കശ്മീരിൽ സാധാരണക്കാർ കൊല്ലപ്പെടുന്നു, മോദി സർക്കാർ വാർഷികം ആഘോഷിക്കുന്ന തിരക്കിൽ: രാഹുൽ ഗാന്ധി
ദില്ലി; കശ്മീരിൽ അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. കഴിഞ്ഞ 5 മാസത്തിനിടെ 15 സുരക്ഷാ ഉദ്യോഗസ്ഥരും 18 സാധാരണക്കാരും കൊല്ലപ്പെട്ടു, കശ്മീരി പണ്ഡിറ്റുകൾ കഴിഞ്ഞ 18 ദിവസമായി പ്രതിഷേധിക്കുകയാണ്, എന്നാൽ മോദി ബി ജെ പി സർക്കാരിന്റെ 8 വർഷം ആഘോഷിക്കുന്ന തിരക്കിലാണ്, രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

' കശ്മീരിൽ കഴിഞ്ഞ 5 മാസത്തിനിടെ 15 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിക്കുകയും 18 സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തു. ഇന്നലെ ഒരു അധ്യാപികയും തീവ്രവാദികളാൽ കൊല്ലപ്പെട്ടിരിക്കുന്നു. കശ്മീരി പണ്ഡിറ്റുകൾ 18 ദിവസമായി ധർണയിലാണ്, എന്നാൽ ബി ജെ പി 8 വർഷം ആഘോഷിക്കുന്ന തിരക്കിലാണ്. പ്രധാനമന്ത്രി, ഇതൊരു സിനിമയല്ല, കശ്മീരിന്റെ ഇന്നത്തെ യാഥാർത്ഥ്യമാണ്, രാഹുൽ ഗാന്ധി ട്വീറ്റിൽ വിമർശിച്ചു.
ചൊവ്വാഴ്ചയാണ് 36 കാരിയായ രജനിബാല ഭീകരരുടെ വെടിയേറ്റ് മരിച്ചത്. അധ്യാപികയുടെ പേര് ചോദിച്ച ശേഷമാണ് ഭീകരർ വെടിയുതിർത്തതെന്നാണ് വിവരം. കുൽഗാമിലെ ഹൈസ്‌കൂൾ ഗോപാൽപോറ ഏരിയയിൽ വെച്ചായിരുന്നു ആക്രമണം നടന്നത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ദിവസങ്ങള്‍ക്ക് മുൻപ് ലഷ്കർ ഇ തൊയിബ ഭീകരരുടെ വെടിയേറ്റ് ടിക് ടോക് താരവും കൊല്ലപ്പെട്ടിരുന്നു. അമ്രീൻ ഭട്ട് (35) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ 10 വയസുകാരനായ അനന്തരവൻ ഫർഹാൻ സുബൈറിന് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. അമ്രീന്‍ ബട്ട് കൊല്ലപ്പെടുന്നതിന് മുൻപ് ഭീകരാക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടിരുന്നു.ശ്രീനഗറിൽ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. ഇദ്ദേഹത്തിന്റെ മക്കൾക്കും അക്രമത്തിൽ പരിക്കേറ്റിരുന്നു.
അമൃതയും ഗോപിസുന്ദറും..ഒടുവിൽ വായടപ്പിച്ച മറുപടി..വൈറലായി ചിത്രങ്ങൾ












Click it and Unblock the Notifications