റെസ്റ്റോറന്റുകള്‍ ഉടമകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണം; യുപിയിലെ വിവാദ നിയമം ഇനി ഹിമാചലിലും
ഷിംല: ഹിമാചല്‍ പ്രദേശിലെ റെസ്റ്റോറന്റുകളും ഭക്ഷണശാലകളും ഇനി മുതല്‍ ഉടമകളുടെയും സ്റ്റാഫുകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നേരത്തെ ഇത്തരമൊരു തീരുമാനമെടുത്തിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ ഹിമാചലില്‍ കോണ്‍ഗ്രസും പിന്തുടര്ന്നിരിക്കുന്നത്.
സര്‍ക്കാര്‍ തലത്തില്‍ നടന്ന യോഗത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ജനുവരിയില്‍ ഇത് നടപ്പാക്കി തുടങ്ങും. ആദ്യ തലസ്ഥാനനഗരിയായ ഷിംലയിലാണ് ഇത് നടപ്പാക്കുക. അടുത്ത മൂന്ന് മാസം ഇതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ നടക്കും. തുടര്‍ന്ന് തിരിച്ചറിയല്‍ കാര്‍ഡുകളും ഉടമകള്‍ക്ക് നല്‍കും.

എല്ലാ റെസ്റ്റോറന്റ് ഉടമകളും ഈ നിയമം പാലിക്കണം. ഉത്തര്‍പ്രദേശിന് സമാനമായി കര്‍ശനമായി തന്നെ ഇവ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് നഗര വികസന മന്ത്രി വിക്രമാദിത്യ സിംഗ് പറഞ്ഞു. വൃത്തിയുള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു.
നഗരവികസന മന്ത്രാലയവും മുനിസിപ്പല്‍ കോര്‍പ്പറേഷനും യോഗത്തില്‍ സംയുക്തമായിട്ടാണ് ഈ തീരുമാനമെടുത്തത്. ഭക്ഷണശാലകളില്‍ ഭക്ഷണം ലഭ്യമാവുന്നത് അടക്കമുള്ള ജനങ്ങളുടെ ഭയവും എതിര്‍പ്പുകളുമെല്ലാം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും വിക്രമാദിത്യ സിംഗ് പറഞ്ഞു.
നേരത്തെ യുപി സര്‍ക്കാരിന്റെ പുതിയ നിയമം വലിയ വിവാദമുണ്ടാക്കിയിരുന്നു. കന്‍വര്‍ യാത്ര കടന്നുപോകുന്ന റൂട്ടുകളിലെ ഭക്ഷണശാലകളുടെ ഉടമകള്‍, മാനേജര്‍മാര്‍, എന്നിവര്‍ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സുതാര്യതയ്ക്ക് വേണ്ടിയാണെന്നും, കന്വരിയകള്ക്ക് അവര്‍ കഴിക്കുന്ന ഭക്ഷണം എങ്ങനെയുള്ളതാണെന്ന് തിരിച്ചറിയാന്‍ കൂടിയാണ് ഈ തീരുമാനമെടുത്തതെന്നും യുപി സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച ഈ നിയമം വീണ്ടും യുപിയില്‍ പുന:സ്ഥാപിച്ചിരുന്നു. റെസ്റ്റോറന്റുകള്‍ ഭക്ഷണത്തില്‍ മാലിന്യങ്ങള്‍ കലര്‍ത്തുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. ഒരു കുട്ടി റോട്ടി ഉണ്ടാക്കുന്നതിനിടയില്‍ അതില്‍ തുപ്പുന്ന വീഡിയോ സെപ്റ്റംബര്‍ പന്ത്രണ്ടിന് പുറത്ത് വന്നിരുന്നു. സഹാരണ്‍പൂരിലെ ഭക്ഷണശാലയില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു ഇത്. നേരത്തെ ഗാസിയാബാദ് ജില്ലയില്‍ ജ്യൂസില്‍ മൂത്രമൊഴിച്ച് നല്‍കിയതിന് ഒരാള്‍ അറസ്റ്റിലായിരുന്നു.
ജൂണ്‍ മാസത്തില്‍ നോയിഡയിലും രണ്ട് യുവാക്കള്‍ അറസ്റ്റിലായിരുന്നു. ഇവര്‍ ജ്യൂസില്‍ തുപ്പിയ ശേഷമാണ് ഉപയോക്താക്കള്‍ക്ക് നല്‍കിയത്. ഇതേ തുടര്‍ന്ന് റെസ്റ്റോറന്റുകളില്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരികയായിരുന്നു യുപി സര്‍ക്കാര്‍. ഷെഫുകളും വെയ്റ്റര്‍മാരും മാസ്കുകളും ഗ്ലൗസും ധരിക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഭക്ഷണശാലകളില്‍ സിസിടിവികള്‍ സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കാനും നിര്‍ദേശിച്ചിരുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications