ഒക്ടോബര്‍ മാസത്തിലെ വര്‍ണക്കാഴ്ച്ച; ഓറിയോനിഡ് ഉല്‍ക്കാവര്‍ഷം ഇന്ന് കാണാം, ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍
വാഷിംഗ്ടണ്‍: ശാസ്ത്രപ്രേമികള്‍ക്ക് ഒക്ടോബര്‍ മാസം ശരിക്കും ഉത്സവ കാലമാണ്. ഈ മാസം 25നാണ് ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം ദൃശ്യമാകുക. ഇതൊരു ഭാഗിക ഗ്രഹണം കൂടിയാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഇത് പ്രകടമാകും. അത് മാത്രമാണ് ഉല്‍ക്കാ വര്‍ഷങ്ങളുടെ മാസം കൂടിയാണിത്. ഓറിയോനിഡ് ഉല്‍ക്കയെ കുറിച്ച് കേട്ടിട്ടുണ്ടോ.
ഓറിയോണ്‍ നക്ഷത്ര സമൂഹത്തില്‍ നിന്ന് ഭൂമിയിലേക്ക് പതിക്കുന്നതാണ് ഇവ. ഓറിയോനിഡ് ഉല്‍ക്കാ വര്‍ഷം ഇന്നാണ് ദൃശ്യമാകുക. ആകാശവിസ്മയ കാഴ്ച്ചയാണിത്. ഈ മാസം ഡ്രാക്കോനിഡുകളെ നമ്മള്‍ ദര്‍ശിച്ച് കഴിഞ്ഞു. ഇനി ഓറിയോനിഡുകളുടെ സമയമാണ്.

ഏതൊരു ശാസ്ത്രപ്രേമിയെയും കോരിത്തരിപ്പിക്കുന്ന കാര്യമാണിത്. ഓറിയോനിഡ് ഉല്‍ക്കാവര്‍ഷത്തെ കാണാനായി ഓരോ ആളുകളും കൊതിച്ചിരിക്കുകയാണ്. അപ്പോള്‍ എങ്ങനെയാണ് ഇതിനെ കാണാന്‍ സാധിക്കുക. അതൊന്ന് നമുക്ക് പരിശോധിക്കാം. ഹാലിയുടെ വാല്‍നക്ഷത്രമാണ് ഓറിയോനിഡ് ഉല്‍ക്കാവര്‍ഷത്തിന് കാരണമാകുന്നത്.
ഓരോ 75 വര്‍ഷത്തിലും മാത്രം ദൃശ്യമാകുന്നതാണ് ഹാലിയുടെ വാല്‍നക്ഷത്രം. അതായത് ഹാലിയുടെ വാല്‍നക്ഷത്രം കടന്നുപോയ വഴിയില്‍ ഉപേക്ഷിച്ച് പോയ അവശിഷ്ടങ്ങളാണ് ഓറിയോനിഡ് ഉല്‍ക്കകളായി ഭൂമിയില്‍ പതിക്കുന്നത്. ഒക്ടോബര്‍ പത്ത് മുതല്‍ 21 വരെയാണ് പരമാവധി ഓറിയോനിഡ് ഉല്‍ക്കാപതനങ്ങള്‍ കാണാന്‍ കഴിയുക.
ഭൂമിയുടെ വളരെ അടുത്ത് കൂടിയാണ് ഹാലിയുടെ വാല്‍നക്ഷത്രം സഞ്ചിരിക്കും. ഇതേ തുടര്‍ന്നാണ് ഇവ അവശിഷ്ടങ്ങള്‍ പുറന്തള്ളുക. ഭൂമി ഇതില്‍ കുറച്ച് അവശിഷ്ടങ്ങളെ സ്വീകരിക്കും. ഇതില്‍ നിന്നാണ് ഓറിയോനിഡുകള്‍ രൂപപ്പെടുന്നത്. ഓറിയോനിഡ് ഉല്‍ക്കാവര്‍ഷം ഏറ്റവും ശക്തമാകുന്ന ദിവസമാണ് ഇന്ന്.
മണിക്കൂറില്‍ ഇരുപത് ഉല്‍ക്കകള്‍ എന്ന നിലയിലാണ് ഇവ വര്‍ഷിക്കുക. ഒന്നര ലക്ഷത്തോളം വേഗത്തിലുള്ള ഓറിനോയിഡുകള്‍ ഭൂമിയുടെ അന്തരീക്ഷത്തിലാണ് പതിക്കുക. ഓറിയോണ്‍ നക്ഷത്ര സമൂഹത്തിന് അടുത്തായി കാണുന്നത് കൊണ്ടാണ് ഇവയ്ക്ക് ഓറിയാനിഡ് എന്ന പേര് വന്നത്. ഓറിയോണിലെ തിരുവാതിര നക്ഷത്രത്തിന് സമീപത്ത് നിന്നും എല്ലാ ദിശയിലേക്കും ഇവ പതിക്കും.
നീട്ടി വളര്‍ത്തിയ മുടി ഇഷ്ടമാണോ? അവക്കാഡോ എണ്ണ മറക്കാതെ തേക്കുക, ഈ ഗുണങ്ങള്‍ ഉറപ്പ്
ഭൂമിയില്‍ ഇവ പതിക്കുന്നതോടെ അത് ചെറിയ രീതിയില്‍ തിളങ്ങാന്‍ തുടങ്ങും. കുറച്ച് നേരത്തേക്ക് മാത്രം ഇത് ദൃശ്യമാകും. പുലര്‍ച്ചെ ഒരു മണിയാണ് ഓറിയോനിഡ് ഉല്‍ക്കാവര്‍ഷം കാണാനുള്ള ഏറ്റവും മികച്ച സമയം. അതേസമയം സൂര്യോദയം വരെ ഇത് ദര്‍ശിക്കാനാവും. ലോകത്തിന്റെ ഏത് ഭാഗത്തായാലും ഈ രീതിയില്‍ തന്നെ കാണാനാവും.
പ്രത്യേകം ഉപകരണങ്ങള്‍ ഒന്നും വേണമെന്നില്ല. ക്ലീനായിട്ടുള്ള ഇടങ്ങളില്‍ ഇവ എളുപ്പത്തില്‍ കാണാന്‍ സാധിക്കും. വെളിച്ചം കുറവുള്ളതും, മലിനീകരണത്താല്‍ മൂടപ്പെട്ടതുമായ നഗരങ്ങളില്‍ ഈ കാഴ്ച്ച ഉണ്ടാവണമെന്നില്ല. ഓണ്‍ലൈന്‍ വഴി ഈ കാഴ്ച്ച വന്‍നഗരങ്ങളിലുള്ളവര്‍ക്ക് കാണാം. നിരവധി യുട്യൂബ് ചാനലുകളും ഉല്‍ക്കാവര്‍ഷം ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications