ഒവൈസിയെ പേടിച്ച് പ്രിയങ്കയും അഖിലേഷും, മുസ്ലീം വോട്ട് ഭിന്നിച്ചാല്‍.... സാധ്യതകള്‍ ഇങ്ങനെ

ദില്ലി: സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഉത്തര്‍പ്രദേശില്‍ പുതിയൊരു ഭീഷണിയെ നേരിടുന്നു. അസദുദ്ദീന്‍ ഒവൈസിക്കെതിരെ വധശ്രമം പുതിയൊരു വാര്‍ത്തയായി മാറിയിരിക്കുകയാണ്. ഒരുവിഭാഗം വോട്ടുകള്‍ ഒവൈസി കൊണ്ടുപോകുമോ എന്ന ഭയമാണ് ഇവര്‍ക്കുള്ളത്. ബിജെപിക്ക് ഒട്ടും ഭയം ഒവൈസിയെ കൊണ്ടില്ല.

കാരണം മുസ്ലീം വോട്ടുകള്‍ ഒരിക്കലും ബിജെപിയുടെ ഭാഗമല്ല. ഇവിടെ മുസ്ലീം വോട്ടുകള്‍ ഭിന്നിക്കപ്പെട്ടാല്‍, അത് ഗുണം ചെയ്യുക ബിജെപിക്കാവും. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയെ ബിജെപിയുടെ ബി ടീം എന്ന് വിളിക്കുന്നത് തന്നെ അത് പ്രതിപക്ഷത്തിന് വില്ലനാവുന്നത് കൊണ്ടാണ്. ബീഹാറില്‍ അത് കൃത്യമായി കണ്ടിരുന്നു.

1

ബീഹാറിലെ മഹാസഖ്യത്തിന്റെ വിജയം ഇല്ലാതാക്കിയതിന് പ്രധാന കാരണം ഒവൈസിയാണ്. 2015 മുതല്‍ കൃത്യമായി മുസ്ലീം വോട്ടര്‍മാരിലേക്ക് ഒവൈസി എത്തുന്നുണ്ട്. ആരാണ് തന്റെ ടാര്‍ഗറ്റ് വോട്ടര്‍മാര്‍ എന്ന് കൃത്യമായി ഒവൈസിക്കറിയാം. തീവ്ര പ്രസംഗത്തിലൂടെ അവരെ ഇളക്കിമറിച്ച് വോട്ട് നേടാന്‍ അദ്ദേഹത്തിന് സാധിക്കാറുമുണ്ട്. കോണ്‍ഗ്രസ് കാലങ്ങളായി കൊണ്ടുവന്ന വോട്ടുബാങ്കാണിത്. ബീഹാറില്‍ ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും കോര്‍ വോട്ടുബാങ്കിലൊന്ന് മുസ്ലീങ്ങളായിരുന്നു. ബീഹാറില്‍ ഉപതിരഞ്ഞെടുപ്പ് ജയിച്ചപ്പോള്‍ തന്നെ ആര്‍ജെഡി സഖ്യം ഒവൈസിയുടെ കരുത്ത് മനസ്സിലാക്കിയില്ല എന്നതാണ് സത്യം. കോണ്‍ഗ്രസിന്റെ കോട്ടയിലായിരുന്നു ഈ അപ്രതീക്ഷിത ജയം.

2

2014ന് ശേഷം മുസ്ലീങ്ങള്‍ക്ക് അഭയം നല്‍കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയില്ല എന്നതാണ് സത്യം. കോണ്‍ഗ്രസും ആര്‍ജെഡിയും മുസ്ലീം വോട്ടുബാങ്കിനെ കുറിച്ച് സംസാരിക്കാതായി. ബംഗാളില്‍ മമത ബാനര്‍ജിയും, യുപിയില്‍ അഖിലേഷ് യാദവും ഒക്കെ ഇതേ വഴി തിരഞ്ഞെടുത്തു. എല്ലാം ബിജെപി കൊണ്ടുവന്ന ഹിന്ദുവോട്ടുബാങ്കിന്റെ സ്വാധീനമായിരുന്നു. മുസ്ലീം വിഷയത്തെ കുറിച്ച് സംസാരിച്ചാല്‍ ഹിന്ദു വോട്ടുബാങ്ക് അകലും എന്ന ഭയം എല്ലാ പാര്‍ട്ടികളെയും ഒരേപോലെ ബാധിച്ചിരുന്നു. ഇത് ഏറെ കുറെ സത്യമായിരുന്നു. ഇവിടെയാണ് ഒവൈസി കയറി പിടിച്ചത്. ഹിന്ദു വോട്ടുബാങ്ക് ഒരിക്കലും കിട്ടാത്ത ഒവൈസിക്ക് മുസ്ലീങ്ങള്‍ക്കായി സംസാരിക്കുന്നതിലൂടെ വലിയ നേട്ടമാകും കാത്തിരിക്കുന്നതെന്ന് ഉറപ്പായിരുന്നു.

