Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിന്ധു നദിയിലെ വെള്ളം വഴിതിരിച്ചുവിടുന്ന ഏതൊരു നിർമ്മിതിയും തകർക്കും'; വീണ്ടും ഭീഷണിയുമായി പാക് മന്ത്രി

കറാച്ചി: സിന്ധു നദീജല ഉടമ്പടി പ്രകാരമുള്ള രാജ്യത്തിന്റെ വിഹിതം വഴിതിരിച്ചുവിടാൻ ഇന്ത്യ നിർമ്മിച്ച ഏതൊരു ഘടനയും നിർമ്മിതിയും നശിപ്പിക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യ-പാക് ഭിന്നത മുറുകുന്നതിനിടയിലാണ് പാക് പ്രതിരോധ മന്ത്രിയുടെ ഏറ്റവും പുതിയ ഭീഷണി. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഏത് നിമിഷവും ഒരു തിരിച്ചടി പ്രതീക്ഷിക്കുന്ന പാകിസ്ഥാൻ പിന്നോട്ടില്ലെന്നാണ് ഖ്വാജ ആസിഫിന്റെ വാക്കുകൾ നൽകുന്ന സൂചന.

പഹൽഗാം ഭീകരാക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷം, പാകിസ്ഥാനിലെ 80 ശതമാനം കൃഷിഭൂമിക്കും വെള്ളം ഉറപ്പാക്കുന്ന സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഒരു അഭിമുഖത്തിലാണ് പ്രകോപനപരമായ പ്രസ്‌താവനകൾ ആവർത്തിക്കുന്ന പാകിസ്ഥാൻ പ്രതിരോധമന്ത്രി, പാകിസ്ഥാന്റെ ജലപാതകൾ വഴിതിരിച്ചുവിടുന്നത് ആക്രമണത്തിന്റെ സൂചനയായി കണക്കാക്കുമെന്ന് പറഞ്ഞത്.

khawajaasif

സിന്ധു നദീതടത്തിൽ അണക്കെട്ടുകൾ നിർമ്മിക്കാൻ ഇന്ത്യ തീരുമാനിച്ചാൽ പാകിസ്ഥാന്റെ പ്രതികരണമെന്തായിരിക്കും എന്ന ചോദ്യത്തിന് മന്ത്രി കുറച്ചുകൂടി കടുത്ത ഭാഷയിൽ മറുപടി നൽകിയത്. 'അത് പാകിസ്ഥാനെതിരായ ആക്രമണമായിരിക്കും... ഇന്ത്യ ഇത്തരത്തിലുള്ള ഒരു നിർമ്മാണ പ്രവർത്തനത്തിനുള്ള ശ്രമം നടത്തിയാലും, പാകിസ്ഥാൻ അത് തകർക്കും" എന്നായിരുന്നു ഖ്വാജ ആസിഫിന്റെ മറുപടി.

അതേസമയം, ആസിഫിന്റെ ഭീഷണിയ്ക്ക് ഇന്ത്യ ഒരു വിലയും കൽപ്പിക്കുന്നില്ലെന്നാണ് ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസ്സൈൻ പറയുന്നത്. ഇത്തരം പൊള്ളയായ ഭീഷണികൾ ആവർത്തിക്കുന്നതിലൂടെ പാകിസ്ഥാനികൾക്കിടയിലെ ഭയം മാത്രമാണ് എടുത്തു കാണിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. നേരത്തെയും പാക് പ്രതിരോധമന്ത്രി ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയിരുന്നു.

അതിനിടെ സിന്ധു നദിയിലെ ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ഇന്ത്യ ഉറപ്പാക്കുമെന്ന് കേന്ദ്ര ജലശക്തി മന്ത്രി സിആർ പാട്ടീൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന് ദിവസങ്ങൾക്ക് ശേഷമാണ് പ്രകോപനം ആവർത്തിച്ചു കൊണ്ടുള്ള ഖ്വാജ ആസിഫിന്റെ പ്രതികരണം വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ഏപ്രിൽ 22ന് വിനോദ സഞ്ചാരികൾ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരായ നടപടികളുടെ ഭാഗമായാണ് ഇന്ത്യ സിന്ധുനദീജല കരാർ താൽക്കാലികമായി റദ്ദാക്കിയത്. സമീപ ഭാവിയിൽ സ്വീകരിക്കാവുന്ന സാധ്യമായ നടപടികളുടെ എല്ലാ നിയമപരവും സാങ്കേതികവുമായ വശങ്ങളും സർക്കാർ നിലവിൽ പരിശോധിച്ചുവരികയാണ് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+