Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി വന്ന ശേഷം 12 വര്‍ഗീയ കലാപങ്ങള്‍: സിപിഎം

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് പന്ത്രണ്ടിലധികം വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു എന്ന് സി പി എം ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട്. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ചര്‍ച്ച ചെയ്യും എന്ന ബി ജെ പിയുടെ പ്രസ്താവന ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കി. ദില്ലിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്.

വിലക്കയറ്റം, തൊഴിലില്ലായ്മ, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തുടങ്ങി ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാത്തിരിക്കുകയാണ് ജനങ്ങള്‍. എന്നാല്‍ വിഭാഗീയതയുടെ രാഷ്ട്രീയം കളിക്കുകയാണ് ബി ജെ പി. ആര്‍ട്ടിക്കിള്‍ 370 നെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ജമ്മു കാശ്മീരില്‍ നിന്നുള്ള ജനങ്ങളില്‍ കൂടുതല്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയേയുള്ളൂ.

Karat

കാശ്മീര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരുമ്പോഴുളള കരാറിന്റെ ഭാഗമാണ് ആര്‍ട്ടിക്കിള്‍ 370. കാശ്മീരിന്റെ പ്രത്യേക പദവിയെക്കുറിച്ച് ഒന്നും ചെയ്യാനില്ല. രാജ്യത്തെ ക്രമസമാധാനം തകര്‍ന്നു. വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ കലാപങ്ങള്‍ നടക്കുന്നു. പുനെയില്‍ 24 വയസ്സുളള സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ കൊല്ലപ്പെട്ടു.

ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമമാണ് നടക്കുന്നത്. വര്‍ഗീയ ശക്തികളെ ചെറുക്കാനായി സി പി എം പ്രവര്‍ത്തിക്കുമെന്നും കാരാട്ട് പറഞ്ഞു. ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അക്രമങ്ങള്‍ നടക്കുന്നു. രാഷ്ട്രീയപരമായ കഴിവില്ലായ്മയാണ് നടപടികള്‍ എടുക്കാന്‍ തടസ്സമാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+