3

ചെറുപാര്‍ട്ടിയായി ഒവൈസി രാജ്യം മുഴുവന്‍ സാന്നിധ്യമറിയിക്കാന്‍ ഈ വോട്ടുബാങ്ക് ധാരാളമാണ്. മുസ്ലീങ്ങള്‍ക്ക് പുതിയൊരു ഓപ്ഷന്‍ ലഭിക്കുന്നതോടെ കോണ്‍ഗ്രസിനെയും എസ്പിയെയും ഒഴിവാക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. ബിജെപി ഒവൈസി അധികം ആക്രമിക്കാത്തതിന് പിന്നിലെ കാരണവും ഇത് തന്നെയാണ്. എവിടെ ഒവൈസി വന്നാല്‍ അതിന്റെ നേട്ടം ബിജെപിക്കാണ്. ബീഹാറില്‍ ഒവൈസി ജയിച്ചത് യുപിയിലെ സമാന നീക്കങ്ങള്‍ കൊണ്ടാണ്. കിഴക്കന്‍ ബീഹാറാറിലെ മുസ്ലീം ഭൂരിപക്ഷ ജില്ലകളിലാണ് ഒവൈസി ശ്രദ്ധിച്ചത്. സീമാഞ്ചല്‍ എന്നാണ് ഈ മേഖല അറിയപ്പെടുന്നത്. ബംഗാളുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്.

4

കിഷന്‍ഗഞ്ച് ഇതില്‍ വരുന്ന മണ്ഡലമാണത്. ഇവിടെ 70 ശതമാനം മുസ്ലീം വോട്ടര്‍മാരാണ്. കോണ്‍ഗ്രസിന്റെ ശക്തമായ സ്വാധീന മണ്ഡലമായിരുന്നു കിഷന്‍ഗഞ്ച്. ഇത് ഒവൈസി കൊണ്ടുപോയി. അത് മാത്രമല്ല അരാരിയ, കാത്തിഹാര്‍, പൂര്‍ണിയ എന്നിവിടങ്ങളില്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയുടെ മുന്നേറ്റം പ്രകടമായിരുന്നു. അരാരിയ 45 ശതമാനം മുസ്ലീം വോട്ടര്‍മാരുള്ള മണ്ഡലമാണ്. കാത്തിഹാറില്‍ 30, പൂര്‍ണിയ 30 എന്നിങ്ങനെയാണ് മുസ്ലീം വോട്ടര്‍മാരുടെ ശതമാനം. സീമാഞ്ചലില്‍ 24 സീറ്റുണ്ട്. ഇതില്‍ പതിനാല് സീറ്റിലാണ് ഒവൈസി മത്സരിച്ചത്. അഞ്ചെണ്ണത്തില്‍ വിജയിക്കുകയും ചെയ്തു. ബീഹാറില്‍ ആദ്യമായി മത്സരിക്കുന്ന പാര്‍ട്ടിയാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

5

ഒവൈസിയുടെ വരവ് പക്ഷേ ബിജെപിക്കാണ് നേട്ടമായി മാറിയത്. ഒരടി മുന്നില്‍ എത്തേണ്ടിയിരുന്നതാണ് കോണ്‍ഗ്രസും ആര്‍ജെഡിയും. എന്നാല്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ അഞ്ച് സീറ്റും ഒപ്പം നിര്‍ണായകമായ വോട്ടും നഷ്ടമായതോടെ ജയം ബിജെപി സഖ്യത്തിലേക്ക് മാറുകയായിരുന്നു. ത്രില്ലര്‍ പോരാട്ടത്തില്‍ ചെറിയ വോട്ട് നഷ്ടം പോലും തോല്‍വിയിലേക്ക് നയിക്കാം എന്ന് ഇതിലൂടെ കോണ്‍ഗ്രസിന് മനസ്സിലായി. ആര്‍ജെഡിയും മുസ്ലീം വോട്ടുബാങ്ക് ഒന്നാകെ പിളര്‍ത്തുകയായിരുന്നു ഒവൈസി. യുപിയില്‍ ബിജെപി ചിരിക്കുന്നതും ഇതേ കാരണം കൊണ്ടാണ്. ഇത് തിരിച്ചറിഞ്ഞാല്‍ എസ്പിയും കോണ്‍ഗ്രസും ഒവൈസിയെ ബിജെപിയുടെ ബി ടീം എന്നാണ് വിശേഷിപ്പിക്കുന്നത്.

