ഇന്ദ്രാണിയെ കണ്ടതിന്റെ തെളിവുകള്‍ ചിദംബരം നശിപ്പിച്ചു.... കോടതിയില്‍ സിബിഐ വാദം ഇങ്ങനെ
ദില്ലി: മുന്‍ ധനമന്ത്രി പി ചിദംബരത്തിനെതിരെ പുതിയ വാദവുമായി സിബിഐ. കേസില്‍ നിര്‍ണായക സാക്ഷിയായ ഇന്ദ്രാണി മുഖര്‍ജിയെ കണ്ടതിന്റ തെളിവുകള്‍ ചിദംബരം നശിപ്പിച്ചെന്ന് സിബിഐ പറഞ്ഞു. നേരത്തെ കേസില്‍ ആരോപണ വിധേയായിരുന്നു ഇന്ദ്രാണി. എന്നാല്‍ കേസില്‍ ചിദംബരത്തിനെതിരെ നിര്‍ണായക മൊഴി നല്‍കിയത് ഇന്ദ്രാണിയായിരുന്നു. എന്നാല്‍ സിബിഐയുടെ ഇപ്പോഴത്തെ ആരോപണം ഗുരുതരമാണ്.

ഐഎന്‍എക്സ് മീഡിയ കേസിലാണ് ചിദംബരം അന്വേഷണം നേരിടുന്നത്. ധനമന്ത്രി പദത്തില്‍ ഇരുന്ന് കൊണ്ട് അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് ചിദംബരത്തിനെതിരെയുള്ള കേസ്. ഐഎന്‍എക്സ് മീഡിയയില്‍ ഇന്ദ്രാണി മുഖര്‍ജി താല്പര്യം ഉണ്ടായിരുന്നുവെന്നായിരുന്നു ആരോപണം. ഇതിന് വേണ്ടിയാണ് ഇന്ദ്രാണിയും ചിദംബരവും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഇതില്‍ നിര്‍ണായക കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തെന്നാണഅ സിബിഐയുടെ വാദം.
അതേസമയം ചിദംബരം ഇന്ദ്രാണി മുഖര്‍ജിയെ കണ്ടതിന്റെ സന്ദര്‍ശക വിവരങ്ങള്‍ നഷ്ടപ്പെട്ടിരിക്കുകയാണെന്നും, അതിപ്പോള്‍ കാണാനില്ലാത്ത അവസ്ഥയിലാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ദില്ലി ഹൈക്കോടതിയില്‍ വ്യക്തമാക്കി. സന്ദര്‍ശക രജിസ്റ്റര്‍ നശിപ്പിക്കപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്ദതിയതെന്ന് മേത്ത കോടതിയെ അറിയിച്ചു.
കേസിലെ നിര്‍ണായക തെളിവുകള്‍ ഇതോടെ ഇല്ലാതായിരിക്കുകയാണ്. ചിദംബരത്തിന് ജാമ്യം കിട്ടുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഇത് പ്രതിഫലിക്കും. നേരത്തെ ചിദംബരത്തിന് വേണ്ടി വാദിച്ച കപില്‍ സിബല്‍ ഇന്ദ്രാണി മുഖര്‍ജിയും ചിദംബരവും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് തെളിവില്ലെന്ന് ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് തുഷാര്‍ മേത്ത ദില്ലി ഹൈക്കോടതിയില്‍ എത്തിയത്. എനിക്ക് ഇന്ദ്രാണി മുഖര്‍ജിയെ കണ്ടതായി ഓര്‍മയില്ല. നൂറ് കണക്കിന് ആളുകള്‍ ധനമന്ത്രിയെന്ന നിലയില്‍ എന്നെ കാണാനെത്തും. നിങ്ങള്‍ സന്ദര്‍ശക ഡയറി നോക്കിയാല്‍ മാത്രമേ അക്കാര്യം തിരിച്ചറിയൂ എന്നും ചിദംബരം കോടതിയെ അറിയിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications