Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃത്‌സറിലെ സുവർണക്ഷേത്രവും പാകിസ്ഥാൻ ലക്ഷ്യമിട്ടു; ഇന്ത്യൻ സൈന്യത്തിന്റെ കരുത്തിന് മുന്നിൽ അടിപതറി

ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിന് മറുപടിയായി പാകിസ്ഥാൻ പഞ്ചാബ് അമൃത്‌സറിലെ സുവർണ ക്ഷേത്രം ഉൾപ്പെടെ ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നതായി വ്യക്തമാക്കി സൈനിക വൃത്തങ്ങൾ. സുവർണ ക്ഷേത്രം ലക്ഷ്യമിട്ട് പാകിസ്ഥാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് സൈന്യം അവകാശപ്പെടുന്നത്. എന്നാൽ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഇതിനെ കൃത്യമായി തടഞ്ഞെന്നും സൈന്യം അറിയിച്ചു.

സുവർണ ക്ഷേത്രം ലക്ഷ്യമിട്ടുള്ള എല്ലാ ഡ്രോണുകളും മിസൈലുകളും ആർമി എയർ ഡിഫൻസ് ഗണ്ണർമാർ വെടിവച്ചിട്ടതായി 15-ാം ഇൻഫൻട്രി ഡിവിഷന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് (ജിഒസി) മേജർ ജനറൽ കാർത്തിക് സി ശേഷാദ്രിയാണ് വെളിപ്പെടുത്തിയത്. സുവർണ ക്ഷേത്രം പോലെയുള്ള ആരാധനാലയങ്ങളും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്ന പാകിസ്ഥാന്റെ നീക്കം മുൻകൂട്ടി കണ്ടിരുന്നതായും മേജർ ജനറൽ ശേഷാദ്രി പറഞ്ഞു.

indiagoldentemplemilitary

'പാക് സൈന്യത്തിന് നിയമാനുസൃതമായ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് അറിയാമായിരുന്നതിനാൽ, അവർ ഇന്ത്യൻ സൈനിക സ്ഥാപനങ്ങളെയും മതപരമായ സ്ഥലങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യം വയ്ക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഇവയിൽ, സുവർണ ക്ഷേത്രമാണ് ഏറ്റവും പ്രധാനപ്പെട്ടത്. സുവർണ ക്ഷേത്രത്തിന് സമഗ്രമായ വ്യോമ പ്രതിരോധ ശേഷി നൽകുന്നതിനായി ഞങ്ങൾ കൂടുതൽ ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ സമാഹരിച്ചിരുന്നു' അദ്ദേഹം പറഞ്ഞു.

മെയ് 8ന് പാകിസ്ഥാൻ ആളില്ലാ വ്യോമായുധങ്ങൾ, പ്രധാനമായും ഡ്രോണുകൾ, ദീർഘദൂര മിസൈലുകൾ എന്നിവ ഉപയോഗിച്ച് വൻ വ്യോമാക്രമണം നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഇത് മുൻകൂട്ടി കണ്ടതിനാൽ ഞങ്ങൾ പൂർണമായും തയ്യാറായിരുന്നു, ഞങ്ങളുടെ ധീരരും ജാഗ്രതയുള്ളവരുമായ സൈനിക വ്യോമ പ്രതിരോധ ഗണ്ണർമാർ പാകിസ്ഥാൻ സൈന്യത്തിന്റെ പദ്ധതികളെ പരാജയപ്പെടുത്തി, സുവർണ ക്ഷേത്രം ലക്ഷ്യമിട്ടുള്ള എല്ലാ ഡ്രോണുകളും മിസൈലുകളും വെടിവച്ചുവീഴ്ത്തി' അദ്ദേഹം പറയുന്നു.

സുവർണ ക്ഷേത്രത്തിന് ഒരു പോറൽ പോലും വീഴാൻ അനുവദിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആകാശ് മിസൈൽ സംവിധാനം, എൽ-70 എയർ ഡിഫൻസ് ഗൺസ് എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അമൃത്‌സറിലെ സുവർണ ക്ഷേത്രത്തെയും പഞ്ചാബിലെ വിവിധ നഗരങ്ങളെയും പാകിസ്ഥാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് എങ്ങനെ രക്ഷിച്ചുവെന്ന് വ്യക്തമാക്കുന്ന വീഡിയോയും സൈന്യം പങ്കുവച്ചിട്ടുണ്ട്.

ഓപ്പറേഷൻ സിന്ദൂറിനിടെ സായുധ സേന പാകിസ്ഥാനിലെ പല സ്ഥലങ്ങളെയും തികച്ചും കൃത്യതയോടെ ലക്ഷ്യം വച്ചതായും തീവ്രവാദ സംഘടനകളുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മുറിദ്കെ, ബഹവൽപൂർ തുടങ്ങിയ പ്രദേശങ്ങൾ ആക്രമിച്ചതായും മേജർ ജനറൽ വ്യക്തമാക്കി. ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെ, പാകിസ്ഥാൻ സൈനികരെയോ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയോ മനഃപൂർവ്വം ലക്ഷ്യം വച്ചിട്ടില്ലെന്ന് പ്രസ്‌താവന ഇറക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തങ്ങളുടെ മികവ് ലോകത്തിന് മുന്നിൽ തെളിയിച്ചപ്പോൾ, പ്രകോപിതരായ പാകിസ്ഥാൻ നിരവധി ഇന്ത്യൻ നഗരങ്ങളിൽ മിസൈലുകളും ഡ്രോണുകളും വർഷിക്കുവാൻ ശ്രമം നടത്തിയെങ്കിലും, അവയെല്ലാം വിജയകരമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇന്ത്യൻ സൈന്യത്തിന് കുറഞ്ഞ നാശനഷ്‌ടങ്ങൾ മാത്രമേ അവർക്ക് സൃഷ്ട്ടിക്കാൻ കഴിഞ്ഞുള്ളു.

ഏപ്രിൽ 22ന് ജമ്മു കശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പാകിസ്ഥാൻ ബന്ധമുള്ള തീവ്രവാദികൾ 26 പേരുടെ ജീവനെടുത്തിരുന്നു. അതിൽ ഒരാൾ നേപ്പാളി പൗരനായിരുന്നു. ബൈസരൻ താഴ്വരയിൽ കാഴ്‌ചകൾ ആസ്വദിക്കാനെത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ യാതൊരു പ്രകോപനവുമില്ലാതെ നിറയൊഴിച്ചത്.

Take a Poll

ഇതിൽ പാകിസ്ഥാൻ പങ്ക് കണ്ടെത്തിയതോടെയാണ് ഇന്ത്യ തിരിച്ചടിക്കാൻ തീരുമാനിച്ചത്. അങ്ങനെയാണ് പതിനാല് ദിവസങ്ങൾക്ക് ശേഷം ഇന്ത്യയുടെ ഭാഗത്ത് നിന്ന് പാകിസ്ഥാനിലയും പാക് അധീന കാശ്‌മീരിലെയും ഭീകരവാദികളുടെ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്. ഇത് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലാണ് അറിയപ്പെട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+