പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; അജിത് കുമാറിനും ബാലയ്യക്കും പത്മഭൂഷൺ, ആർ അശ്വിന് പത്മശ്രീ
ന്യൂഡൽഹി: ഇത്തവണത്തെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നടൻമാരായ അജിത് കുമാർ, നന്ദമുരി ബാലകൃഷ്‌ണ, നാടോടി ഗായിക ശാരദാ സിൻഹ, എംടി വാസുദേവൻ നായർ, ഹോക്കി താരം പി ആർ ശ്രീജേഷ് എന്നിവരടക്കം 139 പേർക്കാണ് 76-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങൾ ലഭിച്ചിരിക്കുന്നത്.
തമിഴ് നടൻ അജിത് കുമാർ, തെലുങ്ക് താരം നന്ദമുരി ബാലകൃഷ്‌ണ, കന്നഡ നടൻ അനന്ത് നാഗ് എന്നിവർക്ക് ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകിയാണ് ആദരിച്ചത്. ഇവർക്ക് പുറമെ പിആർ ശ്രീജേഷ്, നടി ശോഭന തുടങ്ങിയ ഒരുപിടി ആളുകൾക്ക് കൂടി പത്മഭൂഷൺ ലഭിച്ചിട്ടുണ്ട്.

ക്രിക്കറ്റ് താരം ആർ അശ്വിൻ, ഫുട്‍ബോൾ ഇതിഹാസം ഐഎം വിജയൻ, ഗായകൻ ആർജിത് സിംഗ് എന്നിവർ ഉൾപ്പെടെയുള്ളവർ പത്മശ്രീ പുരസ്‌കാരത്തിനും അർഹമായിരുന്നു. ആകെ 139 പേർക്കാണ് പുരസ്‌കാരം നൽകിയത്. അതിൽ 7 പത്മവിഭൂഷൺ, 19 പത്മഭൂഷൺ, 113 പത്മശ്രീ പുരസ്‌കാരങ്ങൾ എന്നിവയാണ് ഉൾപ്പെടുന്നത്.
ഇതിന് പുറമേ പ്രശസ്‌ത സാമ്പത്തിക വിദഗ്‌ധൻ ബിബേക് ദെബ്രോയ്, ചലച്ചിത്ര നിർമ്മാതാവ് ശേഖർ കപൂർ എന്നിവരാണ് പത്മ പുരസ്‌കാരങ്ങൾ ലഭിക്കുന്ന മറ്റ് ചില പ്രമുഖർ.സിനിമാ രംഗത്ത് നിന്ന് പുരസ്‌കാരം നേടിയവരിൽ അജിത് കുമാറിനും ബാലയ്യക്കും തന്നെയാണ് പത്ഭൂഷൺ ലഭിച്ചിട്ടുള്ളത്. സുസുക്കി സ്ഥാപകൻ ഒസാമു സുസുക്കിയ്ക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിക്കും.
നേരത്തെ പത്മശ്രീ പുരസ്‌കാരം നേടിയവരുടെ ആദ്യ പട്ടിക പുറത്തിറക്കിയിരുന്നു. 100 വയസ് പ്രായമുള്ള സ്വാതന്ത്ര്യസമര സേനാനി, ഒരു സാധാരണ പഴ കർഷകൻ, ഒരു പാരാളിമ്പ്യൻ തുടങ്ങി വാഴ്ത്തപ്പെടാത്ത ഒട്ടേറെ പ്രതിഭാശാലികളുടെ പേരുകൾ ഉൾപ്പെടുന്നതാണ് ആദ്യ പട്ടിക.
തമിഴ്‌നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, പാരാ അത്‌ലറ്റ് യ ഹര്‍വീന്ദ്രര്‍ സിംഗ്, കുവൈത്തിലെ ആദ്യ യോഗ സ്‌റ്റുഡിയോ സ്ഥാപക ഷെയ്ഖ് എജെ അല്‍ സഭാഹാ, നടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവരുടെ പേരുകളാണ് ആദ്യ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പോർച്ചുഗീസ് ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിനായി 1955ൽ വനമേഖലയിൽ 'വോസ് ദ ലിബർഡേഡ്' (സ്വാതന്ത്ര്യത്തിന്റെ ശബ്‌ദം) എന്ന പേരിൽ ഒരു ഭൂഗർഭ റേഡിയോ സ്‌റ്റേഷൻ സ്ഥാപിച്ച, ഗോവയുടെ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന വ്യക്തിയായ ലിബിയ ലോബോ സർദേശായിക്കും പത്മശ്രീ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
സെർവിക്കൽ ക്യാൻസർ കണ്ടെത്തുന്നതിലും പ്രതിരോധിക്കുന്നതിലും വിദഗ്‌ധയായ ഡൽഹി ആസ്ഥാനമായുള്ള ഗൈനക്കോളജിസ്‌റ്റ് നീർജ ഭട്‌ലയും പത്മശ്രീ പുരസ്‌കാരത്തിന് അർഹയായിട്ടുണ്ട്. സാമൂഹിക പ്രവർത്തകനായ ഭീം സിംഗ് ഭാവേഷ്, ദക്ഷിണേന്ത്യൻ ക്ലാസിക്കൽ താളവാദ്യമായ തവിൽ വിദഗ്‌ധനായ പി ദച്ചനാമൂർത്തിയും ഇതിൽ ഉൾപ്പെടുന്നു.












Click it and Unblock the Notifications