കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്‍ സര്‍ക്കാരിന്‌ ലഭിക്കുക ഡോസിന്‌ 200 രൂപ നിരക്കില്‍; സ്വകാര്യ മാര്‍ക്കറ്റില്‍ 1000രൂപ

Google Oneindia Malayalam News

ന്യൂഡല്‍ഹി; ഇന്ത്യയില്‍ വിതരാണാനുമതി നേടി വതരണത്തിന്‌ തയാറെടുക്കുന്ന ഓക്‌സ്‌ഫോര്‍ഡ്‌ കോവിഷീല്‍ഡ്‌ വാക്‌സിന്‍ സര്‍ക്കാരിനു ലഭിക്കുക ഡോസിന്‌ 200 രൂപ എന്ന നിരക്കില്‍. ഇത്‌ സംബന്ധിച്ച ധാരണപത്രത്തില്‍ വാക്‌സിന്‍ കമ്പനിയും സര്‍ക്കാരും
ഒപ്പുവെച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആദ്യത്തെ 100 മില്യന്‍ കൊവിഷീല്‍ഡ്‌ വാക്‌സിന്‍ ഡോസാണ്‌ 200 രൂപ നിരക്കില്‍ സര്‍ക്കാരിന്‌ നല്‍കുക. ആദ്യഘട്ടത്തില്‍ 11 മില്യന്‍ ഡോസ്‌ കൊവിഷീല്‍ഡ്‌ വാക്‌സിന്‍ ഡോസുകളാണ്‌ സപ്ലൈ ചെയ്യുകയെന്ന്‌ വാക്‌സിന്‍ നിര്‍മാണ കമ്പനിയായ സിറം ഇന്‍സ്റ്റ്യൂട്ട്‌ ഓഫ്‌ ഇന്ത്യ അറിയിച്ചു.സയുകളാണ്‌ കൈമാറുകയെന്നും സിറം ഇന്‍സ്‌റ്റിയൂട്ട്‌ അറിയിച്ചു.

കോവിഷീല്‍ഡ്‌ വാക്‌സിന്‍ എത്തിക്കഴിഞ്ഞാല്‍ ജനുവരി 16ഓടെ രാജ്യത്ത്‌ വാക്‌സിനേഷന്‍ വിതരണം ആരംഭിക്കുമെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഈ മാസം ആദ്യമാണ്‌ ഓക്‌സ്‌ഫോര്‍ഡ്‌ സര്‍വ്വകാലാശാലയും ശിറം ഇന്‍സ്‌റ്റിറ്റിയൂട്ടും ചേര്‍ന്ന്‌ നിര്‍മ്മിച്ച കൊവിഷീല്‍ഡ്‌ വാക്‌സിനും ഭാരത്‌ ബയോടെക്ക്‌ നിര്‍മ്മിച്ച കൊ വാക്‌സിനും സര്‍ക്കാര്‍ അടിയന്തര ഉപയോഗത്തിന്‌ അനുമതി നല്‍കിയത്‌.

vaccine

കെവിഷീല്‍ഡ്‌ വാക്‌സിന്‍ സ്വാകാര്യ മാര്‍ക്കറ്റുകളില്‍ ഡോസിന്‌ 1000 രൂപ എന്ന നിരക്കില്‍ ലഭ്യമാക്കുമെന്ന്‌ നേരത്തെ സിറം ഇന്‍സ്റ്റ്യൂട്ട്‌ ഇന്ത്യന്‍ മേധാവി അദാര്‍ പൂനാവാല മാധ്യമങ്ങളെ അരിയിച്ചിരുന്നു.

ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 300 മില്യന്‍ ആളുകള്‍ക്ക്‌ വാക്‌സിന്‍ എത്തിക്കനാണ്‌ കേന്ദ്ര സര്‍്‌ക്കാര്‍ ലക്ഷ്യമിടുന്നത്‌. ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പോരാളികളായ പൊലീസ്‌ വിഭാഗം , 50 വയസിനു മുകളില്‍ പ്രായമായവര്‍ എന്നീ വിഭാഗങ്ങള്‍ക്കാകും ആദ്യഘട്ടത്തില്‍ വാക്‌സിനേഷന്‍ നല്‍കുക.

English summary
oxford vaccine will available Indian government 200 rupees per dose
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X