കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം രണ്ടായി വിഭജിച്ചു, ഇങ്ങനെ പോയാല്‍ പാകിസ്ഥാന്‍ കഷ്ണങ്ങളാകും: രാജ്‌നാഥ് സിംഗിന്‍റെ മുന്നറിയിപ്പ്

പാകിസ്ഥാന് രാജ്നാഥ് സിംഗിന്‍റെമുന്നറിയിപ്പ്. മതത്തിന്‍റെ പേരില്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നത് വിലപ്പോവില്ലെന്ന് സിംഗ് വ്യക്തമാക്കി. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി.

  • By Gowthamy
Google Oneindia Malayalam News

ശ്രീനഗര്‍ : തീവ്രവാദത്തിനെതിരെ പാകിസ്ഥാന് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. മതത്തിന്റെ പേരു പറഞ്ഞ് ഇന്ത്യയെ വിഭജിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്ന് രാജ്നാഥ് സിംഗ് ആരോപിച്ചു. പാകിസ്ഥാന്‍റെ ലക്ഷ്യം വിലപ്പോവില്ലെന്നും അദ്ദേഹം.

തീവ്രവാദം പ്രോത്സാഹിപ്പിച്ചു കൊണ്ട് പാക്കിസ്ഥാന്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്തുവാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിലെ കത്വയില്‍ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 രാജ്നാഥ് സിംഗ് പറയുന്നു

രാജ്നാഥ് സിംഗ് പറയുന്നു

1971ല്‍ പാക്കിസ്ഥാന്‍ രണ്ടായി വിഭജിച്ചു. അതിര്‍ത്തി കടന്നുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കാനാണ് ഇനിയും ശ്രമിക്കുന്നതെങ്കില്‍ പാകിസ്ഥാന്‍ പത്ത് കഷ്ണങ്ങളാകുമെന്നും രാജ്നാഥ് സിംഗ് മുന്നറിയിപ്പ് നല്‍കുന്നു.

 പാക് ശ്രമങ്ങള്‍ വിലപ്പോവില്ല

പാക് ശ്രമങ്ങള്‍ വിലപ്പോവില്ല

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള പാക് തന്ത്രങ്ങള്‍ വിലപ്പോവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഭീകരവാദത്തിനെതിരെ

ഭീകരവാദത്തിനെതിരെ

ഭീകരവാദം തടയുന്നതിന് പാക്കിസ്ഥാന് എന്തു സഹായം നല്‍കാനും ഇന്ത്യ തയ്യാറാണെന്ന് രാജ്നാഥ് സിംഗ് അറിയിച്ചു. ഭീകരവാദം ഭീരുക്കളുടെ ആയുധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ തീവ്രവാദത്തിനെതിര്

ഇന്ത്യ തീവ്രവാദത്തിനെതിര്

ഐസിസ് ഭീകരര്‍ക്ക് ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ കഴിയില്ലെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി. നിരവധി യുവാക്കള്‍ ഐസിസില്‍ ചേരുന്നതായി വിവരം ലഭിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഒരിക്കലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം.

 സര്‍ക്കാര്‍ അനുവദിക്കില്ല

സര്‍ക്കാര്‍ അനുവദിക്കില്ല

രാജ്യത്തിന്റെ അഭിമാനം ആരുടെ മുന്നിലും അടിയറവ് വയ്ക്കുന്നതിന് സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് രാജ്നാഥ് സിംഗ് പറയുന്നു. സമാധാനത്തോടെ ജീവിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ പാകിസ്ഥാന്‍ ഒളിയുദ്ധം നടത്തുകയാണെന്നും അദ്ദേഹം.

പാകിസ്ഥാന്‍ ആക്രമിക്കുന്നു

പാകിസ്ഥാന്‍ ആക്രമിക്കുന്നു

ഇന്ത്യയിലെ എല്ലാപ്രധാനമന്ത്രിമാരും പാകിസ്ഥാനുമായി നല്ല ബന്ധത്തിനാണ് ശ്രമിച്ചിരുന്നതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. എന്നാല്‍ സമാധാനത്തിന്റെ ഭാഷ പാകിസ്ഥാന് അറിയില്ലെന്നും അതു കൊണ്ട് തന്നെ സ്വാതന്ത്ര്യത്തിനു ശേഷം പാകിസ്ഥാന്‍ ഇന്ത്യയെ നാല് തവണ ആക്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്പോഴൊക്കെ നമ്മുടെ ജവാന്മാര്‍ തക്കതായ മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം.

English summary
Home Minister Rajnath Singh on Sunday accused Pakistan of "conspiring" to divide India on religious lines but said it will not succeed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X