Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിയായ ഭർത്താവിൽ നിന്നും വധഭീഷണി; മോദിക്കും യോഗിക്കും യുവതിയുടെ കത്ത്

ലഖ്‌നൗ: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും യുവതിയുടെ കത്ത്. ഉത്തര്‍പ്രദേശിലെ മന്ത്രി ബാബു റാം നിഷാദിന്റെ ഭാര്യയാണ് കത്തയച്ചത്. ഭര്‍ത്താവ് നിഷാദ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി യുവതി കത്തില്‍ ആരോപിക്കുന്നു. ഭാര്യ പണം വാരികോരി ചെലവഴിക്കുന്നുവെന്ന് കാണിച്ച് മന്ത്രി വിവാഹമോചനം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയ പശ്ചാത്തലത്തിലാണ് യുവതിയുടെ ആരോപണം.

കള്ളപ്പണ കേസ് ; ഞാൻ വരാമെന്ന് ശരദ് പവാർ; ഇപ്പോൾ വേണ്ടെന്ന് എൻഫോഴ്സ്മെന്റ്, മുംബൈയില്‍ നിരോധനാജ്ഞ
ഭര്‍ത്താവ് തന്നെ തല്ലുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി എഎന്‍ഐയോട് സംസാരിച്ച നീതു നിഷാദ് പറഞ്ഞു. തോക്കുപയോഗിച്ച് വെടിവെക്കുമെന്ന് പോലും ഭീഷണിപ്പെടുത്തി. അദ്ദേഹം ഒരു മന്ത്രിയാണ്, എന്നിട്ടും ഇതുപോലെ പെരുമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തെഴുതിയിട്ടുണ്ട്. എനിക്കെതിരായ എല്ലാ ആരോപണങ്ങള്‍ക്കും കോടതിയില്‍ മറുപടി നല്‍കുമെന്നും നീതു കൂട്ടിച്ചേര്‍ത്തു. തന്റെ ഭര്‍ത്താവിനെതിരെ നിരവധി തവണ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും യുവതി വ്യക്തമാക്കി.

 baburamwife

പോലീസ് ഉദ്യോഗസ്ഥര്‍ എന്റെ ഭര്‍ത്താവിന്റെ ഭാഗത്തായിരുന്നു. ഇക്കാര്യം ഭര്‍ത്താവുമായി വ്യക്തിപരമായി പരിഹരിക്കാമെന്ന് അവരോട് ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. എന്നിട്ടും ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചതായി യുവതി പറയുന്നു. ഫേസ്ബുക്കിലെ നിരവധി പോസ്റ്റുകളിലും നീതു തന്റെ ദുരവസ്ഥ വിവരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+