ലഖ്‌നൗവിലും ചണ്ഡീഗഡിലും ജനത്തിരക്ക്, സാമൂഹിക അകലമില്ല, മാസ്‌കില്ല, താളം തെറ്റി നിയന്ത്രണങ്ങള്‍
ദില്ലി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവന്നത്. എന്നാല്‍ ഇളവുകള്‍ ഉത്സവ സീസണില്‍ വലിയ വെല്ലുവിളിയാവുന്നുവെന്നാണ് വിലയിരുത്തല്‍. ചണ്ഡീഗഡിലും ലഖ്‌നൗവിലും യാതൊന്നും കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു ജനക്കൂട്ടത്തെ ഇന്ന് കണ്ടത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഷോപ്പിംഗിന് ഇറങ്ങിയതാണ് പ്രധാന കാരണം. കഴിഞ്ഞ ദിവസങ്ങളിലായി മുംബൈയിലും ചെന്നൈയിലുമെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മധ്യപ്രദേശിലും കനത്ത തിരക്കായിരുന്നു ഉണ്ടായത്. മൂന്നാം തരംഗത്തിന് ഈ തിക്കും തിരക്കും കാരണമാകുമോ എന്ന ആശങ്ക കേന്ദ്ര സര്‍ക്കാരിനുണ്ട്.

അസമിലും ബംഗാളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ഈ ആശങ്ക ശരിക്കുവെക്കുന്നത്. ഇവിടെ ദുര്‍ഗ പൂജയ്ക്ക് ശേഷമാണ് കൊവിഡ് വര്‍ധിക്കാന്‍ തുടങ്ങിയത്. അത് ബംഗാളിലെ വലിയ ആഘോഷമായിരുന്നു. അതുപോലെ രാജ്യം മുഴുവന്‍ ദീപാവലി ആഘോഷിക്കുന്നുണ്ട്. ഇത് കൊവിഡ് കേസുകളുടെ വന്‍ വര്‍ധനയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ചണ്ഡീഗഡില്‍ ദീപാവലി ഷോപ്പിംഗിനായി എത്തിയവര്‍ മാസ്‌ക് ധരിച്ചിരുന്നില്ല. സാമൂഹിക അകലമൊക്കെ കാറ്റില്‍ പറത്തിയായിരുന്നു പലരുടെയും സഞ്ചാരം. ചണ്ഡീഗഡ് പോലീസ് ഷോപ്പിംഗിനായി വന്നവരുടെ കാറുകള്‍ മാര്‍ക്കറ്റിനുള്ളില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചിരുന്നില്ല.
അതേസമയം വാഹനങ്ങള്‍ക്ക് അനുമതി നിഷേധിച്ചെങ്കിലും സാമൂഹിക അകലം പാലിക്കുന്നതിന് ഉറപ്പ് വരുത്താന്‍ പോലീസിന് സാധിച്ചില്ല. ഉച്ചഭാഷിണിയില്‍ അടക്കം കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ജനങ്ങള്‍ പാലിക്കുന്നില്ലെന്ന് ചണ്ഡീഗഡ് ട്രാഫിക് പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാര്‍ പറഞ്ഞു. നിരവധി പേരെ മാസ്‌കില്ലാതെ മാര്‍ക്കറ്റില്‍ നിന്ന് പിടിച്ചിട്ടുണ്ടെന്ന് രാജേഷ് കുമാര്‍ പറയുന്നു. പലര്‍ക്കും പിഴയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെക്ടര്‍ 18, സെക്ടര്‍ 22, സെക്ടര്‍ 19, എന്നിവിടങ്ങളിലെ ഇലക്ട്രോണിക് മാര്‍ക്കറ്റുകളില്‍ തിരക്കുകള്‍ എല്ലാ പരിധിയും ലംഘിച്ചാണ് ഉള്ളത്. ദീപാവലിയുടെ അവസാന നാളുകളിലെ ഷോപ്പിംഗിനായുള്ള നെട്ടോട്ടമാണിത്.
സെക്ടര്‍ 17ലെ ഹൈ എന്‍ഡ് മാര്‍ക്കറ്റുകളില്‍ ഇത്ര പ്രശ്‌നമില്ല. അവിടെ തിരക്ക് തീരെയില്ല. ചണ്ഡീഗഡില്‍ വളരെ കുറച്ചിടത്ത് മാത്രമാണ് തിരക്കുള്ളതെന്ന് പോലീസ് പറയുന്നു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കൊവിഡിനെ ഭയമില്ലെന്നും ഫത്തേഗഡ് സാഹിബ് നിവാസി രൂപാലി ശര്‍മ പറയുന്നു. ചണ്ഡീഗഡില്‍ 35 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ അത്ര തിരക്ക് ഇല്ലെന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്. അതേസമയം ലഖ്‌നൗവിലും തിരക്കുകള്‍ എല്ലാ സീമയും ലംഘിച്ചാണ് ഉള്ളത്. മഹാനഗറിലും ഇന്ദിരാ നഗറിലുമുള്ള മാര്‍ക്കറ്റുകളില്‍ വന്‍ തിരക്കാണ്. മാസ്‌കും ധരിക്കുന്നില്ല. അധികവും സ്ത്രീകളും കുട്ടികളുമാണ്. വാക്‌സിന്‍ എടുത്തതിനാല്‍ മാസ്‌ക് വേണ്ടെന്നാണ് ഇവര്‍ പറയുന്നത്. ബില്‍ ഗേറ്റ്‌സും മാധ്യമങ്ങളും ചേര്‍ന്നാണ് ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്നാണ് ഈ ജനങ്ങള്‍ കുറ്റപ്പെടുത്തുന്നത്.


Click it and Unblock the Notifications