എല്ലാവര്ക്കും നന്ദി, പക്ഷേ അതിന് നിങ്ങള്‍ മറുപടി നല്‍കണം, മോദി സര്‍ക്കാരിനെ പൊളിച്ചടുക്കി ചിദംബരം
ദില്ലി: ഐഎന്‍എക്സ് മീഡിയ കേസില്‍ ജയിലിലാണെങ്കില്‍ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരുടെ മുന്‍നിരയില്‍ തന്നെയാണ് പി ചിദംബരം. കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് മടങ്ങവേ ചിദംബരം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. വീണ്ടും അദ്ദേഹം ഇതേ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. താന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്കയിലാണെന്ന് ചിദംബരം പറഞ്ഞു.

സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ എന്തെങ്കിലും പ്ലാന്‍ ഉണ്ടോ എന്നായിരുന്നു ചിദംബരത്തിന്റെ ചോദ്യം. ദരിദ്രരാണ് ഏറ്റവും ബാധിക്കപ്പെട്ടവര്‍. കുറഞ്ഞ വരുമാനം, കുറഞ്ഞ തൊഴില്‍, കുറഞ്ഞ വ്യാപാരം, കുറഞ്ഞ നിക്ഷേപം തുടങ്ങിയ കാര്യങ്ങള്‍ പാവപ്പെട്ടവരെ മധ്യവര്‍ഗത്തെയും തകര്‍ത്തിരിക്കുകയാണ്. ഈ തകര്‍ച്ചയില്‍ നിന്നും പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള പദ്ധതി എവിടെയെന്ന് ചിദംബരം ട്വീറ്റ് ചെയ്തു.
നേരത്തെ ജയിലില്‍ നിന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ചിദംബരം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റെ കുടുംബമാണ് സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതെന്നായിരുന്നു ചിദംബരം പറഞ്ഞിരുന്നത്. സെപ്റ്റംബര്‍ മൂന്നിന് കോടതിയില്‍ വാദം കഴിഞ്ഞ് പുറത്തേക്ക് പോകവേ മാധ്യമപ്രവര്‍ത്തകരോട് നിങ്ങള്‍ക്ക് അഞ്ച് ശതമാനം എന്താണെന്ന് അറിയുമോ എന്ന ചോദ്യവും വൈറലായിരുന്നു. ജിഡിപി നിരക്ക് ചൂണ്ടിക്കാട്ടിയായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.
Recommended Video
രാജ്യത്തിന്റെ ജിഡിപി നിരക്ക് ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ച്ചയിലേക്ക് പോയിരുന്നു. തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ചിദംബരം രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. വാഹന വിപണിയില്‍ വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് നിരവധി പേരെ കമ്പനികള്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് ധനമന്ത്രി നിര്‍ലാ സീതാരാമന് ആവര്‍ത്തിച്ച് പറഞ്ഞിരിക്കുന്നത്.
I have asked my family to tweet on my behalf the following :-
— P. Chidambaram (@PChidambaram_IN) September 11, 2019
Thank you all for your support. I must say I am amazed by the capacity of the poor (who I have had the chance to meet and interact with over the last few days) to distinguish between justice and injustice.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications