കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ സിബിഐ മേധാവിക്കെതിരെ അന്വേഷണം വേണമെന്ന് സുപ്രീംകോടതി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കല്‍ക്കരിപാടം അഴിമതിക്കേസില്‍ മുന്‍ സിബിഐ മേധാവ് രഞ്ജിത്ത് സിന്‍ഹയ്‌ക്കെതിരെ കുരുക്കുകള്‍ മുറുകുന്നു. രഞ്ജിത്ത് സിന്‍ഹയ്‌ക്കെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചതോടെയാണിത്. രഞ്ജിത്ത് സിന്‍ഹയുടെ ഇടപെടലിനെതിരെ പ്രത്യേക അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

രഞ്ജിത്ത് സിന്‍ഹയ്‌ക്കെതിരായ അന്വേഷണത്തില്‍ തീരുമാനമറിയിക്കാന്‍ ജൂലായ് 16വരെ സുപ്രീം കോടതി കേന്ദ്ര വിജിലന്‍സ് കമ്മീഷന് (സി.വി.സി) സമയം അനുവദിച്ചു. രഞ്ജിത്ത് സിന്‍ഹ കേസില്‍ കുറ്റാരോപിതരുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

ranjit-sinha

രഞ്ജിത്ത് സിന്‍ഹ കുറ്റാരോപിതരുമായി കൂടിക്കാഴ്ച നടത്തിയത് ദുരൂഹതയുണര്‍ത്തുന്നതാണെന്ന് പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ടാണെങ്കില്‍ മറ്റു അന്വേഷണോദ്യോഗസ്ഥര്‍ക്കൊപ്പമായിരിക്കണം കൂടിക്കാഴ്ച നടത്തേണ്ടിയിരുന്നത്. എന്നാല്‍, സിന്‍ഹ പലതവണ കൂടിക്കാഴ്ച നടത്തിയതും തനിച്ചാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അന്വേഷണത്തിന്റെ ആവശ്യം പ്രശാന്ത് ഭൂഷണ്‍ ഉന്നയിച്ചത്.

കേസിലെ പ്രതിയായ വ്യവസായി മോയിന്‍ ഖുറേഷിയുമായി ദില്ലിയിലെ ഔദ്യോഗികവസതിയില്‍ വെച്ച് രഞ്ജിത്ത് സിന്‍ഹ 90 തവണ കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം. രഞ്ജിത്ത് സിന്‍ഹയുടെ സന്ദര്‍ശക ഡയറിയില്‍ ഇക്കാര്യം വ്യക്തമാണ്. എന്നാല്‍ രഞ്ജിത്ത് സിന്‍ഹ കേസില്‍ ഇടപെട്ടിട്ടില്ലെന്നായിരുന്നു മുന്‍ യുപിഎ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്.

English summary
Coalgate: Orders Investigation says Former CBI Chief Ranjit Sinha's Home Meetings Inappropriate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X