നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം; ഫലപ്രദമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിയതായി ഇന്ത്യൻ സൈന്യം. ഒരു കുഴിബോംബ് സ്‌ഫോടനത്തിന് പിന്നാലെയാണ് പാക് സൈന്യം വെടിയുതിർത്തതെന്ന് ഇന്ത്യൻ സൈന്യത്തിന്റെ വക്താവ് അറിയിച്ചു. ഇതിനോട് കൃത്യമായ രീതിയിൽ ഇന്ത്യൻ സൈന്യം പ്രതികരിച്ചുവെന്നാണ് വക്താവ് അറിയിച്ചത്. ഏപ്രിൽ ഒന്നിനാണ് സംഭവം നടന്നത്.
നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും എങ്കിലും മേഖല ഒന്നാകെ നിരീക്ഷണത്തിലാണെന്നും സൈന്യം അറിയിച്ചു. പാകിസ്ഥാൻ സൈന്യം നിയന്ത്രണരേഖയിൽ പട്രോളിംഗ് നടത്തുന്നതിനിടെ കൃഷ്‌ണ ഘാട്ടി സെക്‌ടറിൽ ഒരു മൈൻ സ്ഫോടനം ഉണ്ടായി. തുടർന്ന് പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തുകയായിരുന്നു. ഇത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണ്; സൈന്യം പുതുക്കിയ പ്രസ്‌താവനയിൽ അറിയിച്ചു.

നിയന്ത്രണ രേഖയിൽ സമാധാനം നിലനിർത്തുന്നതിന് ഇരു രാജ്യങ്ങളുടെയും സൈനിക പ്രവർത്തനങ്ങളുടെ ഡയറക്‌ടർ ജനറൽമാർ തമ്മിൽ 2021-ൽ ഉണ്ടാക്കിയ ധാരണയുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം ഇന്ത്യൻ സൈന്യം വീണ്ടും ആവർത്തിച്ചു. നേരത്തെ പങ്കുവച്ച പ്രസ്‌താവനയിൽ പാക് സൈന്യം നിയന്ത്രരേഖ കടന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ചുവെന്നാണ് പറഞ്ഞിരുന്നത്.
എന്നാൽ പുതുക്കിയ പ്രസ്‌താവനയിൽ നിന്ന് ഇത് ഒഴിവാക്കിയിട്ടുണ്ട്. നുഴഞ്ഞുകയറ്റത്തെ കുറിച്ച് പരാമർശിക്കുന്ന ഭാഗം ഒഴിവാക്കിയെങ്കിലും മേഖലയിൽ മൈൻ സ്ഫോടനം ഉണ്ടായ കാര്യം സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ നുഴഞ്ഞുകയറ്റം നടന്നോ ഇല്ലയോ എന്ന കാര്യത്തിൽ പുതിയ പ്രസ്‌താവന വ്യക്തത നൽകിയിട്ടില്ല.
ഇന്നലെ ഉച്ചയോടെ കൃഷ്‌ണ ഘാട്ടി സെക്‌ടറിലെ നാംഗി തിക്രി പ്രദേശത്താണ് സംഭവം നടന്നതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. പാകിസ്ഥാൻ ഭാഗത്തുനിന്ന് തീവ്രവാദികളാന്ന് കരുതുന്ന ചിലർ ഐഇഡികൾ സ്ഥാപിക്കുന്നതിനായി നിയന്ത്രണരേഖ കടന്നതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്. ഇതോടെയാണ് കുഴിബോംബ് സ്ഫോടനം ഉണ്ടായതെന്നാണ് സൂചന.
അതിർത്തി കടക്കുന്നതിനിടെ അവരിൽ ഒരാൾ ഒരു കുഴിബോംബിന് മുകളിലൂടെ ചവിട്ടിയതോടെ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമായത്. തുടർന്ന് രണ്ട് സ്ഫോടനങ്ങൾ കൂടി ഉണ്ടായതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരുടെ കൈവശം ഉണ്ടായിരുന്ന ഐഇഡികളും പൊട്ടിത്തെറിച്ചിരിക്കാമെന്നും, ഇത് അവരിൽ ചിലർക്ക് ജീവഹാനി വരുത്തിയിരിക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, നിയന്ത്രണ രേഖയിലെ സ്ഫോടനങ്ങളിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യത്തിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. മേഖലയിലെ തീവ്രവാദികൾ ഉൾപ്പെടെയുള്ള ശത്രുക്കളുടെ നുഴഞ്ഞുകയറ്റം തടയാൻ, ഇന്ത്യൻ സൈന്യം അതിർത്തിയുടെ വിവിധ ഭാഗങ്ങളിൽ കുഴിബോംബുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയിലൊന്നാണ് പൊട്ടിത്തെറിച്ചത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications