Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിജെപി അതിശക്തം, ഇന്ത്യ സഖ്യത്തിന്റെ ഭാവി ശോഭനമല്ല'; ചിദംബരത്തിന്റെ വാക്കുകൾ ഏറ്റെടുത്ത് ഭരണകക്ഷി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്റെ ഭാവിയിൽ സംശയം പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. സൽമാൻ ഖുർഷിദും മൃത്യുഞ്ജയ് സിംഗ് യാദവും ചേർന്ന് എഴുതിയ "കണ്ടസ്‌റ്റിങ് ഡെമോക്രാറ്റിക് ഡെഫിസിറ്റ്" എന്ന പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് പ്രതിപക്ഷ സഖ്യത്തിന്റെ നിലനിൽപ്പിനെ കുറിച്ചും ഭാവിയെ കുറിച്ചുമുള്ള ആശങ്കകൾ പങ്കുവച്ചത്. എന്നാൽ ബിജെപി അതിശക്തമാണെന്ന് അദ്ദേഹം പുകഴ്ത്തുകയും ചെയ്‌തു.

2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ചിദംബരം തന്റെ പ്രതികരണം അറിയിച്ചത്. ഇതിന് പിന്നാലെ ഭരണകക്ഷിയും ബിജെപി നേതാക്കളും ഇക്കാര്യം ഏറ്റെടുത്തിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായികൾക്ക് പോലും പ്രതിപക്ഷ സഖ്യത്തിന്റെ ഭാവി എന്തായിരിക്കും എന്നറിയാമെന്നാണ് ബിജെപി ചൂണ്ടിക്കാണിക്കുന്നത്.

chidambaramissues

'മൃത്യുഞ്ജയ് സിംഗ് യാദവ് പറഞ്ഞതുപോലെ ഇന്ത്യ സഖ്യത്തിന്റെ ഭാവി അത്ര ശോഭനമല്ല. സഖ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് തോന്നുന്നു, പക്ഷേ എനിക്ക് ഉറപ്പില്ല. ഇന്ത്യാ സഖ്യത്തിനായുള്ളചർച്ചാ സംഘത്തിൽ സൽമാൻ ഖുർഷിദ് ഉൾപ്പെട്ടതിനാൽ അദ്ദേഹത്തിന് മാത്രമേ ഉത്തരം നൽകാൻ കഴിയൂ. സഖ്യം പൂർണമായും നിലനിൽക്കുകയാണെങ്കിൽ, ഞാൻ വളരെ സന്തോഷിക്കും. പക്ഷേ, അത് തകർന്നുവെന്നാണ് തോന്നുന്നത്' അദ്ദേഹം ചടങ്ങിൽ പറഞ്ഞു.

എല്ലാ മേഖലകളിലും പോരാടേണ്ട ഒരു അതിശക്തമായ സംവിധാനത്തോടാണ് ഇന്ത്യ സഖ്യം മല്ലിടുന്നതെന്നും മുൻ കേന്ദ്ര ധനമന്ത്രി പറഞ്ഞു. ബിജെപിയെ സൂചിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. എല്ലായിടത്തും സ്വാധീനമുള്ള, പലതും പിടിച്ചടക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള കരുത്തുറ്റ സംഘമാണ് ബിജെപിയുടേത് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

'എന്റെ അനുഭവത്തിലും ചരിത്ര വായനയിലും ബിജെപിയെപ്പോലെ ഇത്ര ശക്തമായി സംഘടിതമായ ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടായിട്ടില്ല. അത് വെറുമൊരു രാഷ്ട്രീയ പാർട്ടിയല്ല. ഒരു യന്ത്രത്തിന് പിന്നിലുള്ള ഒരു യന്ത്രമാണിത്, രണ്ട് സംവിധാനങ്ങളെയും ഇന്ത്യയിലെ എല്ലാ യന്ത്രങ്ങളെയും നിയന്ത്രിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ മുതൽ രാജ്യത്തെ ഏറ്റവും താഴ്ന്ന പോലീസ് സ്‌റ്റേഷൻ വരെ, അവർക്ക് നിയന്ത്രിക്കാനും ചിലപ്പോൾ പിടിച്ചെടുക്കാനും കഴിയും' അദ്ദേഹം സൂചിപ്പിച്ചു.

എന്നാൽ ചിദംബരത്തിന്റെ പ്രസ്‌താവന ഏറ്റെടുത്തിരിക്കുകയാണ് ബിജെപി നേതാക്കൾ. 'കോൺഗ്രസ് നേതാവ് പി ചിദംബരം പ്രവചിക്കുന്നു- ഭാവിയിൽ പ്രതിപക്ഷം നിലനിൽക്കില്ല, ബിജെപി ഒരു ശക്തമായ സംവിധാനമാണ്' ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരി ചൂണ്ടിക്കാട്ടി. കേരള ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ഇതിനോട് പ്രതികരിച്ചു.

"അഴിമതിയോടുള്ള സ്നേഹം" കൊണ്ട് മാത്രം ഒത്തുചേർന്ന കൂട്ടായ്‌മ എന്നാണ് ഇന്ത്യ സഖ്യത്തെ രാജീവ് ചന്ദ്രശേഖർ വിശേഷിപ്പിച്ചത്. ചിദംബരത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ ഉൾപ്പെടെ ബിജെപി ഹാൻഡിലുകൾ വ്യാപകമായി പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ കോൺഗ്രസോ ചിദംബരമോ ഇതുവരെ പ്രതികരിക്കാനോ മറുപടി നൽകാനോ തയ്യാറായിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+