കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്‍റെ വിജയമല്ല! 26 സീറ്റില്‍ ലീഡ് നേടി മറ്റുള്ള പാര്‍ട്ടികള്‍

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
26 സീറ്റുകളില്‍ ലീഡ് നേടി കോണ്‍ഗ്രസ് ഇതരപാര്‍ട്ടികള്‍ | Oneindia Malayalam

രാജസ്ഥാനില്‍ ഭരണ വിരുദ്ധം ശക്തമാണെന്ന് തെളിയിച്ച് 26 സീറ്റുകളില്‍ ലീഡ് നേടി കോണ്‍ഗ്രസ് ഇതരപാര്‍ട്ടികള്‍. കോണ്‍ഗ്രസിനെ പിന്തുണയ്ക്കാത്ത സര്‍ക്കാരിനെ ഏത് വിധേനയും താഴെയിറക്കിയാല്‍ മതിയെന്ന് കണക്കാക്കിയവരാണ് മറ്റ് പാര്‍ട്ടികള്‍ക്ക് വേണ്ടി വോട്ടു ചെയ്തത്. അതേസമയം പ്രതീക്ഷിച്ച വിജയം കാഴ്ചവെയ്ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന് തിരഞ്ഞെടുപ്പ് ഫല സൂചനകള്‍ തെളിയിക്കുന്നു. എക്സിറ്റ് പോള്‍ സര്‍വ്വേകള്‍ അടക്കം 140 സീറ്റുകള്‍ കോണ്‍ഗ്രസിന് പ്രവചിച്ചിരുന്നെങ്കിലും 100 സീറ്റുകളില്‍ കിതച്ചാണ് കോണ്‍ഗ്രസ് ലീഡ് നേടിയിരിക്കുന്നത്.

rahulgandhi9-1544514491.jpg

ബിഎസ്പിയും സിപിഎമ്മും മൂന്ന് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ഏഴ് രാഷ്ട്രീയ പാര്‍ട്ടികളുള്ള രാജസ്ഥാന്‍ ലോക്തന്ത്രിക് മോര്‍ച്ച എന്ന സഖ്യത്തിന് കീഴിലാണ് സിപിഎം മത്സരിച്ചത്. സിപിഐ, സമാജ് വാദി പാര്‍ട്ടി, ജനതാദള്‍ സെക്കുലര്‍, അജിത് സിംഗിന്റെ രാഷ്ട്രീയ ലോക് ദള്‍, സിപിഐ(എംഎല്‍), മാക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നീ പാര്‍ട്ടികളാണ് സഖ്യത്തിലുണ്ടായിരുന്നത്.

ബിജെപിയും കോണ്‍ഗ്രസും കര്‍ഷക നയങ്ങള്‍ക്ക് എതിരാണെന്നും ദളിതരേയും ന്യൂനപക്ഷങ്ങളേയും രണ്ട് കൂട്ടരും തഴഞ്ഞെന്നും ആരോപിച്ചാണ് ഈ പാര്‍ട്ടികള്‍ സഖ്യത്തില്‍ ഏര്‍പ്പെട്ടത്. ഇത് ഏറെക്കുറേ വിജയിച്ചെന്നാണ് തിരഞ്ഞെടുപ്പ് ഫല സൂചനകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 200ല്‍ 163 സീറ്റ് നേടി റെക്കോഡിട്ടാണ് രാജസ്ഥാനില്‍ ബിജെപി അധികാരത്തില്‍ ഏറിയത്. എന്നാല്‍ വാഗ്ദാനം നല്‍കിയ ഭരണം കാഴ്ചവെയ്ക്കാന്‍ വസുന്ധരെ രാജെ സര്‍ക്കാരിന് കഴിഞ്ഞില്ല. കര്‍ഷകരും യുവാക്കളും സര്‍ക്കാരിന് എതിരായി. ന്യൂനപക്ഷ വര്‍ഗീയതയും തിരിച്ചടിയായി മാറി. ജാതി സമവാക്യങ്ങള്‍ രാജസ്ഥാനില്‍ നിര്‍ണായകമാണെന്നിരിക്കേ പ്രബലരായ രജപുത്രരെ പിണക്കിയും പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചിരുന്നു.

English summary
other parties leads in twenty six seats in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X