Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാവൂദിനെയും സലാഹുദ്ദീനെയും ഇന്ത്യക്ക് കൈമാറിക്കൊണ്ട് തീവ്രവാദത്തിനെതിരായ നിലപാട് പാകിസ്താന് തെളിയിക്കാം

തീവ്രവാദത്തിനെതിരെ ഇസ്ലാമാബാദ് ഇതുവരെയെടുത്ത പ്രവൃത്തികളെല്ലാം വൃഥാവിലായ സാഹചര്യത്തില്‍ സ്വന്തം മണ്ണില്‍ നിന്നും ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരന്‍മാരായ ദാവൂദ് ഇബ്രാഹിമിനെയും സയ്യിദ്ദ് സലാഹുദ്ദീനെയും കൈമാറിക്കൊണ്ട് തീവ്രവാദത്തിനെതിരായ നിലപാട് പാകിസ്താന് വ്യക്തമാക്കാനുള്ള അവസരമാണ് ഇത്.

വരുന്നവനും പോകുന്നവനൊക്കെ സീറ്റ്.... അസമില്‍ ബിജെപി എംപി പാര്‍ട്ടി വിട്ടു....പൊട്ടിത്തെറി!!

അതേസമയം, ഇസ്ലാമിക് സ്റ്റേറ്റിനെയും അല്‍ഖ്വയ്ദയെയും പോലെ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിനെയും ആഗോള ഭീകരനായി യുഎന്‍ പ്രഖ്യാപിക്കണമെന്ന ആവശ്യത്തിനെതിരായ പ്രതിസന്ധികള്‍ നേരിടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവ ഇന്ത്യയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ചൈനയാണ് എതിരഭിപ്രായവുമായി രംഗത്തുള്ളത്.

Dawood Ibrahim

ഫെബ്രുവരിയില്‍ ജെയ്‌ഷെ ഇ തീവ്രവാദികള്‍ നടത്തിയ പുല്‍വാമ ചാവേര്‍ ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ ആഗോള സമ്മര്‍ദത്തെ പാക്കിസ്ഥാന്‍ എങ്ങനെ പ്രതിരോധിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ഈ അവസരത്തില്‍ സ്വന്തം മണ്ണില്‍ നിന്ന് കൊണ്ട് അയല്‍രാജ്യമായ ഇന്ത്യക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്തുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സലാഹുദ്ദീന്‍ എന്നിവരെ് കൈമാറിക്കൊണ്ട് ഇസ്ലാമാബാദിന് ഭീകരതയ്‌ക്കെതിരായ തങ്ങളുടെ നിലപാട് വ്യക്തമാക്കാം.

യുഎസും യുഎന്നും അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച, 1993ല്‍ 257 പേരുടെ കൊലപാതകത്തിനിടയാക്കിയ മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം ഇപ്പോള്‍ പാകിസ്താനിലെ തുറമുഖ നഗരമായ കറാച്ചിയിലാണെന്നും ആഗോള ഭീകരനായ സലാഹുദ്ദീനും പാക് അധീന കശ്മീരിലെ റാവല്‍ പിണ്ടിയിലുണ്ടെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. സ്വന്തം മണ്ണിലെ ഭീകര ക്യാമ്പുകളുടെ അന്താരാഷ്ട്ര സ്ഥിരീകരണത്തിനായി പാകിസ്താന് വേണമെങ്കില്‍ മൂന്നാമതൊരു രാജ്യവുമായി സഹായം തേടാമെന്നും ഇവര്‍ അറിയിച്ചു.

അസറിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ ചൈന തടഞ്ഞത് തങ്ങളെ നിരാശരാക്കിയെങ്കിലും ഇതൊരു പ്രതിസന്ധിയല്ലെന്നും ഇന്നല്ലെങ്കില്‍ നാളെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ജെയ്‌ഷെ ഇ തലവനെ കുറ്റവാളിയായി പ്രഖ്യാപിക്കുമെന്നും അവര്‍ അറിയിച്ചു. ഭീകര പ്രവര്‍ത്തനങ്ങളുടെ ഉറവിട കേന്ദ്രം പാകിസ്താനാണെന്ന് ചൈന ഒരിക്കല്‍ തിരിച്ചറിയുമെന്നും ചൈനയുടെ താത്പര്യത്തിനെതിരായി ഇവര്‍ പ്രവര്‍ത്തിക്കുന്ന ഒരു നാള്‍ വരുമെന്നും അതു വരെ ഇന്ത്യ കാത്തിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

15 അംഗ രാജ്യങ്ങളില്‍ ആകെ ചൈന മാത്രമാണ് അസറിനെ പട്ടികയില്‍ പെടുത്താനുള്ള നീക്കം എതിര്‍ത്തത് ബാക്കിയുള്ളവരെല്ലാം ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ചു. ഇത് പാകിസ്താന് തിരിച്ചടിയാണെന്നും ജെയ്‌ഷെ ഇ തലവനെ ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ നിന്നും ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ലെന്നും അതിന് ഒരു പക്ഷേ ദിവസങ്ങളും മാസങ്ങളുമെടുത്തേക്കാം എന്നാല്‍ ഒരിക്കലും വര്‍ഷങ്ങളെടുക്കില്ലെന്നും ്അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+