നല്ലൊരു മനസ്സിന്റെ ഉടമയായിരിക്കും. ഒരു വ്യക്തിയുടെ ഏറ്റവും നല്ല സവിശേഷതകളായിരിക്കും നിങ്ങള്‍ നോക്കും. എന്നാല്‍ ചിലപ്പോള്‍ ഈ സ്വഭാവം ആ വ്യക്തിയുടെ നെഗറ്റീവ് വശം കാണുന്നതിന് നിങ്ങള്‍ക്ക് തടസ്സമാകാം. സ്വിസ് സൈക്യാട്രിസ്റ്റായ ഹെര്‍മന്‍ റോഷാക്കാണ് ഇത്തരത്തിലുള്ള ഒരു വ്യക്തിത്വ ടെസ്റ്റ് തുടങ്ങിയത്. അത് പിന്തുടര്‍ന്നാണ് ഈ ചിത്രങ്ങളും ഉണ്ടാക്കിയെടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+