6

യുപിയില്‍ മജ്‌ലിസ് പാര്‍ട്ടി 38 സീറ്റിലാണ് മത്സരിക്കുന്നത്. എന്നാല്‍ ബീഹാര്‍ ആവര്‍ത്തിക്കുമോ എന്ന് ഇപ്പോഴും പറയാറായിട്ടില്ല. സമ്പലില്‍ മൂന്നാം സ്ഥാനത്ത് എത്തിയതാണ് മജ്‌ലിസ് പാര്‍ട്ടിയുടെ ഇതുവരെയുള്ള നേട്ടം. എന്നാല്‍ തുടര്‍ച്ചയായി ഒവൈസി നടത്തുന്ന ക്യാമ്പയിന്‍ മുസ്ലീങ്ങളെ കൂട്ടത്തോടെ വേദികളില്‍ എത്തിക്കുന്നുണ്ട്. ഇത് സീമാഞ്ചലിലെ പോലൊരു അട്ടിമറിക്ക് കളമൊരുക്കുമോ എന്നാണ് അറിയാനുള്ളത്. ഒരുപക്ഷേ ഒവൈസിക്ക് വോട്ട് ചെയ്യുന്നത് ബിജെപിയെ അധികാരത്തില്‍ തിരിച്ചെത്തിക്കുമെന്ന് തിരിച്ചറിഞ്ഞ് മനപ്പൂര്‍വം ഒഴിവാക്കിയാല്‍ കഥ മാറും. ബംഗാളില്‍ മുസ്ലീങ്ങള്‍ ഒവൈസിയെ ഇത്തരത്തില്‍ മാറ്റി നിര്‍ത്തിയിരുന്നു. അഖിലേഷിന്റെ കാര്യത്തിലും ഇങ്ങനെ സംഭവിച്ചാല്‍ പ്രതിപക്ഷത്തിന് ആശ്വസിക്കാം. അല്ലെങ്കില്‍ ചിരി ബിജെപിക്കാവും.

Recommended Video

cmsvideo
    Ranbir Kapoor and Alia Bhatt to get married in April 2022? Here’s what we know
    7

    ഒവൈസിക്കെതിരെയുള്ള വെടിവെപ്പ് തിരഞ്ഞെടുപ്പ് വിഷയമായി മാറിയിരിക്കുകയാണ്. ഒവൈസിക്ക് ബിജെപിക്ക് സെഡ് കാറ്റഗറി സുരക്ഷയും ഒരുക്കിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയേക്കാള്‍ ഒരു ഗ്രേഡ് താഴെ മാത്രമാണിത്. ഒവൈസി ഈ ഓഫര്‍ സ്വീകരിച്ചിട്ടില്ല. ഒവൈസിക്കെതിരെ വെടിവെച്ചവര്‍ ബിജെപി ബന്ധമുള്ളവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് മുസ്ലീങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തിയേക്കും. യുപിയിലെ നൂറ് സീറ്റിലാണ് മജ്‌ലിസ് പാര്‍ട്ടി ശ്രദ്ധിക്കുന്നത്. ഈ സീറ്റുകളില്‍ അധികവും ഇരുപത് മുതല്‍ എഴുപത് ശതമാനം വരെ മുസ്ലീം വോട്ടുകള്‍ ഉള്ളതാണ്. യുപിയില്‍ ഇരുപത് ശതമാനം വരെ മുസ്ലീം വോട്ടര്‍മാരുണ്ട്. ബീഹാറില്‍ ഇത് 17 മുതല്‍ 18 ശതമാനം വരെയാണ്.

    8

    സമ്പല്‍, രാംപൂര്‍, മൊറാദാബാദ്, എന്നിവയാണ് മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശങ്ങളാണ്. ഇതെല്ലാം എസ്പിയുടെ സ്വാധീന കേന്ദ്രങ്ങളാണ്. ഇവിടെ ഒവൈസിയുടെ സാന്നിധ്യം അഖിലേഷിന് ഭീഷണിയാണ്. 65 സ്ഥാനാര്‍ത്ഥികളെയാണ് ഇതുവരെ മജ്‌ലിസ് പാര്‍ട്ടി പ്രഖ്യാപിച്ചത്. ഇതില്‍ എട്ട് പേര്‍ ഹിന്ദു സ്ഥാനാര്‍ത്ഥികളാണ്. ദളിത് ഹിന്ദു വോട്ടര്‍മാരാണ് മജ്‌ലിസ് പാര്‍ട്ടിയുടെ ടാര്‍ഗറ്റ്. മുസഫര്‍നഗര്‍ കലാപത്തില്‍ അടക്കം അഖിലേഷിന്റെ സമീപനമാണ് ഒവൈസി ചര്‍ച്ചയാക്കിയത്. ഇത് ഫലം കണ്ടാല്‍ അത് അഖിലേഷിന്റെയും കോണ്‍ഗ്രസിന്റെയും വോട്ടുകളാണ് ചോര്‍ത്തുക. ഒരുവശത്ത് മായാവതിയും ദളിത്-മുസ്ലീം വോട്ടുബാങ്കിനായിരംഗത്തുണ്ട്. 85 മുസ്ലീം സ്ഥാനാര്‍ത്ഥികളെ ഇതുവരെ മായാവതി പ്രഖ്യാപിച്ചു. എസ്പി മുസ്ലീം സ്ഥാനാര്‍ത്ഥികളെ കുറയ്ക്കുമ്പോഴാണിത്. അഖിലേഷ് അംബേദ്കര്‍വാദികളോട് തനിക്കൊപ്പം ചേരാന്‍ പറഞ്ഞതും ഇക്കാരണം കൊണ്ടാണ്. ഒവൈസി ശരിക്കും വെല്ലുവിളിയാവുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+