പത്മ പുരസ്താകങ്ങൾ വിതരണം ചെയ്തു; ജെയ്റ്റ്‌ലിക്കും സുഷമയ്ക്കും മരണാനന്തര പത്മവിഭൂഷണ്‍ ബഹുമതി
ദില്ലി; മുൻ ധനമന്ത്രിയും ബി ജെ പി നേതാവുമായ അരുൺ ജെയ്റ്റ്‌ലി, മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവർ ഉൾപ്പെടെ 117 പേർക്ക് പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു. സുഷമ, സ്വരാജിനും അരുൺ ജയ്റ്റിലിക്കും മരണാനന്തര ബഹുമതിയായാണ് പത്മവിഭൂഷൺ പ്രഖ്യാപിച്ചത്. രാഷ്ട്രപതിയിൽ നിന്നും ഇരുവരുടേയും കുടുംബാംഗങ്ങളാണ് പുരസ്കാരം സ്വീകരിച്ചത്.
ബോളിവുഡ് താരം കങ്കണ റണാവത്ത്, ഗായകൻ അദ്‌നാൻ സാമി, ബാഡ്മിന്റൺ താരം പി വി സിന്ധു എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ എന്നിവരും പങ്കെടുത്തു.

ഈ വർഷം 119 പത്മ പുരസ്‌കാരങ്ങളാണ് രാഷ്ട്രപതി സമ്മാനിച്ചത്. ഏഴ് പത്മവിഭൂഷൺ, 10 പത്മഭൂഷൺ, 102 പത്മശ്രീ പുരസ്‌കാരങ്ങൾ അടങ്ങുന്നതാണ് പട്ടിക. അവാർഡ് നേടിയവരിൽ ഇരുപത്തിയൊമ്പത് പേർ സ്ത്രീകളും 16 പേർക്ക് മരണാനന്തര ബഹുമതിനൽകിയത്.ഒരു ഭിന്നലിംഗ വ്യക്തിക്കും ഇത്തവണ പത്മ ബഹുമതി നൽകി.
'ഇത് കൊറിയൻ രാജകുമാരി';മഞ്ജു വാര്യരുടെ പുതിയ ലുക്കും വൻ വൈറൽ..'മധുരപ്രതികാരം എന്ന് കേട്ടിട്ടേയുള്ളൂ'












Click it and Unblock the Notifications