Get Updates
Get notified of breaking news, exclusive insights, and must-see stories!

പി ചിദംബരം തീഹാര്‍ ജയിലിലേക്ക്.... 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി, സിബിഐ വാദം അംഗീകരിച്ച് കോടതി!!

ദില്ലി: മുന്‍ ധനമന്ത്രി പി ചിദംബരത്തിന് വീണ്ടും തിരിച്ചടി. ചിദംബരത്തെ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഇതോടെ 14 ദിവസം അദ്ദേഹം തീഹാര്‍ ജയിലില്‍ കഴിയേണ്ടി വരും. സെപ്റ്റംബര്‍ 19 വരെ അദ്ദേഹം ജയിലില്‍ കഴിയേണ്ടി വരും. സിബിഐ ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന് പ്രത്യേക കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി ചിദംബരത്തെ റിമാന്‍ഡ് ചെയ്തത്.

1

നേരത്തെ ജാമ്യമില്ലാ വാറന്റിനെതിരെയുള്ള ഹര്‍ജി പിന്‍വലിക്കാന്‍ ചിദംബരം തീരുമാനിച്ചിരുന്നു. സിബിഐ കസ്റ്റഡിയില്‍ വിടരുതെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. അഞ്ച് ഘട്ടങ്ങളായി നടന്ന വിചാരണയ്‌ക്കൊടുവിലാണ് കോടതി ചിദംബരത്തെ റിമാന്‍ഡ് ചെയ്തത്. 15 ദിവസത്തെ സിബിഐ കസ്റ്റഡിക്ക് ശേഷമാണ് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്യുന്നത്. നേരത്തെ സെപ്റ്റംബര്‍ അഞ്ച് വരെ സിബിഐ കസ്റ്റഡിയില്‍ തുടരാനായിരുന്നു കോടതി നിര്‍ദേശിച്ചത്.

അതേസമയം ചിദംബരത്തിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ ജുഡീഷ്യല്‍ കസ്റ്റഡിക്കെതിരെ ശക്തമായിട്ടാണ് വാദിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായി തയ്യാറായിരിക്കുകയാണെന്ന് സിബല്‍ പറഞ്ഞു. ചിദംബരത്തിന് പ്രത്യേക സെല്‍ വേണമെന്ന് സിബല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കോട്ട്, ആധുനിക രീതിയിലുള്ള ബാത്ത് റൂം, മരുന്നുകള്‍ എന്നിവ ജയിലില്‍ ലഭ്യമാക്കണമെന്നും കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.

ഞാന്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ പോകാന്‍ തയ്യാറാണ്. അവര്‍ സമ്മതിക്കുകയാണെങ്കില്‍ അതാണ് സൗകര്യം. പക്ഷേ എന്തിനാണ് ജുഡീഷ്യല്‍ കസ്റ്റഡി. ഞാന്‍ കീഴടങ്ങിയാല്‍, എന്‍ഫോഴ്‌സ്‌മെന്റിന് എന്നെ കസ്റ്റഡിയിലെടുക്കാം. അതില്‍ എനിക്ക് പ്രശ്‌നമില്ലെന്നും ചിദംബരം പറഞ്ഞു. അതേസമയം ചിദംബരം വളരെ സ്വാധീനമുള്ള നേതാവാണ്. അതുകൊണ്ട് അദ്ദേഹത്തെ കസ്റ്റഡിയില്‍ വിടണമെന്നും സിബിഐ ശക്തമായി വാദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+